Thursday, March 5, 2009

സുല്‍ത്താരന്മാരുടെ പോരാട്ടം നാളെ





ദോഹ:മലബാര്‍ ഗോള്‍ഡ് ജ്വല്ലറി അവതരിപ്പിക്കുന്ന സുല്‍ത്താന്മാരുടെ പോരാട്ടം എന്ന സംഗീത നൃത്ത ഹാസ്യ വിരുന്നില്‍ പങ്കെടുക്കുന്നതിനായി സുല്‍ത്താന്മാരുടെ സംഘം ഇന്നലെ ദോഹയിലെത്തി.

ചലചിത്രതാരം റിസ ബാവയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിന്നും കുവൈത്ത് എയര്‍വേയ്സ് വിമാനത്തില്‍ ദോഹയിലെത്തിയ കലാകാരന്മാരെ പരിപാടിയുടെ മുഖ്യ സംഘാടകനായ സി.കെ. ബഷീര്‍, ഓര്‍ഗനൈസര്‍ മോന്‍സി ചെറിയാന്‍, മുസ്തഫ, നസീര്‍ഖാന്‍ വെള്ളാരപ്പിള്ളി, സൈനുദ്ധീന്‍ വന്നേരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ദോഹാസിനിമയില്‍ 5.30 നും 9 മണിക്കുമായി രണ്ട് പ്രദര്‍ശനങ്ങളുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മലബാര്‍ ഗോള്‍ഡ് ജ്വല്ലറി അവതരിപ്പിക്കുന്ന സുല്‍ത്താന്മാരുടെ പോരാട്ടം എന്ന സംഗീത നൃത്ത ഹാസ്യ വിരുന്നില്‍ പങ്കെടുക്കുന്നതിനായി സുല്‍ത്താന്മാരുടെ സംഘം ഇന്നലെ ദോഹയിലെത്തി.