Thursday, April 20, 2017

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഇനി ആറുമാസം കൂടുമ്പോള്‍ പരിശോധന നടത്തണം!.



ദോഹ: പതിനഞ്ച് വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആറുമാസം കൂടുമ്പോള്‍ നിര്‍ബന്ധമായും സാങ്കേതിക പരിശോധന നടത്തണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി.).

വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് ക്യു.സി.ബി. പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്. പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ആറുമാസം ഇടവിട്ട് സാങ്കേതിക പരിശോധന നിര്‍ബന്ധമാക്കിയാണ് സര്‍ക്കുലര്‍ ഇറക്കിയത്.

20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നാല് മാസത്തിനിടയിലും ഇരുപത്തഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മൂന്ന് മാസം ഇടവിട്ടുമാണ് പരിശോധന നടത്തേണ്ടത്.

ഉദാഹരണത്തിന് 2001 മോഡല്‍ കാര്‍ ഓരോ ആറുമാസം കൂടുമ്പോഴും നിര്‍ബന്ധമായും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം. 1996 മോഡല്‍ വാഹനങ്ങള്‍ ഓരോ നാലുമാസം കൂടുമ്പോഴും പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

No comments: