Thursday, September 2, 2010

ട്ടുറുമാല്‍ സംഗീതനിശ ഈ മാസം 17ന് ദോഹ സിനിമയില്‍



ദോഹ: കൈരളി ടി.വി റിയാലിറ്റി ഷോ ആയ 'പട്ടുറുമാലി'ലെ കലാകാരന്മാര്‍ ദോഹയിലെത്തുന്നു. ഈ മാസം 17ന് ദോഹ സിനിമയിലാണ് 'പട്ടുറുമാല്‍ ' കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീതനിശ അരങ്ങേറുക. മുന്‍വര്‍ഷങ്ങളിലെ വിജയികളും സംഗീത നിശയില്‍ പങ്കെടുക്കും.

കഴിഞ്ഞവര്‍ഷത്തെ പട്ടുറുമാല്‍ ഷോയുടെ മുഖ്യപ്രായോജകരായിരുന്ന റീതാജ് ഖത്തര്‍ ഇന്റര്‍നാഷണലും കൈരളി ടി.വിയും ചേര്‍ന്നാണ് സംഗീത നിശ ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിജയിക്ക് തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്‌നേഹതീരത്തുള്ള 'മുന്നാസ്' വില്ല സമ്മാനമായി നല്‍കിയതും പട്ടുറുമാല്‍ 2010ന്റെ പ്രസന്ററും റീതാജ് ഗ്രൂപ്പാണ്. വിജയിക്ക് 101 പവനും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

1 comment:

Unknown said...

കൈരളി ടി.വി റിയാലിറ്റി ഷോ ആയ 'പട്ടുറുമാലി'ലെ കലാകാരന്മാര്‍ ദോഹയിലെത്തുന്നു. ഈ മാസം 17ന് ദോഹ സിനിമയിലാണ് 'പട്ടുറുമാല്‍ ' കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീതനിശ അരങ്ങേറുക. മുന്‍വര്‍ഷങ്ങളിലെ വിജയികളും സംഗീത നിശയില്‍ പങ്കെടുക്കും.