Friday, March 27, 2009

അക്രമത്തിനിരയാവുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ദോഹയില്‍ പ്രത്യേക കാര്യാലയം തുറന്നു

ദോഹ:അക്രമത്തിനിരയാവുന്ന വനിതകളുടേയും കുട്ടികളുടേയും പരാതികള്‍ സ്വീകരിക്കാനും പരിഹാരം കണ്ടെത്താനും ആഭ്യന്തമന്ത്രാലയം പ്രത്യേക ഓഫീസ് ആരംഭിച്ചു.

കാപിറ്റല്‍ പോലീസ് സ്റേഷനിലൈണ് ഇതിനായി പ്രത്യേക ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷ നല്‍കാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ പരിപാടിയുടെ ഭാഗമാണിത്. ഓഫീസിന്റെ ഉദ്ഘാടനം കാപ്പിറ്റല്‍ പോലീസ് സ്റേഷന്‍ മേധാവി കേണല്‍ നസ്ര്‍ ജബര്‍ ആല്‍നുഐമി നിര്‍വ്വഹിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അക്രമത്തിനിരയാവുന്ന വനിതകളുടേയും കുട്ടികളുടേയും പരാതികള്‍ സ്വീകരിക്കാനും പരിഹാരം കണ്ടെത്താനും ആഭ്യന്തമന്ത്രാലയം പ്രത്യേക ഓഫീസ് ആരംഭിച്ചു.