ദോഹ:പ്രവാസ ജീവിതത്തിനിടെ ജോലിക്കിടയില്‍ ഗുരുതരമായി പൊള്ളലേറ്റ കോഴിക്കോട് ജില്ലയിലെ കുളങ്ങരത്ത് താഴ മഹല്ലിലെ എം.കെ.നൗഷാദ് ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു. ഉമ്മയും വിവാഹപ്രായമെത്തിയ സഹോദരിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന ഈ യുവാവ് ഇപ്പോള്‍ എറണാകുളത്തെ സ്പെഷ്യാലിറ്റി ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഇദ്ദേഹത്തെ സഹായിക്കാന്‍ ഖത്തര്‍- കുളങ്ങരത്ത് താഴ മഹല്ല് കമ്മിറ്റി ഖത്തര്‍- നാദാപുരം കെ.എം.സി.സി.യുടെ സഹകരണത്തോടെ സഹായകമ്മിറ്റി രൂപവത്കരിച്ചു. ദോഹ ജദീദിലെ സുന്നി സെന്ററില്‍ ചേര്‍ന്ന യോഗം ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു.
നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി ജാഫര്‍ തയ്യില്‍ അധ്യക്ഷനായി. വില്യാപ്പള്ളി മുസ്ലിം ജുമാഅത്ത് ഖത്തര്‍ പ്രസിഡന്റ് തയ്യില്‍ കുഞ്ഞബ്ദുല്ലഹാജിയില് നിന്ന് സംഭാവന സ്വീകരിച്ച് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സമദ് നരിപ്പറ്റ ഫണ്ട് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: പുളിയത്തുങ്കല്‍ മമ്മുട്ടി (ചെയര്‍.), സിറാജ് കുളങ്ങരത്ത് താഴെ (ജന.കണ്.), അഷ്റഫ്ആയാടത്തില്, സാലിം വി.സി., നസീര്‍ ദേവര്‍കോവില്‍, ഒ.പി.മൊയ്തിന്, ഹമീദ് കെ.പി. മുജീബ് ദേവര്‍കോവില്‍ നന്ദി പറഞ്ഞു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ 5296371/4134151.
1 comment:
പ്രവാസ ജീവിതത്തിനിടെ ജോലിക്കിടയില്‍ ഗുരുതരമായി പൊള്ളലേറ്റ കോഴിക്കോട് ജില്ലയിലെ കുളങ്ങരത്ത് താഴ മഹല്ലിലെ എം.കെ.നൗഷാദ് ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു. ഉമ്മയും വിവാഹപ്രായമെത്തിയ സഹോദരിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന ഈ യുവാവ് ഇപ്പോള്‍ എറണാകുളത്തെ സ്പെഷ്യാലിറ്റി ആസ്പത്രിയില്‍ ചികിത്സയിലാണ്.
Post a Comment