ഇന്ന് ഈദുല്‍ഫിത്വര്‍ ,നമസ്കാരം രാവിലെ 5.24ന്
ദോഹ: ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഈ രാജ്യങ്ങളില്‍ വ്യാഴാഴ്ച റമദാൻ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച്ച പെരുന്നാള്‍ ആയി പ്രഖ്യാപിച്ചു. ഖത്തറിലെ സ്വദേശികളും വിദേശികളുമായ വിശ്വാസി സമൂഹത്തിന് പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഔാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കി. 297 പള്ളികള്‍ക്ക് പുറമെ 94 ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം നടക്കും. ഈദുഗാഹുകളില്‍ 21 എണ്ണം സ്ത്രീകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. 28 എണ്ണം സ്വകാര്യ ഈദുഗാഹുകളാണ്. പെരുന്നാള്‍ നമസ്കാരം രാവിലെ 5.24ന് ആയിരിക്കുമെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
1 comment:
ഇന്ന് ഈദുല്‍ഫിത്വര്‍ ,നമസ്കാരം രാവിലെ 5.24ന്
Post a Comment