
സില്‍വര്‍ എന്‍റര്‍പ്രൈസസ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍, കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്പോണ്‍സര്‍ക്കെതിരെ കേസ് കൊടുത്തതിനാല്‍ രണ്ടര വര്‍ഷത്തോളമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അതിനിടെ മന്‍സൂറയിലെ മറ്റൊരു കമ്പനിയിലും എട്ടുമാസത്തോളം ജോലി ചെയ്തിരുന്നു. കേസില്‍ സ്പോണ്‍സര്‍ 49,600 റിയാല്‍ നഷ്ട പരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിനകം തുക നല്‍കാനാണ് വിധിച്ചത്. മറ്റൊരു കമ്പനിയില്‍ ജോലി ലഭിക്കാനായി വിസ മാറ്റുന്നതിനുള്ള കടലാസുപണികളും നടന്നുവരികയായിരുന്നു.
നാലു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയത്. സഹോദരനും, സഹോദരിയും കുടുംബവും ദോഹയിലുണ്ടെങ്കിലും പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയിരുന്നു. മരണവിവരമറിഞ്ഞ് സഹോദരി ഭര്‍ത്താവ് ഹുമയൂണ്‍ കബീര്‍ ഖത്തറിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കുമെന്ന് അദ്ദേഹം അറയിച്ചു. ഭാര്യ: റെജി മോള്‍. മക്കള്‍: മുഹമ്മദ് ആഖിബ് ഗിലാനി, ബീഗം സുല്‍ത്താന. മാതാവ് കെ. സുലൈഖ. സഹോദരങ്ങള്‍: ഷംസുദ്ധീന്‍ (ഖത്തര്‍), സക്കീര്‍ ഹുസൈന്‍ (സൗദി), ഷീജ ബിഗം (ഖത്തര്‍).
1 comment:
കായംകുളം സ്വദേശി ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു
Post a Comment