Thursday, June 19, 2008
ഖത്തറില്‍ പൊടിക്കാറ്റ്
ദോഹ: ഖത്തറില്‍ പൊടിക്കാറ്റ് ദിവസങ്ങളോളമായി അടിച്ചു വീശുന്നത് ജനങ്ങളില്‍ സംഭീതി പരത്തുന്നു. കാറ്റിലടിച്ചുയരുന്ന പൊടിപടലങ്ങള്‍ പലവിധം രോഗം പരത്തുമെന്ന ഭീതിയാണ് ജനങ്ങളില്‍.
മത്സ്യബന്ധന ബോട്ടുകള്‍ തിരമാലകള്‍ക്ക് ശക്തി കൂടുന്നത് കാരണം കടലിലിറങ്ങാതെ ബോട്ടുജട്ടികളില്‍ കിടക്കുകയാണ്. അതുകാരണം മത്സ്യം വിപണിയില്‍ സുലഭമായി ലഭിക്കുന്നില്ല.
മത്സ്യത്തിന്റെ വില വന്‍തോതില്‍ കുതിച്ചുയരുകയാണ്. അല്‍ഖോറിലും അല്‍വക്രയിലും അല്‍ഷിമാലിലും തുറമുഖങ്ങളിലുള്ള ബോട്ടുകളൊന്നും തന്നെ കടലിലിറങ്ങുന്നില്ല. സൗദി അറേബ്യ, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ മാത്രമാണ് വിപണിയിലുള്ളത്.
ഇരുനൂറോളം മത്സ്യബന്ധന ബോട്ടുകളാണ് ഖത്തറില്‍ മത്സ്യ ബന്ധനം നടത്തുന്നത്. മദീനത്തുല്‍ ഷമാലില്‍ മാത്രം നാല്പത് ബോട്ടുകളാണുള്ളത്. ഇത്രയധികം ദിവസങ്ങള്‍ കടലില്‍ മത്സ്യബന്ധനത്തിനിറങ്ങാത്ത സംഭവം ആദ്യത്തേതാണെന്ന് ഒരു ബോട്ടുടമ പറഞ്ഞു.
ഇത്രയധികം ദിവസങ്ങളില്‍ തുടര്‍ച്ചയായി പൊടിക്കാറ്റ് അനുഭവപ്പെടുന്നത് സമീപ വര്‍ഷങ്ങളിലൊന്നും കാണപ്പെടാത്ത സംഭവമാണെന്നാണ് ജനങ്ങള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ജനങ്ങളില്‍ ഭീതിയുളവാക്കുന്നുണ്ട്.
27-30 നോട്‌സ് വേഗത്തിലാണ് വടക്കു പടിഞ്ഞാറന്‍ കാറ്റാഞ്ഞു വീശുന്നത്. ഇത് കൂടുതല്‍ ദിവസങ്ങള്‍ തുടരുന്തോറും നാശങ്ങളും കൂടുമെന്നാണ് പറയപ്പെടുന്നത്. പൊടിപടലങ്ങള്‍ വീട്ടിനകത്തേക്ക് പോലും അടിച്ചു കയറുകയാണ്.
ജനങ്ങള്‍ക്കാണെങ്കില്‍ പുറത്തുപോവാന്‍ പോലും പറ്റുന്നില്ല. ദിവസങ്ങളോളം നിലവിലുള്ള സ്ഥിതി തുടരുന്നത് കാരണം ജനങ്ങള്‍ പൊടിക്കാറ്റിന്റെ ശല്യം സഹിച്ചുകൊണ്ടാണ് പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്.
Subscribe to:
Post Comments (Atom)
2 comments:
ഖത്തറില്‍ പൊടിക്കാറ്റ് ദിവസങ്ങളോളമായി അടിച്ചു വീശുന്നത് ജനങ്ങളില്‍ സംഭീതി പരത്തുന്നു. കാറ്റിലടിച്ചുയരുന്ന പൊടിപടലങ്ങള്‍ പലവിധം രോഗം പരത്തുമെന്ന ഭീതിയാണ് ജനങ്ങളില്‍.
മത്സ്യബന്ധന ബോട്ടുകള്‍ തിരമാലകള്‍ക്ക് ശക്തി കൂടുന്നത് കാരണം കടലിലിറങ്ങാതെ ബോട്ടുജട്ടികളില്‍ കിടക്കുകയാണ്. അതുകാരണം മത്സ്യം വിപണിയില്‍ സുലഭമായി ലഭിക്കുന്നില്ല.
മത്സ്യത്തിന്റെ വില വന്‍തോതില്‍ കുതിച്ചുയരുകയാണ്. അല്‍ഖോറിലും അല്‍വക്രയിലും അല്‍ഷിമാലിലും തുറമുഖങ്ങളിലുള്ള ബോട്ടുകളൊന്നും തന്നെ കടലിലിറങ്ങുന്നില്ല. സൗദി അറേബ്യ, ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ മാത്രമാണ് വിപണിയിലുള്ളത്.
പത്രത്തില്‍ കണ്ടിരുന്നു, പൊടിക്കാറ്റിന്റെ കാര്യം. പക്ഷേ ഇത്ര രൂക്ഷമാണെന്നറിഞ്ഞില്ല.
Post a Comment