ദോഹ : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസും ഇന്‍കാസും ഖത്തര്‍ കെഎംസിസിയും മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ ഉണ്ടായ ആക്രമണത്തിനെതിരെ ശക്തിയായ പ്രതിക്ഷേധം രേഖപ്പെടുത്തി.
സംസ്ഥാനത്ത് സിപിഎം മാര്‍ക്‌സിസ്റ്റ് ഭീകരതക്ക് ശ്രമിക്കുകയാണെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രസിടണ്ട് അഡ്വ. സി കെ മേനോന്‍, ജനറല്‍ സെക്രടറി ഷെരീഫ് എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം സമരാഭാസങ്ങള്‍ കൊണ്ട് ഉമ്മന്‍ ചാണ്ടിയെപ്പോലൊരു ജനകീയ നേതാവിനെ പൊതുജന മധ്യത്തില്‍ താറടിക്കാനവില്ലെന്ന് ഒഐസിസി നേതാക്കള്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് നേരെ ഉണ്ടായ അക്രമത്തില്‍ ഖത്തറിലെ കോണ്ഗ്രസ് കൂട്ടായ്മയായ ഇന്‍കാസ് പ്രതിക്ഷേധിച്ചു. പ്രസിഡണ്ട് ജോപ്പച്ചന്‍ തെക്കേക്കൂറ്റിന്റെ അദ്ധ്യക്ഷതയില്‍ ദോഹയിലെ ഇന്‍കാസ് ആസ്ഥാനത്ത് നടന്ന പ്രതിക്ഷേധ യോഗത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പോലും കണ്ണൂരില്‍ കടക്കാനാവില്ലെന്നാണ് സിപിഎം ലക്ഷ്യമിടുന്നതെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്ന് ഖത്തര്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന പ്രതിക്ഷേധ യോഗം അഭിപ്രായപ്പെട്ടു.
Showing posts with label ഒ.ഐ.സി.സി. Show all posts
Showing posts with label ഒ.ഐ.സി.സി. Show all posts
Wednesday, October 30, 2013
Sunday, February 20, 2011
സൗദിയിലെ ഹുറൂബ് സംവിധാനം തട്ടിപ്പ്: വയലാര്‍ രവി
ദോഹ: സൗദിയിലെ ഹുറൂബ് സംവിധാനം തട്ടിപ്പാണെന്നാണ് അവിടെനിന്നുള്ളവരുമായി സംസാരിച്ചപ്പോള്‍ ബോധ്യമായതെന്ന് പ്രവാസികാര്യ, വ്യോമയാന മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടികളെടുക്കുമെന്നും വിദേശറിക്രൂട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന ഏജന്റുമാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും.............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക
Friday, February 18, 2011
കേരളത്തില്‍ അനന്തമായ നിക്ഷേപസാധ്യതകൾ : ഓസ്‌കര്‍ ഫെര്‍ണാണ്ടസ്
ദോഹ: കേരളത്തില്‍ അനന്തമായ നിക്ഷേപസാധ്യതകളാണുള്ളതെന്നും ഇവ പരമാവധി ഉപയോഗപ്പെടുത്താന്‍ വിദേശ ഇന്ത്യക്കാര്‍ക്കു സാധിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കര്‍ ഫെര്‍ണാണ്ടസ്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മേഖലകളില്‍ പ്രവാസികളുടെ സമ്പത്തും സേവനവും പ്രയോജനപ്പെടുത്തിയാല്‍ ............തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക
Monday, February 7, 2011
ദോഹ ഒ.ഐ.സി.സി ഗ്ലോബല്‍ മീറ്റ് സ്വാഗതസംഘം രൂപീകരിച്ചു
ദോഹ: ഫെബ്രുവരി 18, 19 തീയതികളില്‍ ദോഹയില്‍ നടക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒ.ഐ.സി.സി) ഗ്ലോബല്‍ മീറ്റിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.
സ്വാഗതസംഘം ഭാരവാഹികള്‍ : പത്മശ്രീ സി.കെ മേനോന്‍ (മുഖ്യരക്ഷാധികാരി), ഡോ. കെ.സി ചാക്കോ, എം.കെ അബ്ദുറഹ്മാന്‍, കെ.പി അബ്ദുള്‍ഹമീദ് (രക്ഷാധികാരികള്‍ ), കെ.കെ ഉസ്മാന്‍ (ചെയര്‍മാന്‍ ), കെ.എസ് വര്‍ഗീസ്, രാജന്‍ തളിപ്പറമ്പ്, മുഹമ്മദലി പൊന്നാനി, ലൂക്കോസ് ചാക്കോ, ജോപ്പച്ചന്‍ തെക്കേക്കൂറ്റ് (ജന. കണ്‍വീനര്‍ ), ആര്‍ .പി ഹസന്‍, സിദ്ദീഖ്, ബാലഗോപാലന്‍ നായര്‍ (കണ്‍വീനര്‍ ), മന്‍സൂര്‍ പള്ളൂര്‍ , തോമസ് കണ്ണങ്കര, നാസര്‍ കറുകമ്പത്ത് (റിസപ്ഷന്‍ കമ്മിറ്റി), കെ.പി അബ്ദുല്‍ഹമീദ്, രാജശേഖരന്‍, സിറാജുദ്ദീന്‍ (ഫിനാന്‍സ്), മുഹമ്മദലി പൊന്നാനി, സോനു അഗസ്റ്റിന്‍ (മീഡിയ ആന്റ് പബ്ലിസിറ്റി), അബു കാട്ടില്‍ , മുബാറക് അബ്ദുള്‍ അഹദ് (ഫുഡ്), വര്‍ഗീസ് ചാക്കോ, മുഹമ്മദ് മുബാറക് (അക്കമഡേഷന്‍), ശംസുദ്ദീന്‍ കൂറ്റനാട്, എ.ടി ഉസ്മാന്‍ (വളന്റിയര്‍ ), സാം വിളനിലം, ടി.എച്ച് നാരായണന്‍ (ട്രാന്‍സ്‌പോര്‍ട്ട്), സുരേഷ് കരിയാട്, ഷാഹുല്‍ പണിക്കവീട്ടില്‍ (സോവനീര്‍ ), കെ.കെ സുധാകരന്‍, നിയാസ് കണ്ണൂര്‍ (പ്രോഗ്രാം), ഷാജി തെന്‍മാടം, ഹൈദര്‍ ഒറോത്തില്‍ (കള്‍ച്ചറല്‍ ), അബ്ദുല്‍അസീസ് കുറ്റിയാടി, രമേശ് അയനിക്കാട് (ഇവന്റ് കോഓര്‍ഡിനേഷന്‍), ജോണ്‍ തോമസ്, ജോണ്‍ കുരുവിള (ഇമിഗ്രേഷന്‍ കമ്യൂണിക്കേഷന്‍), സുരേഷ്ബാബു വാത്തിയാത്ത്, ജയിംസ് ജോര്‍ജ് (രജിസ്‌ട്രേഷന്‍), ഡോ. അബ്രഹാം കൊല്ലമന, അഷ്‌റഫ് വളപ്പില്‍ (മെഡിക്കല്‍ ) എന്നിവരടങ്ങുന്നതാണ് ദോഹ ഒ.ഐ.സി.സി ഗ്ലോബല്‍ മീറ്റിനായുള്ള സ്വാഗതസംഘം.
Tuesday, February 1, 2011
ദോഹ ഗ്ലോബല്‍ മീറ്റില്‍ എന്‍.സി.സി. പങ്കെടുക്കും
Tuesday, January 18, 2011
ഒ ഐ സി സി സമ്മേളനത്തില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍നിന്ന് മുന്നൂറോളംറോളം പ്രതിനിധികള്‍
ദോഹ: ഇന്ത്യയ്ക്ക് പുറത്തുള്ള കോണ്‍ഗ്രസ് അനുഭാവ സംഘടനകളുടെ രണ്ടാമത് ആഗോള സംഗമം ഭവന്‍സ് പബ്ളിക് സ്കൂളില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.ഇന്‍കാസ് സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം.
രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കാനും വേദിയൊരുക്കുന്നതോടൊപ്പം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും സമ്മേളനമെന്നും ചെന്നിത്തല വ്യക്തമാക്കി.
സി. കെ. മേനോന്‍ രക്ഷാധികാരിയായി സംഘാടക സമിതിക്ക് രൂപം നല്‍കി. കെ. കെ. ഉസ്മാന്‍ ചെയര്‍മാനും ജോപ്പച്ചന്‍ തെക്കെക്കുറ്റ് കണ്‍വീനറുമായിരിക്കും. പതിനഞ്ചോളം രാജ്യങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ക്കൊപ്പം ഇന്‍കാസില്‍ നിന്ന് നൂറോളം പേരും പങ്കെടുക്കും. ഖത്തറില്‍ ഒ ഐ സി സി യുടെ ഭാഗമായ ’ഇന്‍കാസ് ആയിരിക്കും ആതിഥേയ സംഘടന.
കേന്ദ്രമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ, നിയമകാര്യ മന്ത്രി വീരപ്പ മൊയ്ലി, എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കര്‍ ഫെര്‍ണാണ്ടസ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരെയും കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഒപ്പം പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളായ എം. എ. യൂസഫലി, സി. കെ. മേനോന്‍ , സണ്ണി വര്‍ക്കി, രവി പിള്ള, ഡോ. പി. മുഹമ്മദാലി, ഡോ. എം. അനിരുദ്ധന്‍ , സോമന്‍ ബേബി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ ആദരിക്കും. കലാ-സാംസ്കാരിക പരിപാടികളുമുണ്ടാകും.
’ഇന്‍കാസ് പോലെയുള്ള സംഘടനകള്‍ ഒ ഐ സി സി യുമായി അഫിലിയേറ്റ് ചെയ്താകും പ്രവര്‍ത്തിക്കുക. പേരുമാറ്റം എംബസികളുമായി ബന്ധപ്പെട്ട റജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നതിനാലാണിത്. കാലക്രമേണ എല്ലാ സംഘടനകളും ഒ ഐ സി സി യുടെ കീഴിലാക്കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ടാമത് ആഗോള സംഗമത്തിന്റെ വെബ് സൈറ്റും (www.oiccqatar.org) ചെന്നിത്തല ഉത്ഘാടനം ചെയ്തു.ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ മെമ്പര്‍ഷിപ്പ് ഫോം ഇന്‍കാസ് രക്ഷാധികാരി സി. കെ. മേനോനു നല്‍കി മെമ്പര്‍ഷിപ്പിന്റെ ഉത്ഘാടനവും അദ്ദേഹം നടത്തി.
പ്രവാസി സംഘടനകളുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവിടെയുണ്ടാകും. ഇദ്ദേഹത്തിനു പുറമെ സംഘാടക സമിതി രക്ഷാധികാരി സി. കെ. മേനോന്‍ , ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍ , ജനറല്‍ കണ്‍വീനര്‍ ജോപ്പച്ചന്‍ തെക്കെക്കുറ്റ്, ഇന്‍കാസ് ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)





