Thursday, November 20, 2008

മാപ്പിളപ്പാട്ട് സെമിനാര്‍‍ ഇന്ന്

ദോഹ: മാപ്പിളപ്പാട്ടിന്റെ പ്രചാരം നിലനിര്‍ത്തുവാനാ‍യി ദോഹാ സിനിമയില്‍ ഇന്ന് മാപ്പിളപ്പാട്ട് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നു സംഘാടകരായ മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ (മംവാഖ്) ഇന്നലെ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് നടക്കുന്ന മാപ്പിളപ്പാട്ട് സെമിനാറില്‍ ടി.കെ. ഹംസ എം.പി., പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടി, യതീന്ദ്രന്‍മാസ്റ്റര്‍, മാപ്പിള കലാ സാഹിത്യ രംഗത്തെ ഗവേഷകരായ കെ.എം. അഹമ്മദ്, ഫൈസല്‍ എളേറ്റില്‍, എസ്.എ. ജമീല്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.

പ്രശസ്ത ഗായകരായ മൂസ്സ എരഞ്ഞോളി, കണ്ണൂര്‍ ഷരീഫ്, വിളയില്‍ ഫസീല, ഐ.പി. സിദ്ദീഖ്, ബന്‍സീ റഷീദ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന മാപ്പിള ഗാനമേള നാളെ ദോഹാ സിനിമയില്‍ നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മാപ്പിളപ്പാട്ടിന്റെ പ്രചാരം നിലനിര്‍ത്തുവാനാ‍യി ദോഹാ സിനിമയില്‍ ഇന്ന് മാപ്പിളപ്പാട്ട് സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നു സംഘാടകരായ മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ (മംവാഖ്) ഇന്നലെ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.