Thursday, November 20, 2008

ക്രൂഡോയിലിന്റെ വില വീണ്ടും ഇടിഞ്ഞു



ദോഹ: ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില വീണ്ടും ഇടിഞ്ഞു. ന്യുയോര്‍ക്ക് വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വീപ്പയ്ക്ക് 45.89ഡോളറായാണ് കുറഞ്ഞത്. ജനുവരിയില്‍ വിതരണം ചെയ്യാനുള്ള ക്രൂഡ് ഓയിലിന്റെ വില ബാരലിന് 46.55 ഡോളറിനാണ് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ മൂന്നര വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില വീണ്ടും ഇടിഞ്ഞു.