Thursday, June 21, 2012

രാഷ്ട്രീയകൊലപതകങ്ങൾക്കെതിരെ ‘സംസ്കാര ഖത്തറിന്റെ പ്രതിഷേധകൂട്ടായ്മ ഇന്ന്.



ദോഹ : രാഷ്ട്രീയകൊലപതകങ്ങക്കെതിരെ ‘സംസ്കാര ഖത്തർ‘ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുന്നു.ഇന്ന് (വ്യാഴാഴ്ച്ച,ജൂൺ ഇരുപത്തിയൊന്നാം തിയ്യതി) വൈകീട്ട് 7 .00 മണിക്ക് മുന്തസയിലെ മലയാളി സമാജത്തിനു സമീപമുള്ള ഇറ്റോ അറബ് റിക്രിയേഷൻ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എസ്സ്.എ.എം.ബഷീർ,ബൈജു ഇസ്മായിൽ, എം.ടി.നിലമ്പൂർ,അഡ്വ.ജാഫർഖാൻ, സി.ആർ.മനോജ്, റിജു.ആർ തുടങ്ങിയവർ പ്രഭാഷണങ്ങള്‍ നടത്തും.

രാഷ്ട്രീയ തിമിരം ബാധിച്ച കോമരങ്ങള്‍ കേരള മണ്ണിനെ അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പിക്കുമ്പോള്‍ നിഷ്കളങ്കരായി വിറങ്ങലിച്ചു നില്‍ക്കുന്ന പ്രവാസജനസമൂഹത്തിന്റെ പ്രതികരണങ്ങൾക്കായുള്ള ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രതിഷേധകൂട്ടായ്മ കൊണ്ട് ഉദേശിക്കുന്നതെന്ന് സംസ്കാര ഖത്തർ ജനറൽ സെക്രട്ടറി മുഹമ്മദ് സഗീർ പണ്ടാരത്തിൽ പത്രകുറിപ്പിലൂടെ അറിയിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പുറമെ വ്യക്തിവൈരാഗ്യമോ കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കോ മൂലമുണ്ടാകുന്ന കൊലപാതകങ്ങളിലും രാഷ്ട്രീയ നിറം കലര്‍ത്തുന്ന ഒരു പ്രവണത ഇപ്പോൾ അധികരിക്കുന്ന ഒരു കാഴ്ച്ച ഇപ്പോൾ കണ്ടു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിലുള്ള സൌഹൃദരായ എല്ലാ മലയാളി സുഹൃത്തുകളേയും പ്രസ്ഥുത പരിപാടിയിലേക്ക് ആദ്രമായി സ്വാഗതം ചെയ്യുന്നതായി സംഘടന അറിയിച്ചു.കൂടുതൽ വിളിക്കേണ്ട നമ്പറുകള്‍ 55628626 ,55071059, 551987804.

1 comment:

Unknown said...

രാഷ്ട്രീയകൊലപതകങ്ങക്കെതിരെ ‘സംസ്കാര ഖത്തർ‘ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുന്നു.ഇന്ന് (വ്യാഴാഴ്ച്ച,ജൂൺ ഇരുപത്തിയൊന്നാം തിയ്യതി) വൈകീട്ട് 7 .00 മണിക്ക് മുന്തസയിലെ മലയാളി സമാജത്തിനു സമീപമുള്ള ഇറ്റോ അറബ് റിക്രിയേഷൻ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എസ്സ്.എ.എം.ബഷീർ,ബൈജു ഇസ്മായിൽ, എം.ടി.നിലമ്പൂർ,അഡ്വ.ജാഫർഖാൻ, സി.ആർ.മനോജ്, റിജു.ആർ തുടങ്ങിയവർ പ്രഭാഷണങ്ങള്‍ നടത്തും.