Showing posts with label ഇന്‍കാസ് ഖത്തര്‍. Show all posts
Showing posts with label ഇന്‍കാസ് ഖത്തര്‍. Show all posts
Thursday, November 7, 2013
മന്ത്രിയുടെ റാങ്കില്‍ പത്മശ്രി അഡ്വ. സി.കെ മേനോന്‍
ദോഹ : പത്മശ്രി അഡ്വ. സി.കെ മേനോനെ നേര്‍ക്ക റൂട്‌സിന്റെ വൈസ് ചെയര്‍മാനായി കേരള സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. സംസ്ഥാന മന്ത്രിയുടെ റാങ്കോട് കൂടിയ പദവി ഗള്‍ഫിലേയും വിദേശരാജ്യങ്ങളിലേയും മുഴുവന്‍ മലയാളികള്‍ക്കും ലഭിച്ച അംഹീകാരമാണെന്ന് ഖത്തര്‍ ഇന്‍കാസ് അഭി്‌നന്ദനകുറിപ്പിലൂടെ അറിയിച്ചു.
ഇന്ന് (07/11/2013) വൈകീട്ട് 6.30ന് മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ഇന്‍കാസ് യോഗത്തില്‍ എല്ലാ ജില്ലാ കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്ക്ക്കുറ്റ് അറിയിച്ചു.
Wednesday, October 30, 2013
മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമത്തിനെതിരെ ഖത്തറിലും വ്യാപക പ്രതിഷേധം
ദോഹ : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസും ഇന്‍കാസും ഖത്തര്‍ കെഎംസിസിയും മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ ഉണ്ടായ ആക്രമണത്തിനെതിരെ ശക്തിയായ പ്രതിക്ഷേധം രേഖപ്പെടുത്തി.
സംസ്ഥാനത്ത് സിപിഎം മാര്‍ക്‌സിസ്റ്റ് ഭീകരതക്ക് ശ്രമിക്കുകയാണെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രസിടണ്ട് അഡ്വ. സി കെ മേനോന്‍, ജനറല്‍ സെക്രടറി ഷെരീഫ് എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം സമരാഭാസങ്ങള്‍ കൊണ്ട് ഉമ്മന്‍ ചാണ്ടിയെപ്പോലൊരു ജനകീയ നേതാവിനെ പൊതുജന മധ്യത്തില്‍ താറടിക്കാനവില്ലെന്ന് ഒഐസിസി നേതാക്കള്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് നേരെ ഉണ്ടായ അക്രമത്തില്‍ ഖത്തറിലെ കോണ്ഗ്രസ് കൂട്ടായ്മയായ ഇന്‍കാസ് പ്രതിക്ഷേധിച്ചു. പ്രസിഡണ്ട് ജോപ്പച്ചന്‍ തെക്കേക്കൂറ്റിന്റെ അദ്ധ്യക്ഷതയില്‍ ദോഹയിലെ ഇന്‍കാസ് ആസ്ഥാനത്ത് നടന്ന പ്രതിക്ഷേധ യോഗത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പോലും കണ്ണൂരില്‍ കടക്കാനാവില്ലെന്നാണ് സിപിഎം ലക്ഷ്യമിടുന്നതെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന പ്രതിക്ഷേധ യോഗം അഭിപ്രായപ്പെട്ടു.

Sunday, May 1, 2011
ഇന്‍കാസ് പ്രവാസി പുരസ്‌കാരം പ്രഖ്യാപിച്ചു
ദോഹ: സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രവാസി പുരസ്‌കാരത്തിന് പെരിഞ്ചേരിക്കണ്ടി സുലൈമാന്‍ (പി.കെ. സുലൈമാന്‍) തിരഞ്ഞെടുക്കപ്പെട്ടു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക
Tuesday, January 25, 2011
ഐ.പി.എല്ലിൽ നിന്ന് 70 ലക്ഷം രൂപ പോയിട്ട് 70 പൈസപോലും കിട്ടിയില്ല : ശശിതരൂര്‍
ദോഹ : ഐ.പി.എല്ലിൽ നിന്ന് 70 ലക്ഷം രൂപ പോയിട്ട് 70 പൈസപോലും കിട്ടിയില്ലെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ പറഞ്ഞു.ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയതായിരുന്നു ഇദ്ദേഹം. കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസ് റമദാ ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സാധാരണക്കാർക്ക് ഗുണമുണ്ടാകുന്ന സാഹചര്യമാണ് യു.പി.എ സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇത് ഒരിക്കലും വൻകിടക്കാരെ സഹായിക്കലല്ല. തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറു ദിവസം ജോലി എന്ന പരിപാടിയുടെ ഭാഗമായി എത്രയോ പാവങ്ങൾ രക്ഷപ്പെട്ടത്. തൊണ്ണൂറു ലക്ഷത്തിലധികം അക്കൗണ്ടുകൾ അതു വഴി ബാങ്കുകളില്‍ ഉണ്ടാവുകയുണ്ടായി. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ രാജ്യത്തെ വികസനത്തിനുള്ള ധാരാളം ഫണ്ടുകളുണ്ട്. പക്ഷേ, അതൊന്നും നമ്മുടെ സംസ്ഥാനത്ത് ഉപയോഗിക്കാനുള്ള സാഹചര്യമില്ല ഇന്നുള്ളത്. അതിനായുള്ള സാഹചര്യങ്ങളൊരുക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹ കൂട്ടിച്ചേർത്തു.
ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കെക്കൂറ്റ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ, ഇന്‍കാസ് മുഖ്യരക്ഷാധികാരി പത്മശ്രീ അഡ്വ. സി.കെ മേനോന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി സ്വാഗതവും സെക്രട്ടറി സോനു അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.
Tuesday, January 18, 2011
ഒ ഐ സി സി സമ്മേളനത്തില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍നിന്ന് മുന്നൂറോളംറോളം പ്രതിനിധികള്‍
ദോഹ: ഇന്ത്യയ്ക്ക് പുറത്തുള്ള കോണ്‍ഗ്രസ് അനുഭാവ സംഘടനകളുടെ രണ്ടാമത് ആഗോള സംഗമം ഭവന്‍സ് പബ്ളിക് സ്കൂളില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.ഇന്‍കാസ് സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം.
രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കാനും വേദിയൊരുക്കുന്നതോടൊപ്പം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും സമ്മേളനമെന്നും ചെന്നിത്തല വ്യക്തമാക്കി.
സി. കെ. മേനോന്‍ രക്ഷാധികാരിയായി സംഘാടക സമിതിക്ക് രൂപം നല്‍കി. കെ. കെ. ഉസ്മാന്‍ ചെയര്‍മാനും ജോപ്പച്ചന്‍ തെക്കെക്കുറ്റ് കണ്‍വീനറുമായിരിക്കും. പതിനഞ്ചോളം രാജ്യങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ക്കൊപ്പം ഇന്‍കാസില്‍ നിന്ന് നൂറോളം പേരും പങ്കെടുക്കും. ഖത്തറില്‍ ഒ ഐ സി സി യുടെ ഭാഗമായ ’ഇന്‍കാസ് ആയിരിക്കും ആതിഥേയ സംഘടന.
കേന്ദ്രമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ, നിയമകാര്യ മന്ത്രി വീരപ്പ മൊയ്ലി, എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കര്‍ ഫെര്‍ണാണ്ടസ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരെയും കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഒപ്പം പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളായ എം. എ. യൂസഫലി, സി. കെ. മേനോന്‍ , സണ്ണി വര്‍ക്കി, രവി പിള്ള, ഡോ. പി. മുഹമ്മദാലി, ഡോ. എം. അനിരുദ്ധന്‍ , സോമന്‍ ബേബി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ ആദരിക്കും. കലാ-സാംസ്കാരിക പരിപാടികളുമുണ്ടാകും.
’ഇന്‍കാസ് പോലെയുള്ള സംഘടനകള്‍ ഒ ഐ സി സി യുമായി അഫിലിയേറ്റ് ചെയ്താകും പ്രവര്‍ത്തിക്കുക. പേരുമാറ്റം എംബസികളുമായി ബന്ധപ്പെട്ട റജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നതിനാലാണിത്. കാലക്രമേണ എല്ലാ സംഘടനകളും ഒ ഐ സി സി യുടെ കീഴിലാക്കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ടാമത് ആഗോള സംഗമത്തിന്റെ വെബ് സൈറ്റും (www.oiccqatar.org) ചെന്നിത്തല ഉത്ഘാടനം ചെയ്തു.ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ മെമ്പര്‍ഷിപ്പ് ഫോം ഇന്‍കാസ് രക്ഷാധികാരി സി. കെ. മേനോനു നല്‍കി മെമ്പര്‍ഷിപ്പിന്റെ ഉത്ഘാടനവും അദ്ദേഹം നടത്തി.
പ്രവാസി സംഘടനകളുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവിടെയുണ്ടാകും. ഇദ്ദേഹത്തിനു പുറമെ സംഘാടക സമിതി രക്ഷാധികാരി സി. കെ. മേനോന്‍ , ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍ , ജനറല്‍ കണ്‍വീനര്‍ ജോപ്പച്ചന്‍ തെക്കെക്കുറ്റ്, ഇന്‍കാസ് ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Tuesday, December 28, 2010
ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു.
ദോഹ: ലീഡര്‍ കെ.കരുണാകരന്റെ വിയോഗത്തില്‍ ഖത്തറിലെ വിവിധ മലയാളി സംഘടനകള്‍ ഐ.സി.സി.യില്‍യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസിന്റെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.
കെ.കെ.സുധാകരന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ് അധ്യക്ഷതവഹിച്ചു . ഐ.സി.സി.പ്രസിഡന്‍റ് കെ.എം.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.അബുകാട്ടില്‍ അനുശോചന പ്രമേയം അവതരിപ്പിക്കുകയുണ്ടായി.
വി.എസ്.എച്ച്.തങ്ങള്‍ (കെ.എം.സി.സി.) ഷാനവാസ് ഏലച്ചോല(സംസ്‌കൃതി), പി.ടി.അബ്ദുല്ലക്കോയ(ഇസ്ലാമിക് അസോസിയേഷന്‍ ) സുബൈര്‍ വക്ര(ഇസ്ലാഹിസെന്‍റര്‍ ) പത്രപ്രവര്‍ത്തകന്‍ സി.പി.സൈതലവി, മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റിയംഗം പാറക്കല്‍ അബ്ദുല്ല, അഹമ്മദ് പാതിരിപ്പറ്റ(ഇന്ത്യന്‍ മീഡിയഫോറം) സോമന്‍ താമരക്കുളം(തൃശ്ശൂര്‍ സൗഹൃദവേദി) കെ.പി.അബ്ദുള്‍ ഹമീദ്(എം.ഇ.എസ്) ബിനു ഗഫൂര്‍ (ഐഡിയല്‍സ്‌കൂള്‍ ) ഡോ.മോഹന്‍തോമസ്(ബിര്‍ളാസ്‌കൂള്‍ ) അബ്ദുള്‍ സത്താര്‍ ആലുവാ(റിസാല സ്റ്റഡീസര്‍ക്കിള്‍ ) കെ.ഇ.ബൈജു(യുവകലാസാഹിതി) ഗോപിനാഥ്(പാലക്കാട് നാട്ടരങ്ങ്) ജോണ്‍ അബ്രഹാം, ഷാഹുല്‍ ഹമീദ്(ഫ്രന്‍റ്‌സ് ഓഫ് തൃശ്ശൂര്‍ ), ജേക്കബ് ജേക്കബ് തുടങ്ങിയവര്‍പ്രസംഗിച്ചു.ആര്‍ .പി.ഹസ്സന്‍ നന്ദിപറഞ്ഞു.
Friday, December 24, 2010
കേരളജനതയ്ക്കും കേരള രാഷ്ട്രീയത്തിനും തീരാനഷടം : ഇന്‍കാസ്
ദോഹ: കെ.കരുണാകരന്റെ വിയോഗം ഖത്തര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ഏഴ് വര്‍ഷം മുമ്പാണ് കരുണാകരന്‍ ദോഹ സന്ദര്‍ശിച്ചത്. ഐ.സി.ആര്‍ .സി.യില്‍ അന്നദ്ദേഹത്തിന് നല്‍കിയ സ്വീകരണം ജനബാഹുല്യംകൊണ്ടും വര്‍ണപ്പൊലിമകൊണ്ടും ശ്രദ്ധേയമായിരുന്നു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള 'ഇന്‍കാസും' കരുണാകരന്റെ വേര്‍പാടില്‍ ദുഃഖമറിയിച്ചു. കേരളജനതയ്ക്കും കേരള രാഷ്ട്രീയത്തിനും തീരാനഷ്ടമാണ് കരുണാകരന്റെ മരണം സൃഷ്ടിച്ചത്.കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും തലമുതിര്‍ന്ന കാരണവരാണീ ലോകത്തോട് വിടപറഞ്ഞത്.
ആര്‍ക്കും എന്നും സമീപിക്കാമായിരുന്ന ലീഡര്‍ സാധാരണക്കാരുടെ നേതാവായിരുന്നുവെന്ന് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റും ഉപദേശകസമിതി ചെയര്‍മാന്‍ കെ.കെ.ഉസ്മാനും അനുശോചന സന്ദേശത്തിലറിയിച്ചു.
ദീര്‍ഘവീക്ഷണവും പ്രതിബദ്ധതയുമുള്ള നേതാവയിരുന്നു കെ.കരുണാകരന്‍ : അഡ്വ. സി.കെ മേനോന്‍
ദേഹ : ദീര്‍ഘവീക്ഷണവും പ്രതിബദ്ധതയുമുള്ള നേതാവയിരുന്നു കരുണാകരനെന്നും, അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്ക് തീരാത്ത നഷ്ടമാണെന്നും പ്രമുഖ വ്യപാരിയും ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെഹ്സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ അഡ്വ സി.കെ മേനോന്‍ പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഗോശ്രീ വികസന അതോറിറ്റി, കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയം തുടങ്ങിയ കേരളത്തിന്റെ സ്വപ്‌നപദ്ധതികള്‍ സാക്ഷാത്കരിക്കപ്പെട്ടത് കരുണാകരന്റെ ശ്രമഫലമായാണ്. എന്റെ വ്യക്തിപരമായ ക്ഷണം സ്വീകരിച്ച് ഗള്‍ഫ് പര്യടനത്തിനിടെ അദ്ദേഹം 2003ല്‍ ദോഹയില്‍ എത്തിയിരുന്നു.
അന്ന് പ്രവാസി സമൂഹം ഐ.സി.ആര്‍ .സി ഗ്രൗണ്ടില്‍ അദ്ദേഹത്തിന് നല്‍കിയ വരവേല്‍പ്പ് ദോഹയില്‍ അടുത്ത കാലത്ത് നടന്ന സ്വീകരണങ്ങളില്‍ ഏറ്റവും വലുതായിരുന്നു. ഇന്‍കാസ് സംഘടിപ്പിച്ച യോഗത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാമായിരുന്ന കരുണാകാരന്‍ പിന്നീട് തൃശൂരില്‍ എന്റെ അയക്കാരനുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tuesday, September 14, 2010
ഇന്‍കാസ് ഖത്തര്‍ ഓണം- ഈദ് പരിപാടികള്‍ സംഘടിപ്പിച്ചു.

ദോഹ : ഇന്‍കാസ് ഖത്തറില്‍ ഓണം - ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികള്‍ പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ഉദ്ഘാടനം ചെയ്തു.
സാം കുരുവിള, മുഹമ്മദലി പൊന്നാനി, ആര്‍ .പി. ഹസ്സന്‍ , സോനു അഗസ്റ്റിന്‍ , സി.എച്ച്. നാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഈണം ദോഹയുടെ ഗാനമേളയായിരുന്നു പരിപാടിയിലെ മുഖ്യ ഇനം.
ജയന്‍ ഓര്‍മയുടെ മാജിക്, ഇന്‍കാസ് അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു. കലാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Friday, July 17, 2009
കെ സി വര്‍ഗ്ഗീസ് പുരസ്കാരം മുഹമ്മദ് ഈസക്കും വിവേകാനന്ദനും
ദോഹ:ഖത്തറിലെ അറിയപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ സി വര്‍ഗ്ഗീസിന്റെ സ്മരണയ്ക്കായി കെ സി വര്‍ഗ്ഗീസ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച സാമൂഹിക പ്രവര്‍ത്തകനായി ഖത്തറിലെ അലി ഇന്‍ര്‍നാഷണല്‍ ജനറല്‍ മാനേജര്‍ കെ മുഹമ്മദ് ഈസ അര്‍ഹനായി. സാമൂഹിക സാംസ്കാരിക രംഗങ്ങളിലും കലാ കായിക രംഗങ്ങളിലും ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വമെന്നതിനു പുറമെ ജീവകാരുണ്യ രംഗത്തെ അദ്ദേഹത്തിന്റെ വ്യതിരക്തമായ ഇടപെടലാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയതെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ പത്മശ്രീ അഡ്വ സി കെ മേനോന്‍ പറഞ്ഞു.
31 വര്‍ഷമായി പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ സസൂക്ഷ്മം വിലയിരുത്തുന്ന മാധ്യമ പ്രവര്‍ത്തകനായ ദുബൈ കേന്ദ്രമായ 'ഗള്‍ഫ് ടുഡെ' ഇംഗ്ളീഷ് ദിനപത്രത്തിന്റെ പത്രാധിപര്‍ പി വി വിവേകാനന്ദനാണ് മാധ്യമ പുരസ്കാരം. പത്രപ്രവര്‍ത്തന രംഗത്ത് വിവേകാന്ദന്‍ അര്‍പ്പിച്ച സേവനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ജഡ്്ജിംഗ് കമ്മിറ്റി വിലയിരുത്തി.
പത്മശ്രീ സി കെ മേനോന്‍ ചെയര്‍മാനും ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍ കണ്‍വീനറുമായ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
കെ സി ജോസഫ് എം എല്‍ എ, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ട് പ്രസിഡന്റ് ഡോ മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ എം വര്‍ഗ്ഗീസ്, ഇന്‍കാസ് ജനറല്‍സെക്രട്ടറി ജോപ്പച്ചന്‍ തെക്കെക്കുറ്റ്, ജോസഫ് കുറ്റുമ്മല്‍ ഷാര്‍ജ, ആനി വര്‍ഗ്ഗീസ്, സലീം പൊന്നമ്പത്ത് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
ഈ മാസം 31-നാണ് പുരസ്കാരം കൈമാറുക. ബഹുമതി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാഹാളില്‍ വെച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവും കെ സി വര്‍ഗ്ഗീസ് ഫൌണ്േടഷന്‍ രക്ഷാധികാരിയുമായ ഉമ്മന്‍ ചാണ്ടിയായിരിക്കും നല്‍കുക. കെ സി വര്‍ഗ്ഗീസിന്റെ സഹോദരന്‍ കൂടിയായ കെ സി ജോസഫ് എം എല്‍ എയുള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.
കെ സി വര്‍ഗ്ഗീസ് ഫൌണ്േടഷന്‍ സന്നദ്ധ രംഗത്ത് സജീവമായി ഇടപെടുന്നുണ്ടെന്നും നേരത്തെ പ്രഖ്യാപിച്ച കോട്ടയം കാരിത്താസ് കാന്‍സര്‍ കെയര്‍ സെന്ററിലെ പാവപ്പെട്ട രോഗികള്‍ക്കുള്ള 12 മുറികളടങ്ങിയ വാര്‍ഡ് ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി നിലകൊള്ളുന്നുണ്ടെന്നും കെ സി വര്‍ഗ്ഗീസിന്റെ പത്നി ആനി വര്‍ഗ്ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗ്ഗീസിന്റെ ചരമദിനത്തില്‍ ചങ്ങാനേശ്ശേരി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നുവെന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പത്മശ്രീ സി കെ മേനോന്‍, കെ കെ ഉസ്മാന്‍, കെ എം വര്‍ഗ്ഗീസ്, ജോപ്പച്ചന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Monday, February 2, 2009
പ്രവാസികള്‍ സമ്മേളനങ്ങള്‍ക്കായി പണം നല്‍കുന്നത് നിയന്ത്രിക്കണം: കെ എം ഷാജി
ദോഹ:പ്രവാസികള്‍ സമ്മേളനങ്ങള്‍ക്കായി കൊടുക്കുന്ന പണം അടിയന്തിരമായി നിയന്ത്രിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി. ഇന്ത്യന്‍ മീഡിയാ ഫോറം ഹിലാലിലെ 'ഇന്‍കാസ്' ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനങ്ങള്‍ക്കായി നല്‍കുന്ന പണം ഏറ്റവും വെയിസ്റാണ്. ഇത് നിര്‍മ്മാണാത്മകമായി ഉപയോഗിക്കാനാണ് പ്രവാസികള്‍ ശ്രദ്ധിക്കേണ്ടത്. പ്രവാസികള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന പണം മണിക്കൂറുകള്‍ കൊണ്ടു തുലച്ചു കളയുകയാണ്. ഇത് യുവാക്കളെ ബാധിക്കുന്ന പ്രശ്നമാണ്. വിപ്ളവങ്ങള്‍ ജനിക്കേണ്ടത് യുവാക്കളില്‍ നിന്നാണ്. കേരളത്തിലെ ഒരു സംഘടന കോഴിക്കോട് നടത്തിയ ജില്ലാ സമ്മേളനത്തിന് ഒരു കോടി ഉറുപ്പികയാണ് ചെലവ്. നാലു മണിക്കൂര്‍ ഇരിക്കാവുന്ന സ്റേജിന് അമ്പത് ലക്ഷം രൂപ ചെലവഴിക്കുന്ന സാഹചര്യം ആലോചിക്കേണ്ടതാണ്.
മുസ്ലിംകള്‍ മാത്രമല്ല എല്ലാ മത സംഘനടകളും അല്ലാത്തവരും ഇത്തരം സമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഗ്രാമപഞ്ചായത്ത് വീട് വെക്കാന്‍ കൊടുക്കുന്നത് മുപ്പത്തി അയ്യായിരം രൂപ മാത്രമാണ്. സമ്മേളനങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം കൊണ്ട് എത്ര കുടുംബാംഗങ്ങള്‍ക്ക് ജീവിക്കാം എന്ന് നാം ആലോചിക്കേണ്ടതുണ്ട്.
നാലു മണിക്കൂര്‍ പരസ്പരം മസ്കിട്ടു സംസാരിക്കാന്‍ ചെലവഴിക്കുന്ന പണത്തിന്റെ കാര്യത്തില്‍ കൃത്യമായ ബോധം പ്രവാസികള്‍ക്കുണ്ടാവണം. ഇത് യുവാക്കളെ ബാധിക്കുന്ന കാര്യങ്ങളാണ്.'' അദ്ദേഹം വ്യക്തമാക്കി. മുസ്ലിം യൂത്ത് ലീഗ് അതിന്റെ സ്പെയിസ് മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കെ എം ഷാജി പറഞ്ഞു.
ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് അശ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ആര്‍ പ്രവീണ്‍ സ്വാഗതവും അഹ്മദ് പാതിരിപ്പറ്റ നന്ദിയും പറഞ്ഞു.

Saturday, January 31, 2009
ഇന്ത്യയില്‍ കെട്ടുറപ്പുള്ള ഭരണം കാഴച്ചവെക്കാന്‍ യു.പി.എ സര്‍ക്കാറിനുമാത്രമേ സാധുക്കൂ:ഒ.നാരായണന്‍.
ദോഹ:ഇന്ത്യയില്‍ കെട്ടുറപ്പുള്ള ഭരണം കാഴച്ചവെക്കാന്‍ യു.പി.എ സര്‍ക്കാറിനുമാത്രമേ സാധുകഉകയുളുവെന്ന് കണ്ണൂര്‍ ഡി.സി.സി സെക്രടറി ഒ.നാരായണന്‍ അഭിപ്രായപ്പെട്ടു.
ഇന്നലെ ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിരക്തസാക്ഷി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഇടതുപക്ഷം ബൂര്‍ഷകളടങ്ങുന്ന സംഘത്തിന്റെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിരക്തസാക്ഷി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ഇടതുപക്ഷം ബൂര്‍ഷകളടങ്ങുന്ന സംഘത്തിന്റെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു.
Tuesday, January 20, 2009
ഇന്‍കാസ് ഗാസ ഫണ്ട് കൈമാറി
ദോഹ:ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗാസയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് ആര്‍ട്സ് സൊസൈറ്റി (ഇന്‍കാസ്) ശേഖരിച്ച ഗാസ ഫണ്ട് ഖത്തര്‍ ചാരിറ്റിയ്ക്ക് കൈമാറി.
ഇന്‍കാസ് പ്രവര്‍ത്തകരില്‍ നിന്നും അഭ്യുദയകാംക്ഷികകളില്‍ നിന്നും ശേഖരിച്ച 50,000 റിയാലിന്റെ ചെക്ക് ഇന്‍കാസ് മുഖ്യ രക്ഷാധികാരി അഡ്വ. സികെ മേനോന്‍ ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ഖാലിദ് ആല്‍ഫഖ്റുവിന് കൈമാറി.
ചടങ്ങില്‍ ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കേകൂറ്റ്, വൈസ് പ്രസിഡന്റ് അബു കാട്ടില്‍ ട്രഷറര്‍ മുഹമ്മദലി പൊന്നാനി എന്നിവര്‍ സംബന്ധിച്ചു.
ഗസ്സയിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി തങ്ങളുടെ ഒരു ദിവസത്തെ വേതനം നീക്കി വച്ച ഇന്‍കാസ് പ്രവര്‍ത്തകരെ ഖാലിദ് ആല്‍ഫഖ്റു അഭിനന്ദിച്ചു. ഇക്കാര്യത്തിന് മുന്നിട്ടിറങ്ങിയ ആദ്യ പ്രവാസി സംഘടനയാണ് ഇന്‍കാസ്.

Friday, April 11, 2008
പ്രവാസികള്‍ക്ക് ഉടന്‍ വോട്ടവകാശം നല്‍കണം
ദോഹ: പ്രവാസികള്‍ക്ക് വോട്ടവകാശങ്ങള്‍ നല്‍കുമെന്നുള്ള വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാകാത്തതില്‍ ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി ദോഹയില്‍ നടന്ന പ്രവാസി സംഗമം ഉത്കണ്ഠ രേഖപ്പെടുത്തി. വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
നാല്പതോളം പ്രവാസിസംഘടനാ ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരുടെ കുറവു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നിയമനം നടത്തണമെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ പ്രതിപക്ഷവും ഭരണപക്ഷവും കൈകോര്‍ക്കണം. യാത്രക്കൂലി വന്‍തോതില്‍ ഈടാക്കി ഗള്‍ഫ് മലയാളികളെ ചൂഷണംചെയ്യുന്നതില്‍ എയര്‍ലൈന്‍സുകള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ നീരാളിപ്പിടിത്തത്തിലാണ് നാട്ടിലെ ഭൂമി. സാധാരണക്കാരനായ ഒരു ഗള്‍ഫ് മലയാളിക്കൊരു തുണ്ട് ഭൂമി ലഭിക്കുകയെന്നത് അസാധ്യമായിരിക്കുകയാണ്. ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സംഗമം ആഹ്വാനം ചെയ്തു.
എം.ടി. നിലമ്പൂര്‍ വിഷയമവതരിപ്പിച്ചു. പി.എ. മുബാറക് അധ്യക്ഷത വഹിച്ചു.
വി.എസ്.എം. ഹുസൈന്‍ (കെ.എം.സി.സി.), ജോപ്പച്ചന്‍ തെക്കേക്കാറ്റ് (ഇന്‍കാസ്), പി.എന്‍. ബാബുരാജ് (സംസ്‌കൃതി), മാത്യു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തോമസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു.
Subscribe to:
Posts (Atom)