ദോഹ: പ്രവാസികളുടെ വസ്ത്രധാരണ രീതി ഖത്തറിലും ചര്‍ച്ചാവിഷയമാകുന്നു. ദുബയില്‍ ഇക്കാര്യ ചൂടേറിയ ചര്‍ച്ചയായതിനു പിന്നാലെയാണിത്. ഇതേ തുടര്‍ന്ന ഖത്തറിലെ ഒരു ഇസ്ലാമിക് സെന്റര്‍ ആയ ഫനാര്‍ പ്രവാസികളെ എങ്ങനെ ഇസ്ലാമിക സംസ്കാരത്തിനും ഖത്തറിന്റെ പാരമ്പര്യത്തിനും അനുസരിച്ച് വേഷം ധരിക്കാം എന്നു പഠിപ്പിക്കാന്‍ ബോധവത്കരണ പരിപാടി തന്നെ സംഘടിപ്പിക്കാനിരിക്കുകയാണ്.
ഷോപ്പിങ് മാളുകളെ കേന്ദ്രീകരിച്ചായിരിക്കും ഈ ബോധവത്കരണ പരിപാടി. മാളുകളിലും മറ്റും ഷോപ്പിങ്ങിനായി എത്തുന്ന വിദേശികളുടെ വസ്ത്രധാരണ രീതിയില്‍ ഖത്തര്‍ സ്വദേശികള്‍ അസംതൃപ്തരാണ് എന്ന് ഖത്തറിലെ ദിനപത്രമായ അല്‍ റയാ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു ബോധവത്കരണ പരിപാടി അരങ്ങേറുന്നത്.
വിദേശികള്‍ ഷോപ്പിങ് മാളുകളിലും മറ്റും മാന്യമല്ലാത്ത വസ്ത്രം ധരിച്ചു വരുന്നത് തങ്ങളുടെ സംസ്കാരത്തിന് യോജിച്ചതല്ല. ഇതൊക്കെ കണ്ട് കുട്ടികള്‍ വളരുന്നത് നല്ലതല്ല. ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതിന് വിശദീകരണമായി സംഘാടകര്‍ പറഞ്ഞത് ഇതാണ്.
എന്നാണ് ഈ ബോധവത്കരണ പരിപാടി ആരംഭിക്കുന്നത് എന്ന് തീരുമാനിക്കപ്പെട്ടിട്ടില്ല. ഇതൊരു മതപരമായ ക്യാമ്പെയ്ന് അല്ല എന്നു ഉറപ്പു നല്കുന്ന സംഘാടകര്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ഒരുപോലെ ഇതില്‍ പങ്കാളികളാകാം എന്നു അവകാശപ്പെടുന്നു.ഏതായാലും ഈ ക്യാമ്പെയ്ന് എങ്ങനെയാണ് വിദേശികള്‍ക്കിടയില്‍ സ്വീകരിക്കപ്പെടുക എന്നു കാത്തിരുന്നു കാണാം.
5 comments:
പ്രവാസികളുടെ വസ്ത്രധാരണ രീതി ഖത്തറിലും ചര്‍ച്ചാവിഷയമാകുന്നു. ദുബയില്‍ ഇക്കാര്യ ചൂടേറിയ ചര്‍ച്ചയായതിനു പിന്നാലെയാണിത്. ഇതേ തുടര്‍ന്ന ഖത്തറിലെ ഒരു ഇസ്ലാമിക് സെന്റര്‍ ആയ ഫനാര്‍ പ്രവാസികളെ എങ്ങനെ ഇസ്ലാമിക സംസ്കാരത്തിനും ഖത്തറിന്റെ പാരമ്പര്യത്തിനും അനുസരിച്ച് വേഷം ധരിക്കാം എന്നു പഠിപ്പിക്കാന്‍ ബോധവത്കരണ പരിപാടി തന്നെ സംഘടിപ്പിക്കാനിരിക്കുകയാണ്.
ചില വേഷങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്
തീര്‍ച്ചയായും!.
ലോകകപ്പിനുള്ള തയാറെടുപ്പ് നടക്കുമ്പോൾ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചാൽ ബെസ്റ്റായിരിക്കും, മാത്രമല്ല ഖത്തറികൾ തന്നെ പർദ ഒരു നിർബന്ധമായിട്ടു കണക്കാക്കുന്നില്ലെന്നാണ് തോന്നുന്നത്.
ബോധവൽക്കരണം നടത്തേണ്ടത് തന്നെ. പക്ഷേ അത് പ്രവാസികളെ അല്ല, മറിച്ച് സ്വദേശികളെ ആയിരിക്കണമെന്ന് മാത്രം. :)
Post a Comment