Showing posts with label പാചകം. Show all posts

Friday, July 20, 2012

റമദാന്‍ വിഭവങ്ങള്‍

പ്രഭാതം മുഴുവന്‍ വെള്ളം പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറന്നാല്‍ ഭക്ഷണം വിഭവസമൃദ്ധമാണ്.ചെറിയ നോമ്പുതുറ, വലിയ നോമ്പുതുറ, മുത്താഴം, അത്താഴം എന്നിങ്ങനെ പല ഘട്ടങ്ങളിലായുള്ള ആഹാരത്തിന് വിഭവങ്ങളും നിരവധിയാണ്.

മധുരമുള്ളതും എരിവുള്ളതുമെല്ലാം ഇതില്‍ ഉണ്ടാകും. കാരക്കയോ വെള്ളമോ കഴിച്ച് നോമ്പു തുറന്നാല്‍ കോഴിഅട, ഇറച്ചിപ്പത്തിരി, സമോസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളെങ്കിലും ആദ്യത്തെ നോമ്പുതുറക്കു തന്നെ ഉണ്ടാവാറുണ്ട്. തരിക്കഞ്ഞി, ഇളനീരും അവിലും പഴവും ചേര്‍ത്തുണ്ടാക്കുന്ന പാനീയം ഇവ നോമ്പിന്റെ പ്രത്യേക വിഭവങ്ങള്‍ .

ഒപ്പം അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയവയ്ക്ക് പലതരം മാംസക്കറികള്‍ കൂടിയാവുമ്പോള്‍ വലിയ നോമ്പുതുറ പൊടിപൊടിക്കുന്നു.അതുപോലെ ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി മറ്റൊരു പ്രത്യേകവിഭവം.കൂടാതെ അത്താഴത്തിന് നെല്ലുകുത്തരിയുടെ ചോറും മത്സ്യം പൊരിച്ചതും മത്സ്യക്കറികളും ഉള്ളിമോരും പരിപ്പുമൊക്കെയാണ് പതിവായി കഴിക്കാറുള്ളത്...............ഇനി നമുക്ക് റമദാൻ പാചകങ്ങളിലേക്ക് കടക്കാം. എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നറിയാൻ ഇവിടെ അമര്‍ത്തുക

Thursday, September 8, 2011

ഓണസദ്യ

ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.

കാളൻ , ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍ . അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയപപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന, പയർ , വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്.

നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ , ഓലൻ , എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം.ഇനി നമുക്ക് ഓണസദ്യയുടെ പാചകങ്ങളിലേക്ക് കടക്കാം. എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നറിയാൻ ഇവിടെ അമര്‍ത്തുക

Tuesday, August 9, 2011