Friday, October 1, 2010

ദോഹ ഏഷ്യന്‍ കപ്പിന്റെ കൗണ്ട് ഡൗണ്‍ ക്ലോക്കിനു തുടക്കം കുറിച്ചു


ദോഹ: ദോഹ ആതിഥേയരാവുന്ന 15 ആമത് ഏഷ്യന്‍ കപ്പിന്റെ കൗണ്ട് ഡൗണ്‍ ക്ലോക്കിനു തുടക്കം കുറിച്ചു. ദോഹ കോര്‍ണിഷിലെ ബല്‍ഹംബാര്‍ റെസ്‌റ്റോറന്റിന് സമീപം ഏഷ്യന്‍ ഗെയിംസ് സ്തൂപത്തിനു സമീപത്തായി സ്ഥാപിച്ച മേളയുടെ കൗണ്ട് ഡൗണ്‍ ക്ലോക്കിന്റെ ഉദ്ഘാടനം ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ഥാനിയും എ.എഫ്.സി പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമ്മാമും സംയുക്തമായി നിര്‍വഹിച്ചു.

1988ന് ശേഷം രണ്ടാമതായി ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ വന്‍ വിജയമാക്കാന്‍ ഏവരും ഒന്നായി പ്രവര്‍ത്തിക്കണമെന്നും ഏഷ്യയുടെ ഈ ഉല്‍സവം നേരിട്ടാസ്വദിക്കാന്‍ ഖത്തറിലെയും പുറത്തുമുള്ള കായികപ്രേമികള്‍ക്ക് സുവര്‍ണാവസരമാണിതെന്നും ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമ്മാം അഭിപ്രായപ്പെട്ടു.

കൗണ്ട് ഡൗണ്‍ ക്ലോക്കിന്റെ ഉദ്ഘാടനം ഖത്തര്‍ ഏഷ്യന്‍ കപ്പ് മേളയിലെ സുപ്രധാന സംഭവമാണെന്നും മേളയെ ഏഷ്യന്‍ കായിക ചരിത്രത്തില്‍ ഖത്തറിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതായി മാറ്റുമെന്നും ചടങ്ങില്‍ സംസാരിച്ച ക്യു.എഫ്.എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്അ്മദ് ആല്‍ഥാനി അഭിപ്രായപ്പെട്ടു.

അടുത്ത വര്‍ഷം ജനുവരി ഏഴ് മുതല്‍ 29 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഉസ്‌ബെക്കിസ്ഥാനെ നേരിടും. മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ മേളയുടെ വെബ്‌സൈറ്റ് (http://www.qatar2011.com)വഴി ലഭിക്കും.

1 comment:

Unknown said...

ദോഹ ആതിഥേയരാവുന്ന 15 ആമത് ഏഷ്യന്‍ കപ്പിന്റെ കൗണ്ട് ഡൗണ്‍ ക്ലോക്കിനു തുടക്കം കുറിച്ചു. ദോഹ കോര്‍ണിഷിലെ ബല്‍ഹംബാര്‍ റെസ്‌റ്റോറന്റിന് സമീപം ഏഷ്യന്‍ ഗെയിംസ് സ്തൂപത്തിനു സമീപത്തായി സ്ഥാപിച്ച മേളയുടെ കൗണ്ട് ഡൗണ്‍ ക്ലോക്കിന്റെ ഉദ്ഘാടനം ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ഥാനിയും എ.എഫ്.സി പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമ്മാമും സംയുക്തമായി നിര്‍വഹിച്ചു.