Friday, November 21, 2008

വാഹനാപകടം: ഖത്തറില്‍നിന്ന് നാട്ടില്‍ പോയ ആള്‍ മരിച്ചു

ദോഹ:വടകര ദേശീയപാതയില്‍ ബൈക്കിടിച്ച് തെറിപ്പിച്ച് ഖത്തറില്‍നിന്ന് നാട്ടില്‍ പോയ ആള്‍ സ്വകാര്യ ബസിടിച്ച് മരിച്ചു.

കൈനാട്ടി മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി ഓഫീസിനടുത്ത് ഊരുവിന്റെ വീട്ടില്‍ തസ്നി മന്‍സിലില്‍ ഇബ്രഹിം ഹാജിയുടെ മകന്‍ ഷബീറാണ്
(30) മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ച പുറമേരി കോടഞ്ചേരി ചാഞ്ഞന്തോടി റിനുവിനെ (23) വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കിലുണ്ടായിരുന്നുവെന്ന് പറയുന്ന ഷിജിന്‍ (18) സുബിന്‍ (18) എന്നിവരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് ഏഴുമണിയോടെ മുട്ടുങ്ങല്‍ വൈദ്യുതി ഓഫീസിനു സമീപമാണ് അപകടം. മൂന്നുദിവസം മുമ്പാണ് ഖത്തറില്‍നിന്ന് ഷബീര്‍ നാട്ടിലെത്തിയത്. സഹോദരി തസ്നിയുടെ വീട്ടില്‍നിന്ന് കുഞ്ഞിപ്പള്ളിയിലെ ഭാര്യവീട്ടിലേക്ക് പോകവേയാണ് അപകടം.

ബൈക്ക് തട്ടിവീണ യുവാവിനുമേല്‍ തലശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നുവെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു. മാതാവ്: സഫിയ. ഭാര്യ: റസ്ലിന (കുഞ്ഞിപ്പള്ളി) സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, റഫീഖ്, സിദ്ദീഖ്, ആയിശ, ശരീഫ, തസ്നി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വടകര ദേശീയപാതയില്‍ ബൈക്കിടിച്ച് തെറിപ്പിച്ച് ഖത്തറില്‍നിന്ന് നാട്ടില്‍ പോയ ആള്‍ സ്വകാര്യ ബസിടിച്ച് മരിച്ചു.

കൈനാട്ടി മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി ഓഫീസിനടുത്ത് ഊരുവിന്റെ വീട്ടില്‍ തസ്നി മന്‍സിലില്‍ ഇബ്രഹിം ഹാജിയുടെ മകന്‍ ഷബീറാണ്
(30) മരിച്ചത്.