Saturday, June 7, 2008

ഖത്തറില്‍ വ്യാപകമായി വിസകച്ചവടം

ദോഹ: ഖത്തറില്‍ വ്യാപകമായി നടക്കുന്ന വിസകച്ചവടത്തിനെതിരെ നടപടിയെടുക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായമുയരുന്നു.

വികസനപ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയില്‍ ഖത്തറിലെ തൊഴില്‍വിപണിയില്‍ തൊഴിലാളികളുടെ ദൗര്‍ലഭ്യം മുതലെടുക്കാനാണ് പല കമ്പനികളും ശ്രമം നടത്തുന്നത്. കമ്പനികളുടെ പേരില്‍ പാസ്സാകുന്ന വിസകള്‍ക്ക് 'ഫ്രീവിസ' എന്ന് നാമകരണംചെയ്താണ് വിപണിയിലിറക്കുന്നത്.

ഈ വാണിജ്യം മാത്രം നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വ്യക്തികളും കമ്പനികളും ദോഹയിലുണ്ട്. വിദേശികളെപ്പോലെ ചില സ്വദേശികളും ഈ വാണിജ്യത്തില്‍ പങ്കാളികളാണ്. 500 പേര്‍ ഫ്രീവിസയില്‍ വന്ന് സൂഖ് അല്‍ ഹറജില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മിറ്റിയെ ഉദ്ധരിച്ച് ഒരു പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

വിസ കച്ചവടത്തില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് നേരത്തേ ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അധികൃതര്‍ ഗവണ്മെന്റിനോടാവശ്യപ്പെട്ടിരുന്നു.

പല കമ്പനികളും കമേഴ്‌സ്യല്‍ ലൈസന്‍സുകളുപയോഗിച്ച് വിസ പാസ്സാക്കിച്ച ശേഷം വില്‍പ്പന നടത്തുന്നു. ഒരു നിശ്ചിത നിരക്കിലാണവര്‍ വിസകള്‍ വില്‍പ്പന നടത്തുന്നത്. അത്തരം കമ്പനികളുടെ വിസയില്‍ വന്നിരുന്നവരാണ് പുറത്ത് തൊഴിലന്വേഷകരായി അലയുന്നത്. വിസ നല്‍കുന്ന സ്‌പോണ്‍സറുടെ കീഴില്‍ ജോലിയില്ലാത്തതു കാരണം വിസയില്‍ വരുന്നവര്‍ നിയമവിരുദ്ധമായി ജോലി സമ്പാദിക്കാന്‍ നിര്‍ബന്ധിതരാവുന്നു.

ഇന്ത്യ, പാകിസ്താന്‍ ഈജിപ്ത് വിസകളാണ് വിപണിയിലുള്ളത്. 3000 മുതല്‍ 15000 റിയാല്‍ വരെയാണ് വിസയുടെ നിരക്ക്. ഈ നിരക്കില്‍ വിസ വില്‍പ്പന നടത്താന്‍ പല ഭാഗങ്ങളിലും ഏജന്റുമാരും സബ് ഏജന്റുമാരുമുണ്ട്.

സാര്‍വത്രികമായി നടക്കുന്ന ഈ വ്യാപാരത്തില്‍ വഞ്ചിതരാവുന്നവരുമുണ്ട്. പലര്‍ക്കും വിസ നല്‍കുമ്പോള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ഖത്തറിലെത്തിയശേഷം പാലിക്കപ്പെടുന്നില്ലെന്നതാണ് പ്രധാന പരാതി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...