Wednesday, September 28, 2016

ഖത്തറിൽ ഇനി ഫ്രീ വിസിറ്റിങ്ങ് വിസ!!!...


ദോഹ: ഗൾഫ് മേഖലയിൽ മറ്റൊരു ചരിത്രം കൂടി എഴുതിചേർത്തികൊണ്ട് ഖത്തർ. ഖത്തർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആളുകൾക്ക് 4 ദിവസത്തേ ഫ്രീ വിസ നല്കാൻ തുടങ്ങി.

ഹമദ് വിമാനത്താവളത്തിൽ നാലു മണിക്കൂറിലധികം തങ്ങുന്നവർക്ക് വിസ നൽകാൻ തീരുമാനമായി.മുൻപ് എട്ട് മണിക്കൂറിലധികം തങ്ങുന്നവർക്ക് മാത്രമായിരുന്നു ഇങ്ങിനെ വിസ അനുവദിച്ചിരുന്നത്. ഇനി യാത്രക്കാർ ചെയ്യേണ്ടത് ലോകത്ത് എവിടേക്ക് യാത്ര ചെയ്താലും ഖത്തറിലേ ഹമദ് ഇന്റർനാഷ്ണൽ വിമാനത്താവളം കൂടി പോവുക.

ഖത്തറിലേ ഹമദ് ഇന്റർനാഷ്ണൽ വിമാനത്താവളത്തിലിറങ്ങി ഓൺ അറൈവൽ വിസ കൗണ്ടറിൽ ചെന്നാൽ 4 ദിവസത്തേക്ക് വിസിറ്റിങ്ങ് വിസ അടിച്ചു കിട്ടും. യാതൊരു ഫീസുമില്ലാതെ 4 ദിവസം ഖത്തർ കണ്ടുമടങ്ങാം . 20/09/2 016 മുതലാണ്‌ പുതിയ സംവിധാനം തുടങ്ങിയത്.

ലോകത്ത് തന്നെ ഇത്തരത്തിൽ ഫ്രീ വിസ നല്കുന്ന അപൂർവ്വ രാജ്യമായി ഖത്തർ മാറുകയാണ്‌. ടൂറിസം വികസിപ്പിക്കാനും. കൂടുതൽ ആളുകളെ ഖത്തറിലേക്ക് കൊണ്ടുവരാനുമാണിത്.

അഫ്ഗാനിസ്ഥാൻ, യെമൻ, ഇസ്രായേൽ, ലിബിയ തുറ്റങ്ങിയ ചില രാജ്യങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും ഇന്ത്യക്കാരുടെ കാര്യത്തിൽ ഇത് ബാധകമല്ല!.

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിൽ ഇനി ഫ്രീ വിസിറ്റിങ്ങ് വിസ!!!...

......ഞാനും നിങ്ങളും പിന്നെ സംഗീതവും...... said...

മലയാളം തെറ്റ് കൂടാതെ അടിക്കൂ.......

ഖത്തറിലേക്കു മാത്രമായി വരുന്നവർക്ക് ഇത് പ്രയോജനപ്പെടുമെങ്കിൽ അതും കൂടി അറിയിക്കണം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മലയാളം തെറ്റ് കൂടാതെ അടിക്കാൻ ശ്രമിക്കാം.......പിന്നെ
ഞാൻ പോസ്റ്റിൽ വ്യക്തമായി എഴുതിയിരുന്നല്ലോ? "ഖത്തർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആളുകൾക്ക് 4 ദിവസത്തേ ഫ്രീ വിസ നല്കാൻ തുടങ്ങി"

NIYAS said...

ഖത്തര്‍ എയര്‍വൈസ് ഇല്‍ തന്നെ യാത്ര ചെയ്യണം എന്നുണ്ടോ ??