Wednesday, February 4, 2009

എന്റെ പെയിന്റിംഗുകളുടെ വരുമാനം ഗാസക്ക്:എം.എഫ്.ഹുസൈന്‍


ദോഹ:ഗാസയുടെ ദുരിതം പകര്‍ത്തിയ തന്റെ പുതിയ പെയിന്റിംഗുകളില്‍ നിന്നുള്ള വരുമാനം ഗാസ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് വിഖ്യാത ഇന്ത്യന്‍ കലാകാരന്‍ എം.എഫ്. ഹുസൈന്‍ അറിയിച്ചു.

ഗാസയെ കുറിച്ച തന്റെ കയ്യൊപ്പോടുകൂടിയ ചിത്രങ്ങള്‍ ലേലം ചെയ്യും. 7000-8000 ഡോളറാണ് ഓരോ ചിത്രത്തിനും പ്രതീക്ഷിക്കുന്നത്. ചില ചിത്രങ്ങള്‍ ആയിരം കോപ്പിയെടുത്ത് വില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അല്‍ഫാഖൂറ ചാനല്‍ സംപ്രേഷണത്തിന്റെ സമാപന പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഗാസ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം തേടാനുള്ള യത്നത്തില്‍ അല്‍ഫാഖൂറ ചാനല്‍ പോലുള്ള സംരംഭങ്ങള്‍ മികച്ച ചുവടുവെപ്പാണ്.

ഗാസയില്‍ സംഭവിച്ചത് ഹോളോകോസ്റിനേക്കാള്‍ വലിയ മനുഷ്യക്കുരുതിയാണ്. ഒരു ജനതയെ ഉപരോധത്തിലൂടെ ഒറ്റപ്പെടുത്തിയ ശേഷം മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുന്ന മൃഗീയതയാണ് ഇസ്രായേലില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയുടെ ദുരിതം പകര്‍ത്തിയ തന്റെ പുതിയ പെയിന്റിംഗുകളില്‍ നിന്നുള്ള വരുമാനം ഗാസ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് വിഖ്യാത ഇന്ത്യന്‍ കലാകാരന്‍ എം.എഫ്. ഹുസൈന്‍ അറിയിച്ചു.

ഗാസയെ കുറിച്ച തന്റെ കയ്യൊപ്പോടുകൂടിയ ചിത്രങ്ങള്‍ ലേലം ചെയ്യും. 7000-8000 ഡോളറാണ് ഓരോ ചിത്രത്തിനും പ്രതീക്ഷിക്കുന്നത്. ചില ചിത്രങ്ങള്‍ ആയിരം കോപ്പിയെടുത്ത് വില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Anonymous said...

കുറച്ചു കൂടി ഹിന്ദു ദൈവങ്ങളുറ്റെ കൂടെ നഗ്ന ചിത്രങ്ങള്‍ വരയ്ക്കാന്‍ പറയൂ അങ്ങേരോട്... ഗാസല്യേ മൊത്തമായി ഏറ്റെടുക്കാന്‍ പറ്റിയേക്കും...