Thursday, March 12, 2009

ഖത്തറില്‍ വൊഡാഫോണ്‍ പ്രവര്‍ത്തനം തുടങ്ങി

ദോഹ:ഖത്തറിലെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ കമ്പനിയായ വൊഡാഫോണ്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യത്തെ വൊഡാഫോണ്‍ നമ്പറില്‍ നിന്ന് സി.ഇ.ഒ. ഗ്രഹാംമാഹിര്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു സംസാരിച്ചു.

ഇപ്പോള്‍ പ്രാദേശിക കോളുകള്‍ മാത്രം വിളിക്കാനുള്ള സംവിധാനമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ജൂലായ്, ആഗസ്ത് മാസത്തോടെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകും.

അല്‍കാട്ടല്‍ ലൂസെന്റ് ടെക്‌നോളജി പാര്‍ട്ട്ണറായ വൊഡാഫോണിന് ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കിലാണ് സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വൊഡാഫോണ്‍ ഷോപ്പിങ് സെന്ററുകള്‍ തുടങ്ങുമെന്ന് സി.ഇ.ഒ. അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ കമ്പനിയായ വൊഡാഫോണ്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യത്തെ വൊഡാഫോണ്‍ നമ്പറില്‍ നിന്ന് സി.ഇ.ഒ. ഗ്രഹാംമാഹിര്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു സംസാരിച്ചു.