ദോഹ: സർഗ്ഗാത്മക സൗഹൃദത്തിന്റെ പുതിയ അദ്ധ്യായം രചിച്ച നാലാമത് ഖത്തർ മലയാളീ ബ്ലോഗേർസ് മീറ്റ് 'വിന്റർ2012' ശ്രദ്ദേയമായി. ദോഹ സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ നടന്നബ്ലോഗേർസ് മീറ്റിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100ഓളം മലയാളി ബ്ലോഗെഴുത്തുകാർ പങ്കെടുത്തു.
രാവിലെ ചിത്ര പ്രദർശനത്തിൽ ഖത്തറിലെ വിവിധ ഫോട്ടൊ ഗ്രാഫർമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശനത്തോടൊപ്പം സ്റ്റിൽ, മൂവി ഫോട്ടൊ നിർമ്മാണത്തെകുറിച്ച് ഫോട്ടൊഗ്രാഫി രംഗത്തെ വിദഗ്ദര്‍ ക്ലാസെടുത്തു. പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫർമാരായ ദിലീപ് അന്തിക്കാട് ,ഷഹീന് ഒളകര, മുരളി വാളൂരാൻ, സലിം അബ്ദുള്ള, ഫൈസൽ ചാലിശേരി, ഷഹീർ, ഷാജി ലൻഷാദ് എന്നിവർ പങ്കെടുത്തു.
വൈകീട്ട് നടന്ന ബ്ലോഗേർസ് കുടുംബ സംഗമത്തിൽ ബ്ലൊഗർമാർ തങ്ങളുടെ ബ്ലൊഗുകളുടെ ഉള്ളടക്കത്തെ പരിചയപ്പെടുത്തി. ഇടം നഷ്ടപ്പെട്ടവ്ന്റെ ഇടമാണു ബ്ലോഗുകളെന്നും കല, സാഹിത്യം, സോഫ്റ്റ് വെയർ, സംഗീതം, സിനിമ, ഫോട്ടൊഗ്രാഫി, വിവിധ ഭാഷകൾ, പാചകം,സ്പോർട്സ്,എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ബ്ലൊഗർമാർ ദോഹയിൽ ഉണ്ടെന്ന് വിളിച്ചറിയിക്കുന്നാതായിരുന്നു പരിചയപ്പെടുത്തൽ.
ചിത്രപ്രദർശത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ സി.എം.ഷക്കീർ, ഷിറാസ് സിത്താര, സഗീർ പണ്ടാരത്തിൽ എന്നിവർക്ക് ഫ്രണ്ട്സ് കർച്ചറൽ സെന്റർ എക്സിക്കുട്ടീവ് ഡയറക്ടർ ഹബീബ് റഹ്*മാൻ കിഴിശേരി അവാർഡുകൾ വിതരണം ചെയ്തു. ബ്ലൊഗർമാർ കേവല സൗഹൃദങ്ങളിൽ തങ്ങി നിൽക്കരുതെന്നും നന്മകളെ സമൂഹത്തിൽ പ്രസരിപ്പിക്കാൻ ബ്ലൊഗുകൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോഗിടങ്ങളിലെ സാധ്യതകളെ ഉപയോഗപ്പെടുത്താതിരിക്കുന്നതാണ് ബ്ലോഗുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും നടപ്പു ദീനങ്ങളെ ചികിൽസിക്കുന്ന പണിയാണ് ബ്ലോഗേർസ് ഏറ്റെടുക്കേണ്ടത്, സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം, സാമൂഹ്യതിന്മകൾക്കെതിരെ പ്രതികരിക്കാനും വർത്തമാനത്തെ ജീവസ്സുറ്റതാക്കണമെന്നും ബ്ലോഗേർസിനെ പ്രതിനിധീകരിച്ച് സംസാരിച്ചവർ ആവശ്യപ്പെട്ടു.
കൊല്ലം ജില്ലയില്‍ കുന്നിക്കോട്ട് എന്ന ഗ്രാമത്തിലെ പാരലൈസിസ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ഷംനാദിനു ഖത്തര്‍ ബ്ലോഗ് മീറ്റിന്റെ സ്നേഹോപഹാരമായ ലാപ് ടോപ് കൈ മാറിയതായി ബ്ലോഗേർസ് മീറ്റിൽ അറിയിച്ചു. സുനിൽ പെരുമ്പാവൂർ, നാമൂസ് പെരുവള്ളൂർ, ഷഫീക് പാറമ്മൽ നിക്സൺ കേച്ചേരി, രാമചന്ദ്രൻ വെട്ടികാട്, മജീദ് നാദാപുരം, ഇസ്മാഇൽ കുറുമ്പടി, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
5 comments:
ഖത്തർ മലയാളീ ബ്ലോഗേർസ് മീറ്റ് 'വിന്റർ2012' ശ്രദ്ദേയമായി
ബ്ലോഗേർസ് മീറ്റ് പോലെ ഈ പോസ്റ്റും ശ്രദ്ധേയമായി സഗീർ.
മീറ്റ് പോലെ ഒരുഗ്രൻ പോസ്റ്റും - നന്ദി സഗീർ
റിപ്പോര്‍ട്ട് നന്നായിട്ടുണ്ട് സഗീര്‍ ..ബ്ലോഗ്ഗേര്‍സിന്റെ പേരുകള്‍ ഒഴിവാക്കേണ്ടതായിരുന്നു ..
സുനിലിനെ പിന്താങ്ങുന്നു. നേത്രത്വം നല്‍കിയത് നമ്മള് എല്ലാ ബ്ലോഗര്മാരുമല്ലേ..
Post a Comment