ദോഹ: ഖത്തറിലെ ചാനലായ അല്‍ജസീറയുടെ ഈജിപ്ത് വിഭാഗമായ അല്‍ജസീറ മുബശ്ശിര്‍ മിസ്ര്‍ ചാനലിന് ഈജിപ്ത് സൈനിക ഭരണകൂടം സമ്പൂര്‍ണ നിരോധമേര്‍പ്പെടുത്തി.
സൈനിക ഭരണകൂടത്തിനെതിരെ പ്രക്ഷോഭം രൂക്ഷമായ ഈജിപ്തില്‍ അല്‍ജസീറ ചാനലിന് ആഗസ്റ്റ് മൂന്ന് മുതല്‍ കടുത്ത നിയന്ത്രണമുണ്ടായിരുന്നു.പിന്നീട് നൈല്‍സാറ്റ് ചാനലുമായി സഹകരിച്ചായിരുന്നു അല്‍ജസീറ സംപ്രേഷണം നടത്തിയിരുന്നത്.
രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ചാനലിന് നിയമപരമായ അനുവാദമിലെന്ന് വ്യക്തമാക്കിയാണ് സമ്പൂര്‍ണ നിരോധമേര്‍പ്പെടുത്തുന്നതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.
1 comment:
അല്‍ജസീറ മുബശ്ശിര്‍ മിസ്ര്‍ ചാനലിന് ഈജിപ്ത് നിരോധമേര്‍പ്പെടുത്തി.
Post a Comment