Tuesday, December 30, 2008

മുന്‍തദറിനെ മോചിപ്പിക്കണം: ദോഹ മീഡിയ ഫ്രീഡം സെന്റര്‍

ദോഹ:അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ഷൂ കൊണ്ടെറിഞ്ഞ ഇറാക്കിലെ 'ബാഗ്ദാദിയ' ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ മുന്‍തദര്‍ ആല്‍സൈദിയെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്ന് മാധ്യമ സ്വാതന്ത്യ്ര സംരക്ഷണത്തിനായി ദോഹയില്‍ സ്ഥാപിച്ച ദോഹ മീഡിയ ഫ്രീഡം സെന്റര്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇറാഖി അധികൃതരുടെ കസ്റഡിയില്‍ കഴിയു മുന്‍തദിറിനെ ക്രൂരമായി പീഢിപ്പിച്ചതായുള്ള വാര്‍ത്തകളില്‍ സെന്റര്‍ കടുത്ത ആശങ്ക പ്രടിപ്പിച്ചു. ഇദ്ദേഹത്തെ പീഢിപ്പിക്കാന്‍ സുക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാതൊരവകാശവുമില്ല.

ഈ തടവുകാരന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്രം ഇറാക്കി അധികൃതരോട് ആവശ്യപ്പെട്ടു. കേന്ദ്രം അദ്ദേഹത്തിന് വൈദ്യസഹായവും അഭിഭാഷകരെ കാണാനുള്ള സൌകര്യവും നീതിയും ലഭ്യമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദോഹ മീഡിയ ഫ്രീഡം സെന്ററിന്റെ ഈ ആവശ്യത്തില്‍ ആര്‍ക്കും പങ്കാളികളാകാവുതാണ് താല്പ്പര്യമുള്ളവര്‍ research@dohacentre.org എന്ന ഇ മെയില്‍ നിങ്ങളുടെ അഭ്യര്‍ത്ഥന അയക്കണമെന്നും കേന്ദ്രം അറിയിച്ചു.

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ ഷൂ കൊണ്ടെറിഞ്ഞ ഇറാക്കിലെ 'ബാഗ്ദാദിയ' ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ മുന്‍തദര്‍ ആല്‍സൈദിയെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്ന് മാധ്യമ സ്വാതന്ത്യ്ര സംരക്ഷണത്തിനായി ദോഹയില്‍ സ്ഥാപിച്ച ദോഹ മീഡിയ ഫ്രീഡം സെന്റര്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Anonymous said...

താല്പര്യമില്ല.
അയാളെ മോചിപ്പിച്ചാലെന്ത് ഇല്ലെങ്കിലെന്ത്? തച്ചുകൊന്നാലും എനിക്കൊന്നുമില്ല.
നിങൾക്കു എന്തുകൊണ്ടാണു വിഷമം എന്നറിയാം. ആതറിയുന്നതു കൊണ്ടാണു ഈ കമന്റ് എഴുതിയത്

Anonymous said...

Remember what your 'Great' Saddam Hussein did to a sovereign neighboring Muslim country for a similar incident.