Tuesday, March 3, 2009

'താരസംഗമം 2009':ടിക്കറ്റ് വില്പന ആരംഭിച്ചു

ദോഹ:ദോഹ ഗേറ്റ് ഇന്റര്‍നാഷണല്‍ അവതരിപ്പിക്കുന്ന ബാബില്‍ ഇന്റര്‍നാഷണല്‍ 'താരസംഗമം 2009' ന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി.

ദോഹഗേറ്റ് ഹോട്ടലില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അബ്ദുല്ല ആല്‍ഇറാദിയാണ് ദോഹഗേറ്റ് മെയിന്‍ സെയില്‍സ് കോര്‍ഡിനേറ്റര്‍ ജംഷീറിന് ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് 5ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ദോഹ സിനിമയില്‍ അരങ്ങേറുന്ന താരസംഗമം കഴിയുന്നത്ര വ്യത്യസ്തമാക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

പ്രശസ്ത സിനിമാതാരങ്ങളായ ജഗദീഷ്, സുകന്യ, പിന്നണിഗായിക റിമി ടോമി, വിപിന്‍, സുനില്‍ കൊല്ലം എന്നിവരോടൊപ്പം പ്രശസ്തരായ കോമഡി കസിന്‍സ് അവതരിപ്പിക്കുന്ന മിമിക്രിയും താരസംഗമത്തിന് മാറ്റു കൂട്ടും. സംഗീതവും നൃത്തവും സ്കിറ്റും ഇഴചേര്‍ന്ന് താരസംഗമം ബിജു എം പിയാണ് സംവിധാനം ചെയ്യുത്.

സാധാരണക്കാര്‍ക്കു കൂടി പരിപാടി കാണാന്‍ കഴിയുന്നവിധം കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുനിരക്കാണ് തങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ചടങ്ങില്‍ ദോഹ ഗേറ്റ് എം ഡി അബ്ദുല്‍ഖാദര്‍, റഷീദ്, മാര്‍റ്റിംഗ് എക്സിക്യുട്ടീവ് ഷെരീഫ്, കോര്‍ഡിനേറ്റര്‍ അന്‍ഷിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ദോഹ ഗേറ്റ് ഇന്റര്‍നാഷണല്‍ അവതരിപ്പിക്കുന്ന ബാബില്‍ ഇന്റര്‍നാഷണല്‍ 'താരസംഗമം 2009' ന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമായി.