Showing posts with label റമദാൻ. Show all posts

Sunday, June 5, 2016
റമദാൻ മാസത്തെ സ്വാഗത്വമോതി ഖൈമകൾ
ദോഹ:അറബികളുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള ഖൈമകള്‍ (തമ്പുകള്‍) റമദാൻ മാസത്തില്‍ സംജാതമാകുന്നതോടെ വീണ്ടും ജനപ്രിയമാകുന്നു.
മരുഭൂമിയില്‍ വേട്ടയ്ക്കും മറ്റും പോയിരുന്ന അറബികള്‍ പൗരാണിക കാലം മുതല്‍ക്കേ താത്കാലിക ഖൈമകള്‍ കെട്ടി താമസിച്ചാണ് വേട്ടയാടിയിരുന്നത്. ഈത്തപ്പഴവും മത്സ്യവും ഭക്ഷിച്ച് ജീവിച്ച നാളുകളില്‍ ഖൈമകളും അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഒട്ടകപ്പുറത്ത് യാത്ര ചെയ്തിരുന്ന അറബികള്‍ ഖൈമകള്‍ മടക്കിക്കെട്ടി ഒട്ടകപ്പുറത്ത് കൊണ്ടുപോവുക പതിവായിരുന്നു.
സമകാലികലോകത്ത് റമദാനിലാണ് ഖൈമകള്‍ക്ക് പ്രിയമേറുന്നത്. അറബികളുടെ വീടുകള്‍ക്ക് മുമ്പിലെല്ലാം ഖൈമകള്‍ പ്രത്യക്ഷപ്പെടുന്നു. ഒപ്പം പൊതു സ്ഥലങ്ങളിലും പരമ്പരാഗത മജ്‌ലിസുകള്‍ ഖൈമകള്‍ക്കകത്താണ്.
പരവതാനികളും തലയിണയും ഖൈമകളെ മനോഹരമാക്കുന്നു. ചമ്രംപടിഞ്ഞിരുന്ന് സൊറ പറഞ്ഞ് കഹ്‌വയും സുലൈമാനിയും കുടിച്ചും ഈത്തപ്പഴം തിന്നും റമദാൻ രാവുകളെ അവര്‍ സജീവമാക്കുന്നു. ഉറങ്ങുന്ന പകലുകളും ഉണരുന്ന രാവുകളുമാണ് റമദാന്റെ സവിശേഷത.
നോമ്പുതുറ കഴിഞ്ഞാല്‍ തറാവീഹ് സമസ്‌കാരാനന്തരം ഖൈമകളില്‍ ബന്ധുക്കളും സുഹൃത്തുക്കളും സംഗമിക്കുന്നു. കുടുംബകാര്യങ്ങള്‍ മുതല്‍ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ചകളില്‍ വിഷയീഭവിക്കുന്നു.
അത്യന്താധുനിക ജീവിത സൗകര്യങ്ങള്‍ പറുദീസയൊരുക്കുന്ന വര്‍ത്തമാന കാലഘട്ടത്തിലും പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും മനസ്സിലേറ്റി നടക്കുന്ന അറബികള്‍ ഖൈമ സംസ്‌കാരവും കൈവിടാനൊരുക്കമില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍പ്പോലും റമദാനില്‍ പ്രത്യക്ഷപ്പെടുന്ന ഖൈമകള്‍ വര്‍ണദീപങ്ങള്‍കൊണ്ടും അകത്തെ അലങ്കാരങ്ങള്‍കൊണ്ടും ആകര്‍ഷകമാണ്.
വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ക്ക് പുറമെ 'ഷീഷ' വലിക്കാനും അവര്‍ ഖൈമകളിലെത്തുന്നു. റംസാന്‍ രാവുകള്‍ക്കാനന്ദം പകരാന്‍ ഖൈമകളില്‍ പ്രശസ്ത ഗായകരുതിര്‍ക്കുന്ന ഗാനങ്ങള്‍ ജനങ്ങള്‍ക്ക് ആനന്ദം പകരുന്നു. ചില ഹോട്ടലുകളില്‍ നൃത്തപരിപാടികളും അറബ് സംസ്‌കാരത്തിന്റെ ഭാഗമായി അരങ്ങേറുന്നു.
Sunday, June 28, 2015
പാരായണത്തിനായി മാത്രം ഖുര്‍ആനെ സമീപിച്ചത് മുസ്ലിം ലോകത്തിന്റെ പരാജയത്തിന് കാരണം.
ദോഹ: കേവലം പാരായണത്തിനായി മാത്രം ഖുര്‍ആനെ സമീപിക്കുന്ന നിലവിലെ സാഹചര്യമാണ് സമകാലിക മുസ്ലിം ലോകത്തിന്റെ് പരാജയത്തിന് ആക്കം കൂട്ടിയതെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്സികല്‍ പ്രസിഡന്റ്് മൗലാനാ ഉസ്മാന്‍ ബേഗ് റഷാദി.കുടുംബപരവും സാമൂഹികവും സാമ്പത്തികപരവും രാഷ്ട്രീയവും ഉള്പ്പെ്ടെ ജീവിതത്തിന്റെവ സമസ്ഥമേഖലകളും ഖുര്‍ആനിനനുസരിച്ച് പരിവര്ത്തി ക്കപ്പെടണം.എങ്കില്‍ മാത്രമേ കാലികമായ വെല്ലുവിളികളെ നേരിടാന്‍ മുസ്ലിം സമൂഹത്തിന് സാധിക്കൂ എന്ന് മൗലാനാ ഉസ്മാന്‍ ബേഗ് പറഞ്ഞു.
ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം, ഷൈഖ് അബ്ദുള്ളാ ബിന്‍ സായിദ് ആല്‍ മഹ്മൂദ് ഇസ്ലാമിക് കള്ച്ച റല്‍ സെന്റ ര്‍(ഫനാര്‍), ഷൈഖ് ഈദ് സോഷ്യല്‍ സെന്റദര്‍ എന്നിവയുമായി സഹകരിച്ച് സലത്ത ജദീദിലെ താരിഖ് ബിന്‍ സിയാദ് പ്രിപറേറ്ററി സ്കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ 'ഖുര്‍ആന്റെി കാലികവായന' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഉത്തരേന്ത്യയിലും മറ്റും മുസ്ലിംകള്‍ അടക്കമുള്ള ജനസമൂഹങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും ഭയത്തിലും ജീവിതം തള്ളി നീക്കുന്ന ഈ കാലത്ത് തങ്ങളുടെ സൗകര്യങ്ങളില്‍ മതിമറന്ന് സുരക്ഷിതമായ മാളങ്ങളില്‍ ചടഞ്ഞിരിക്കാനും സ്വാര്ത്ഥ്രായി ജീവിക്കാനും മലയാളികള്‍ ഉള്പ്പെടടെയുള്ള മുസ്ലിംകള്ക്ക്ത സാധ്യമല്ല, ഖുര്‍ആന്റെ കല്പ്പന ഉള്ക്കൊപണ്ട് പീഡിപ്പിക്കപ്പെടുന്ന സമൂഹങ്ങളുടെ മോചനത്തിനായി നില കൊള്ളാന്‍ തയ്യാറാവണമെന്ന് അദ്ധേഹം സദസ്സിനെ ഉണര്ത്തി .
അന്ധകാരങ്ങളെ അകറ്റി ലോകത്തെ പ്രകാശമാനമാക്കാനുള്ളതാണ് ഖുര്‍ആന്‍.ലോകം മുഴുവന്‍ കുടുംബപരവും സാമൂഹികവും രാഷ്ട്രീയവുമായ അന്ധകാരത്തില്‍ പെട്ടുഴലുന്ന കാലത്താണ് ഖുര്‍ആന്‍ അവതീര്ണ്ണവമായതെന്നത് പ്രസക്തമാണ്.ഖുര്‍ആനാകുന്ന വെളിച്ചം കയ്യിലുള്ള മുസ്ലിം സമൂഹം ഇരുട്ടിനെ അകറ്റാനും നാടിന്റെട നന്മക്കായും അതുപയോഗപ്പെടുത്തണമെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്സിംല്‍ എക്സിക്യൂട്ടീവ് അംഗം അബ്ദുല്‍ മജീദ് ഖാസിമി പറഞ്ഞു.ശാസ്ത്രസംഭാവനകളില്‍ ഇന്നു മുസ്ലിം സമൂഹത്തിന്റെര സംഭാവനകള്‍ തുലോം കുറവാണ്.ഒരു കാലത്ത് മികച്ചു നിന്നിരുന്ന മുസ്ലിംകള്‍ ഖുര്‍ആനെ കയ്യൊഴിഞ്ഞത് തന്നെയാണ് ഇതിനു കാരണമെന്ന് അദ്ധേഹം കൂട്ടിച്ചേര്ത്തു .
നാട്ടില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുകയും സകാത്ത് സ്വീകരിക്കാന്‍ അവകാശികള്‍ ഇല്ലാതാവുകയും ചെയ്ത മഹത്തായ ഒരു കാലഘട്ടത്തിന്റെ് ശില്പികളാണു ഇന്നു രാജ്യത്തും ലോകത്തിന്റെഒ പലമേഖലകളിലും പട്ടിണി മരണങ്ങളെ നേരിടുന്നത്.സന്‍ആ മുതല്‍ ഹളര്മൗകത്ത് വരെ സുരക്ഷിതയും നിര്ഭ്യയും ആയി ഒരു പെണ്കുതട്ടിക്ക് സഞ്ചരിക്കാനുള്ള സാമൂഹികസുരക്ഷിതത്വം നല്കിവയവരുടെ വക്താക്കളാണു ഇന്ന് ലേകമെങ്ങും പീഡിപ്പിക്കപ്പെടുന്നത്.സ്വസമൂഹം തന്നെ ഖുര്‍ആനെ കയ്യൊഴിഞ്ഞതാണു എല്ലാറ്റിനും കാരണമെന്ന് മജീദ് ഖാസിമി പറഞ്ഞു.ജീവിതഗന്ധിയാണു ഖുര്‍ആന്‍, ചില്ലലമാരയില്‍ സൂക്ഷിക്കാനുള്ളതല്ല.ഖുര്‍ആനെ കാലികമായി വായിക്കാനും അധ്യാപനങ്ങള്‍ ഉള്ക്കൊ്ള്ളാനും മുസ്ലിംകള്‍ തയ്യാറാവണമെന്ന് അദ്ധേഹം ഉണര്ത്തി .
ഫനാര്‍ മുസ്ലിം കമ്യൂണിറ്റി ഡിപാര്ട്ട്മെ ണ്ട് തലവന്‍ ഡോ: അബൂ ഉബൈദ ഹാമിദ് അല്ജ്ബ്റാവി പരിപാടി ഉദ്ഘാടനം ചെയ്തു.ഈദ് ചാരിറ്റി പ്രതിനിധികളായ ഷെയ്ഖ് യൂസഫ് ജാസിം, ഷെയ്ഖ് മുഹമ്മദ് അല്‍ ഇബ്രാഹിമി, ഖാഇദെ മില്ലത്ത് ഫോറം പ്രസിഡന്റ്ല കെവിഎടി ഹബീബ് മുഹമ്മദ്, ഇന്ത്യന്‍ മുസ്ലിം കള്ച്ച്റല്‍ സെന്റോര്‍ പ്രസിഡന്റ്സ റഫീഖ്അഴിയൂര്‍, ഫ്രട്ടേണിറ്റി ഫോറം സ്റ്റേറ്റ് ഭാരവാഹികളായ ഷൈഖ് മുഹമ്മദ് (തമിഴ്നാട്),ലത്തീഫ് മടിക്കേരി(കര്ണ്ണാ്ടക), അഹമ്മദ് മൗലവി (കേരളം), സഫര്‍ അഹമ്മദ് (ഡല്ഹിക) എന്നിവര്‍ പങ്കെടുത്തു. ഖത്തര്‍ ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം പ്രസിഡന്റ്ല യു ഷാനവാസ് സ്വാഗതവും മുഹമ്മദ് ഹാഷിം ഖിറാഅത്തും നടത്തി.

Sunday, August 19, 2012
ഇന്ന് ഈദുല്‍ഫിത്വര്‍ ,നമസ്കാരം രാവിലെ 5.24ന്
Saturday, August 18, 2012
നാളെ ഈദുല്‍ഫിത്വര്‍
Thursday, August 16, 2012
റമദാനിന്റെ അവസാന വെള്ളിയാഴ്ച്ച നാളെ
Tuesday, August 14, 2012
റമദാന്‍ : നഗരത്തില്‍ ജനത്തിരക്കേറി.
Sunday, August 12, 2012
സൂഖ് വാഖിഫില്‍ തിരക്കേറി.
Friday, August 3, 2012
കുട്ടികളുടെ ഉല്‍സവമായ 'ഗാരംഗാഓ' ആഘോഷമാക്കി
സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്
Thursday, August 2, 2012
കുട്ടികളുടെ ഉല്‍സവമായ 'ഗാരംഗാഓ' ഇന്ന്
Wednesday, August 1, 2012
കുട്ടികളുടെ ഉല്‍സവമായ 'ഗാരംഗാഓ' നാളെ
Monday, July 23, 2012
റമാദാനിൽ പരസ്യമായി ഭക്ഷിച്ചാൽ ശിക്ഷ
കൊടും ചൂടിൽ നോമ്പുമായി പ്രവാസികൾ
കനത്ത ചൂടാണ് ഖത്തറില്‍ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. റസലഫാന്‍ ഇന്‍ഡ്രസ്‌ട്രിയല്‍ സിറ്റിയിലാണ് വലിയ താപനില രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളില്‍ 52 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും ചൂട് എന്നാണ് കാലാവ്‌സ്ഥാ പ്രവചകര്‍ അറിയിച്ചിരിക്കുന്നത്. കനത്ത ചൂടിനെ തുടര്‍ന്ന് പല നിര്‍മ്മാണ കെട്ടിട കമ്പനികളും തങ്ങളുടെ ജോലികള്‍ രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൂര്യാഘാതമേറ്റ് ആശുപത്രിയില്‍ എത്തുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പല കമ്പനികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാത്രിയിലേക്ക് മാറ്റിയത്.
മറ്റു സ്ഥലങ്ങളിലേയും അവസ്ഥ ഒട്ടും ആശാവഹമല്ല. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പം ചൂടിന്റെ അസഹ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. റമദാനിലെ ആദ്യ പത്ത് ദിവസങ്ങളില്‍ കഠിനമായ ചൂട് ആയിരിക്കും എന്നു തന്നെയാണ് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്.
Sunday, July 22, 2012
വ്രതശുദ്ധിയുടെ നിറവിൽ മുസ്ലീം ലോകം
ഉപവാസത്തിന്റെ ദിനങ്ങളും ഉപാസനയുടെ രാവുകളുമായി റമദാന്‍ മാസത്തെ പ്രാര്‍ഥനകള്‍ക്കും സമര്‍പണത്തിനുമായി നീക്കിവെക്കുന്നു വിശ്വാസികള്‍. ദൈവത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ച് പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതാണ് വ്രതാനുഷ്ഠാനം.
നിരാഹാരത്തോടൊപ്പം ചീത്ത വിചാരങ്ങളില്‍നിന്നും ദുര്‍മോഹങ്ങളില്‍നിന്നും വിട്ടുനില്‍ക്കുമ്പോള്‍ അനുഷ്ഠാനം പൂര്‍ണമാകുന്നു.
റമദാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിനെത്തിയ വിശ്വാസികളെകൊണ്ട് ഗള്‍ഫിലെ ആരാധനലായങ്ങള്‍ നിറഞ്ഞുകവിഞ്ഞു. മക്കയിലും മദീനയിലും ലക്ഷങ്ങളാണ് തറാവീഹിനെത്തിയത്. റമദാനിനെ വരവേല്‍ക്കുന്നതിനെ കുറിച്ചായിരുന്നു ഖുതുബയിലും വിശദീകരിച്ചത്.
കടുത്ത ചൂടും ദൈര്‍ഘ്യമേറിയ പകലിലുമെത്തിയ വ്രതാനുഷ്ഠാനം ഗള്‍ഫില്‍ പതിനഞ്ച് മണിക്കൂറോളം നീണ്ടുനില്‍ക്കും. അതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുംവിധം നമസ്കാരവും ഖുതുബയും ദീര്‍ഘിപ്പിക്കരുതെന്ന് മുസ്ലീം പണ്ഡിത ഉന്നതസമിതി നിര്‍ദേശം നല്‍കിയീട്ടുണ്ട്.
Friday, July 20, 2012
റമദാന്‍ വിഭവങ്ങള്‍
മധുരമുള്ളതും എരിവുള്ളതുമെല്ലാം ഇതില്‍ ഉണ്ടാകും. കാരക്കയോ വെള്ളമോ കഴിച്ച് നോമ്പു തുറന്നാല്‍ കോഴിഅട, ഇറച്ചിപ്പത്തിരി, സമോസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളെങ്കിലും ആദ്യത്തെ നോമ്പുതുറക്കു തന്നെ ഉണ്ടാവാറുണ്ട്. തരിക്കഞ്ഞി, ഇളനീരും അവിലും പഴവും ചേര്‍ത്തുണ്ടാക്കുന്ന പാനീയം ഇവ നോമ്പിന്റെ പ്രത്യേക വിഭവങ്ങള്‍ .
ഒപ്പം അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയവയ്ക്ക് പലതരം മാംസക്കറികള്‍ കൂടിയാവുമ്പോള്‍ വലിയ നോമ്പുതുറ പൊടിപൊടിക്കുന്നു.അതുപോലെ ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി മറ്റൊരു പ്രത്യേകവിഭവം.കൂടാതെ അത്താഴത്തിന് നെല്ലുകുത്തരിയുടെ ചോറും മത്സ്യം പൊരിച്ചതും മത്സ്യക്കറികളും ഉള്ളിമോരും പരിപ്പുമൊക്കെയാണ് പതിവായി കഴിക്കാറുള്ളത്...............ഇനി നമുക്ക് റമദാൻ പാചകങ്ങളിലേക്ക് കടക്കാം. എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നറിയാൻ അമര്‍ത്തുക
Thursday, August 25, 2011
സൂഖ് വാഖിഫില്‍ തിരക്കേറി.
ദോഹ:റമദാന്‍ അവസാനത്തോട് അടുത്തപ്പോള്‍ പരമ്പരാഗത വാണിജ്യകേന്ദ്രമായ സൂഖ് വാഖിഫില്‍ തിരക്കേറി. ഏതാണ്ട് ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൂഖ് വാഖിഫ് പൗരാണിക അറബ് ശില്പമാതൃകയില്‍ പുനര്‍ജനിച്ച സൂക്കില്‍ വിനോദസഞ്ചാരികള്‍ ഇഷ്ടകേന്ദ്രമാക്കിയതാണ് ഈ തിരക്കേറാന്‍ കാരണമായത്.
അറബ് സംസ്‌കാരം നിലനില്ക്കുന്ന ആഘോഷപ്പൊലിമ ഈ സൂഖിന് കൈവരുന്നത് റമദാന്‍ രാവുകളിലാണ്. റമദാന്‍ രാത്രിയില്‍ സൂഖിലേക്ക് ജനമൊഴുകിയെത്തുന്നു. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം വിദേശികളും ഇവിടെ എത്തുന്നുണ്ട്.പൂര്‍ണമായും വിദേശ ഹോട്ടലുകളുടെ ഒരു നിരതന്നെയാണീ സൂഖിലുള്ളത്. പൗരാണിക അറബ് മാതൃകയിലുള്ള സൂഖിലെ റസ്റ്റോറന്റുകള്‍ റമദാന്‍ രാവുകളില്‍ സജീവമാവുന്നു.
വിലക്കുറവിന്റെ ഇളവു പ്രഖ്യാപിച്ചുകൊണ്ട് ഭക്ഷണ വിഭവങ്ങളുടെ വൈവിധ്യം. ഇത് വിതരണം ചെയ്യുന്നതോ പരമ്പരാഗത അറബ് വേഷം ധരിച്ച ഹോട്ടല്‍ ജീവനക്കാരും. ലബനന്‍, സിറിയ, ഈജിപ്ത്, മോറോക്കോ, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളുടെ പ്രശസ്തമായ ഹോട്ടലുകളാണ് ഇതിനകത്ത് പ്രവര്‍ത്തിക്കുന്നത്. ഒപ്പം മലേഷ്യ, ഇന്തോനേഷ്യന്‍ റസ്റ്റോറന്റുകളുമുണ്ട്.
റമദാന്‍ന്റെ പ്രത്യേക വിഭവങ്ങളും പരമ്പരാഗത അറബ് ഭക്ഷണവിഭവങ്ങളും ഈ റസ്റ്റോറന്റുകളില്‍ സുലഭം. അറബ് സംഗീതത്തിന്റെ മാസ്മരികതയില്‍ റമദാന്‍ രാവുകള്‍ക്ക് ജീവന്‍ പകരാനെത്തുന്നവര്‍ ഈ സൂഖിന് ആഘോഷപ്പൊലിമ പകരുന്നു.അറബ് കരകൗശലത്തിന്റെ മാസ്മരികതയില്‍ വിരിഞ്ഞ കൗതുക വസ്തുക്കളുടെ ഷോപ്പുകളും സൂഖിന്റെ പയിടത്തും കാണാം.

Wednesday, August 24, 2011
പെരുന്നാള്‍ വിപണിയില്‍ തിരക്കേറി
ദോഹ : റമദാന്‍ അവസാനത്തോട് അടുത്തപ്പോള്‍ കഴിഞ്ഞ പത്തിനെക്കാളുമധികം നഗരത്തില്‍ ജനത്തിരക്കേറി. കൊടുംചൂടും ഈര്‍പ്പവും ജനങ്ങളെ ശാരീരികമായി തളര്‍ത്തുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ ജനങ്ങള്‍ നഗരത്തിലെത്തിയതോടെ റമദാന്‍ വിപണി സജീവമായി.രാത്രി പകലാക്കി മാറ്റുന്ന കാലമാണ് ഗള്‍ഫില്‍ റമദാന്‍. ഇക്കാലത്ത് പുലരുവോളം കച്ചവടരംഗം സജീവമാണ്. റമദാന്‍ അവസാനിക്കുന്തോറും ഷോപ്പുകള്‍ പുലരുവോളം തുറന്ന് കിടക്കും. പകലാണെങ്കില്‍ കാലത്ത് മാത്രമാണ് വിപണികള്‍ അല്പമെങ്കിലും സജീവം. വൈകുന്നേരങ്ങളില്‍ കടകള്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കും.റമദാന്‍ കാലത്ത് നൂറുകണക്കിന് പെട്ടിക്കടകള്‍ നഗരത്തിന്റെ എല്ലാ കോണുകളിലും ഉയര്‍ന്നിട്ടുണ്ട്. കനല്‍ച്ചൂടില്‍ ചുട്ടെടുക്കുന്ന ചിക്കനും മട്ടനും കമ്പിയില്‍ കോര്‍ത്തുനല്‍കുന്ന ഭക്ഷണമായ 'കബാബ്' ഇത്തരം പെട്ടികടകളുടെ മാസ്റ്റര്‍ പീസ്സാണ്.നോമ്പുതുറ വിഭവങ്ങള്‍ വില്പന നടത്തുന്ന പെട്ടിക്കടകള്‍ മിക്ക ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ബേക്കറികള്‍ക്കും മുന്നില്‍ ഉയര്‍ന്നുവരുന്ന നോമ്പുതുറ വിഭവങ്ങള്‍ വാങ്ങാന്‍ നോമ്പുതുറ സമയത്തിനു മുമ്പായി ഇത്തരം കടകള്‍ക്കു മുമ്പില്‍ നീണ്ട ക്യൂ കാണാം. ഇത്തരം ഷോപ്പുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്ന വാഹനങ്ങളാണ് നഗരത്തില്‍ പലപ്പോഴും അപകടമുണ്ടാക്കുന്നുമുണ്ട്.
അറബി സ്ത്രീകളും പരമ്പരാഗത നോമ്പുതുറ വിഭവങ്ങളുമായിരംഗത്തുണ്ട്. അദീസും സരീദ്, മഖ്ബൂസ്, മുഖൈമാത്ത്, ഉമ്മു അലി തുടങ്ങിയ പരമ്പരാഗത വിഭവങ്ങളുമായി അവരും വിപണിയിലെത്തുന്നു.ആധുനിക ഫാസ്റ്റ്ഫുഡ് സമ്പ്രദായങ്ങള്‍ ഗള്‍ഫിലെ ഭക്ഷണവിഭവങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചപ്പോള്‍ തങ്ങളുടെ പരമ്പരാഗത ഭക്ഷണവിഭവങ്ങള്‍ തന്മയത്വത്തോടെ പാകം ചെയ്ത് പാമ്പര്യത്തനിമ ഉയര്‍ത്തിപ്പിടിക്കാന്‍ അറബി സ്ത്രീകളും രംഗത്തിറങ്ങുന്നു.
റമദാനിലെ പ്രധാന ഇനമായ ഈത്തപ്പഴം തങ്ങളുടെ എല്ലാ ഭക്ഷണവിഭവങ്ങള്‍ക്കുമൊപ്പം അണിനിരത്തുന്ന ഗള്‍ഫ് ജനത, റമദാനില്‍ ഈത്തപ്പഴം ഉണക്കിയ കാരക്കയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.പഞ്ചനക്ഷത്ര ഹോട്ടലുകളിലും വന്‍കിട ഷോപ്പിങ് കേന്ദ്രങ്ങിലുമെല്ലാം കൊച്ചു ഖൈമ (തമ്പു)കളുണ്ടാക്കി പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞു വെയ്റ്റര്‍മാര്‍ സന്ദര്‍ശകര്‍ക്ക് പരമ്പരാഗതപാനീയ കഹ്‌വയും കാരക്കയും നല്‍കി റമദാന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.
എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും പഞ്ചനക്ഷത്രഹോട്ടലുകളും റമദാന്റെ അലങ്കാരദീപങ്ങളുടെ വര്‍ണരാജികളില്‍ ചാലിച്ചുനില്‍ക്കുന്നു. പള്ളികളിലാണെങ്കില്‍ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നമസ്‌കാരവേളയില്‍ ബുദ്ധിമുട്ടുകളനുഭവിക്കുന്നു.റമദാന്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കരിക്കാന്‍ പള്ളികളിലിടമില്ലാത്തത് കാരണം പള്ളികള്‍ക്കു പുറത്ത് മുസല്ല വിരിച്ചാണ് കൊടുംചൂട് വകവെക്കാതെ ജനങ്ങള്‍ നമസ്‌കരിക്കുന്നത്.ഏറെ സവിശേഷതകളുമായി റമദാന്‍ രാവുകള്‍ ഗള്‍ഫ് നാടുകളിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നു.
Tuesday, August 9, 2011
റമദാന്‍ വിഭവങ്ങള്‍
മധുരമുള്ളതും എരിവുള്ളതുമെല്ലാം ഇതില്‍ ഉണ്ടാകും. കാരക്കയോ വെള്ളമോ കഴിച്ച് നോമ്പു തുറന്നാല്‍ കോഴിഅട, ഇറച്ചിപ്പത്തിരി, സമോസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളെങ്കിലും ആദ്യത്തെ നോമ്പുതുറക്കു തന്നെ ഉണ്ടാവാറുണ്ട്. തരിക്കഞ്ഞി, ഇളനീരും അവിലും പഴവും ചേര്‍ത്തുണ്ടാക്കുന്ന പാനീയം ഇവ നോമ്പിന്റെ പ്രത്യേക വിഭവങ്ങള്‍ .
ഒപ്പം അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയവയ്ക്ക് പലതരം മാംസക്കറികള്‍ കൂടിയാവുമ്പോള്‍ വലിയ നോമ്പുതുറ പൊടിപൊടിക്കുന്നു.അതുപോലെ ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി മറ്റൊരു പ്രത്യേകവിഭവം.കൂടാതെ അത്താഴത്തിന് നെല്ലുകുത്തരിയുടെ ചോറും മത്സ്യം പൊരിച്ചതും മത്സ്യക്കറികളും ഉള്ളിമോരും പരിപ്പുമൊക്കെയാണ് പതിവായി കഴിക്കാറുള്ളത്...............ഇനി നമുക്ക് റമദാൻ പാചകങ്ങളിലേക്ക് കടക്കാം. എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നറിയാൻ അമര്‍ത്തുക
Monday, August 23, 2010
സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്
ദോഹ:റമദാന്‍ പകുതിയോടടുക്കവെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്. പതിവില്ലാത്ത വിധം നൂറുകണക്കിനാളുകളാണ് നോമ്പുതുറക്കാന്‍ സമയമടുക്കുന്നതോടെ തമ്പുകളില്‍ സീറ്റ് കിട്ടാന്‍ നേരത്തേതന്നെ സ്ഥലംപിടിക്കുന്നത്.
മുന്‍കാലങ്ങളില്‍ പള്ളികളിലും പാര്‍ക്കുകളിലും കേന്ദ്രീകരിച്ചായിരുന്നു സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചതെങ്കിലും ഇത്തവണ ചൂടുള്ള കാലാവസ്ഥ കണക്കിലെടുത്ത് പള്ളികളോടനുബന്ധിച്ചും മറ്റും ശീതീകരിച്ച തമ്പുകളാണ് നോമ്പുതുറയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നത്. ജാതിമതഭേദമെന്യേ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങളാണ് നോമ്പുതുറക്കാനായെത്തുന്നത്.
ഖത്തറിലെ സന്തുക്ക് അല്‍ സക്കാത്തും ഈദ് ചാരിറ്റിയും ഖത്തര്‍ ചാരിറ്റയും റെഡ്ക്രസന്റ് സൊസൈറ്റിയും ഇസ്‌ലാമിക മന്ത്രികാര്യലയവും പതിവു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വിപുലമായ രീതിയില്‍ത്തന്നെയാണ് സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചത്. ഖത്തര്‍ ടെലികോംമും ഖത്തര്‍ ട്രാഫിക്‌വകുപ്പും ഈ വര്‍ഷത്തെ സൗജ്യ നോമ്പുതുറകളില്‍ പ്രായോജകരായെത്തിയിട്ടുണ്ട്.
നോമ്പുതുറക്കാനുള്ള ധൃതിയില്‍ നോമ്പുതുറ സമയത്ത് അനിയന്ത്രിതമായി വാഹനങ്ങള്‍ ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ നോമ്പുതുറ പരിപാടി കൊണ്ട് ഉദേശിക്കുന്നത്. വാഹനാപകടങ്ങള്‍ റംസാനില്‍ കൂടുതലായും ഉണ്ടാകുന്നത് നോമ്പുതുറസമയത്താണ്. ഒപ്പം ഗതാഗതസിഗ്‌നലുകളിലും റൗണ്ട് എബൌട്ടുകളിലും നോമ്പുതുറ സമയത്ത് കുടുങ്ങുന്നവര്‍ക്ക് നോമ്പുതുറക്കാന്‍ കാരക്കയും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.മധുരപലഹാരങ്ങളും മറ്റും അടങ്ങിയ കിറ്റുകളാണ് വിതരണം.
സാമൂഹിക ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്ക് പുറമെ ഖത്തറിലെ വന്‍കിട കച്ചവടക്കാരായ അറബികളും രാജകുടുംബാംഗങ്ങളും വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചുവരുന്നു.
ആയിരക്കണക്കിനാളുകള്‍ക്കാണ് ഇഷ്ടാനുസരണം നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. ഉന്നതനിലവാരമുള്ള നക്ഷത്രഹോട്ടലുകളില്‍ നിന്നും പാകം ചെയ്യുന്ന ഭക്ഷണവിഭവങ്ങളാണ് നോമ്പുതുറ ടെന്റുകളിലെത്തുന്നത്. ജീവകാരുണ്യപ്രസ്ഥാനങ്ങളുടെയും ഇസ്‌ലാമിക മന്ത്രികാര്യാലയത്തിലെയും ജീവനക്കാരാണ് നോമ്പുതുറ ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം വഹിക്കുന്നത്.

Monday, August 31, 2009
ഖത്തറില്‍ റംസാന്‍ വിപണി സജീവമായി
ദോഹ:റംസാനിലെ ആദ്യപത്ത് പിന്നിട്ടപ്പോള്‍ നഗരത്തില്‍ ജനത്തിരക്കേറി. കൊടുംചൂടും ഈര്‍പ്പവും ജനങ്ങളെ ശാരീരികമായി തളര്‍ത്തുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ ജനങ്ങള്‍ നഗരത്തിലെത്തിയതോടെ റംസാന്‍ വിപണി സജീവമായി.
രാത്രി പകലാക്കി മാറ്റുന്ന കാലമാണ് ഗള്‍ഫില്‍ റംസാന്‍. ഇക്കാലത്ത് പുലരുവോളം കച്ചവടരംഗം സജീവമാണ്. റംസാന്‍ അവസാനിക്കുന്തോറും ഷോപ്പുകള്‍ പുലരുവോളം തുറന്ന് കിടക്കും. പകലാണെങ്കില്‍ കാലത്ത് മാത്രമാണ് വിപണികള്‍ അല്പമെങ്കിലും സജീവം. വൈകുന്നേരങ്ങളില്‍ കടകള്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കും.
റംസാന്‍ കാലത്ത് നൂറുകണക്കിന് പെട്ടിക്കടകള്‍ നഗരത്തിന്റെ എല്ലാ കോണുകളിലും ഉയര്‍ന്നിട്ടുണ്ട്. അതില്‍ 'കബാബ്' എന്ന ഫാസ്റ്റ്ഫുഡ്ഡാണ് പ്രധാനം. കരിക്കട്ടയുടെ കനല്‍ച്ചൂടില്‍ ചുട്ടെടുക്കുന്ന ചിക്കനും മട്ടനും കമ്പിയില്‍ കോര്‍ത്തുനല്‍കുന്ന ഭക്ഷണ പ്രദര്‍ശനമാണിത്. റംസാന്‍ രാവുകളിലാണ് ഇത് സജീവമാവുന്നത്.
നോമ്പുതുറ വിഭവങ്ങള്‍ വില്പന നടത്തുന്ന പെട്ടിക്കടകള്‍ മിക്ക ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും ബേക്കറികള്‍ക്കും മുന്നില്‍ ഉയര്‍ന്നുവരുന്ന നോമ്പുതുറ വിഭവങ്ങള്‍ വാങ്ങാന്‍ നോമ്പുതുറ സമയത്തിനു മുമ്പായി ഇത്തരം കടകള്‍ക്കു മുമ്പില്‍ നീണ്ട ക്യൂ കാണാം. ഇത്തരം ഷോപ്പുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്ന വാഹനങ്ങളാണ് നഗരത്തില്‍ പലപ്പോഴും അപകടമുണ്ടാക്കുന്നത്.
അറബി സ്ത്രീകളും പരമ്പരാഗത നോമ്പുതുറ വിഭവങ്ങളുമായിരംഗത്തുണ്ട്. അദീസും സരീദ്, മഖ്ബൂസ്, മുഖൈമാത്ത്, ഉമ്മു അലി തുടങ്ങിയ പരമ്പരാഗത വിഭവങ്ങളുമായി അവരും വിപണിയിലെത്തുന്നു.
ആധുനിക ഫാസ്റ്റ്ഫുഡ് സമ്പ്രദായങ്ങള്‍ ഗള്‍ഫിലെ ഭക്ഷണവിഭവങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചപ്പോള്‍ തങ്ങളുടെ പരമ്പരാഗത ഭക്ഷണവിഭവങ്ങള്‍ തന്മയത്വത്തോടെ പാകം ചെയ്ത് പാമ്പര്യത്തനിമ ഉയര്‍ത്തിപ്പിടിക്കാന്‍ അറബി സ്ത്രീകളും രംഗത്തിറങ്ങുന്നു.
റംസാനിലെ പ്രധാന ഇനമായ ഈത്തപ്പഴം തങ്ങളുടെ എല്ലാ ഭക്ഷണവിഭവങ്ങള്‍ക്കുമൊപ്പം അണിനിരത്തുന്ന ഗള്‍ഫ് ജനത, റംസാനില്‍ ഈത്തപ്പഴം ഉണക്കിയ കാരക്കയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലുകളിലും വന്‍കിട ഷോപ്പിങ് കേന്ദ്രങ്ങിലുമെല്ലാം കൊച്ചു ഖൈമ (തമ്പു)കളുണ്ടാക്കി പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞു വെയ്റ്റര്‍മാര്‍ സന്ദര്‍ശകര്‍ക്ക് പരമ്പരാഗതപാനീയ കഹ്‌വയും കാരക്കയും നല്‍കി റംസാന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.
എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും പഞ്ചനക്ഷത്രഹോട്ടലുകളും റംസാന്റെ അലങ്കാരദീപങ്ങളുടെ വര്‍ണരാജികളില്‍ ചാലിച്ചുനില്‍ക്കുന്നു. പള്ളികളിലാണെങ്കില്‍ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നമസ്‌കാരവേളയില്‍ ബുദ്ധിമുട്ടുകളനുഭവിക്കുന്നു.
റംസാന്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കരിക്കാന്‍ പള്ളികളിലിടമില്ലാത്തത് കാരണം പള്ളികള്‍ക്കു പുറത്ത് മുസല്ല വിരിച്ചാണ് കൊടുംചൂട് വകവെക്കാതെ ജനങ്ങള്‍ നമസ്‌കരിക്കുന്നത്.
ഏറെ സവിശേഷതകളുമായി റംസാന്‍ രാവുകള്‍ ഗള്‍ഫ് നാടുകളിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നു.

Subscribe to:
Posts (Atom)