Monday, January 17, 2011

സ്‌ബെക്കിസ്ഥാന്‍ - ജോര്‍ദ്ദാനും ,
ഖത്തര്‍ - ജപ്പാനും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും

ദോഹ : ഇന്ന് നടന്ന സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ബി'യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ജോര്‍ദ്ദാനും രണ്ടാം മത്സരത്തില്‍ ജപ്പാനും ജയിച്ച് ക്വാര്‍ട്ടറിലെത്തി.ജോര്‍ദ്ദാന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സിറിയയെ മറികടന്നപ്പോള്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ്‌ ജപ്പാന്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളെ മുട്ടുകുത്തിച്ചത്.ജോര്‍ദ്ദാനും ജപ്പാനും ക്വാര്‍ട്ടറിലെത്തുന്നത് തുല്യ പോയന്റുമായാണ്‌.രണ്ട് വിജയവും ഒരു സമനിലയുമടക്കം ഇരു ടീമുകള്‍ക്കും ഏഴുപോയന്റുകള്‍ വീതമാണൂള്ളത്.പുറത്തായ സിറിയക്ക് സൗദിയോട് നേടിയ മൂന്നുപോയന്റുണ്ടെങ്കില്‍ സൗദി കളിച്ച മൂന്നു കളികളും തോറ്റ് പൂജ്യം പോയന്റുമായാണ്‌ കളിക്കളം വിടുന്നത്.

സിറിയയുടെ നിര്‍ഭാഗ്യം സെല്‍ഫ് ഗോളിലൂടെ


ഖത്തര്‍ സ്പോഴ്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ ജോര്‍ദാന്റെയും സിറിയയുടെയും കളിയില്‍ ഇരുടീമുകള്‍ക്കും വിജയ പ്രതീക്ഷയുണ്ടായിരുന്നു.കളിയുടെ 15 ആം മിനിറ്റില്‍ സിറിയയുടെ മുഹമ്മദ് അല്‍ സിനോയുടെ ഗോളാണ്‌ ആദ്യം ഗോര്‍ദ്ദാന്റെ വലയില്‍ വീണത്.കളിയുടെ മുന്‍‌തൂക്കം സിറിയക്ക് തന്നെയായിരുന്നു.അങ്ങിനെയിരിക്കുമ്പോഴാണ്‌ സിറയയുടെ നിര്‍ഭാഗ്യമായി അവരുടെ സ്വന്തം ഗോള്‍ കളിയുടെ മുപ്പതാം മിനിറ്റില്‍ അലി തയ്യിബിന്റെ രൂപത്തില്‍ വലയില്‍ പതിച്ചത്.ഇതോടെ ഗോള്‍ നില സമ‌മായി.ഈ ഗോളിന്റെ ഞെട്ടലില്‍ നിന്ന് സിറിയക്ക് മോചനം കിട്ടാന്‍ സമയമെടുത്തു.

ഈ ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ സെല്‍ഫ് ഗോളായിരുന്നു ഇത്.ആദ്യത്തേത് ഇറാഖ്‌ യുഎഇയുടെ മത്സരത്തില്‍ യുഎഇയുടെ വലീദ് അബാസിന്റെ സെല്‍ഫ് ഗോളായിരുന്നു.ഈ സമയം ജോര്‍ദ്ദാന്‍ ഉണര്‍ന്നു കളിച്ചു.രണ്ടാം പകുതിയുടെ 15 ആം മിനിറ്റില്‍ ജോര്‍ദ്ദാന്റെ ഒതയ്യ് അല്‍ സെയ്ഫിയുടെ വിജയഗോള്‍ പിറന്നു.അവസാന നിമിഷം വരെ ഒരു സമനില ഗോളിനായി സിറിയ പരിശ്രമിക്കുന്ന കാഴ്‌ച്ച കാണാമായിരുന്നു.എന്നാല്‍ അവക്ക് കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാന്‍ സാധിക്കാതെ വരികയായിരുന്നു.അതിന്നാല്‍ തന്നെ അവര്‍ക്ക് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത് പോകേണ്ടിയും വന്നു.

സൗദി വലയില്‍ ജപ്പാന്റെ ഗോള്‍ മഴ


അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ ജപ്പാന്റെയും സൗദിയുടെയും കളിയില്‍ ജപ്പാനോട് ജയിച്ചായും ക്വാര്‍ട്ടറിലെത്തുമായിരുന്നില്ല.കളിച്ച രണ്ട് കളികളിലും തോറ്റ സൗദി ഒരു പോയന്റുമില്ലാതെ കളിക്കളം വിട്ടു എന്ന നാണക്കേട് ഒഴിവാക്കാനായിരിയുന്നു ശ്രമിച്ചത്. ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ സിറിയയോട് 1-2 ന് തോറ്റത് സൗദി കോച്ച് പോര്‍ച്ചുഗീസുകാരനായ ജോസ് പെസീറോവിന്റെ പണി തെറിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ജോര്‍ദ്ദാനോട് 1-0ന് തോറ്റതോടെ ടീമിന്റെ പതനം പൂര്‍ത്തിയായി. പുതിയ പരിശീലകന്‍ നസീര്‍ അല്‍ ജോഹറിന്റെ കീഴിലായിരുന്നു സൗദി ഇറങ്ങിയത്.എന്നാല്‍ ജപ്പാന്റെ മുന്നില്‍ കളി മറന്നു പോയപോലെയായിരുന്നു സൗദി കളിച്ചത്.എട്ടാം മിനിറ്റിലും പതിമൂന്നാം മിനിറ്റിലും എണ്‍പതാം മിനിറ്റിലും ഷിന്‍‌ചി ഒക്കാസാക്കിയും പത്തൊമ്പതാമിനിറ്റിലും അമ്പത്തിയൊന്നാം മിനിറ്റിലും റയോച്ചി മാഇതായും മാന്‌ ജല്ലാനു വേണ്ടി ഗോളുകള്‍ നേടിയത്.മൂന്ന് മത്സരങ്ങളില്‍നിന്ന് രണ്ട് ജയവും ഒരു സമനിലയും വീതം ജപ്പാനും ജോര്‍ദ്ദാനും ഏഴ് പോയന്റ് നേടിയപ്പോള്‍ മികച്ച ഗോള്‍ ശരാശരിയില്‍ ജപ്പാന്‍ ഗ്രൂപ്പ് 'സി' യില്‍ നിന്ന് ഒന്നാമതായാണ്‌ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്.

ക്വാര്‍ട്ടര്‍ തേടി ആസ്‌ത്രേലിയയും ബഹ്‌റിനും ,
ആശ്വാസ ജയം തേടി ഇന്ത്യയും


നാളെ നടക്കുന്ന ആസ്ത്രേലിയ,ദക്ഷിണ കൊറിയ,ബഹ്റിന്‍ ,ഇന്ത്യ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'സി' യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ത്രേലിയയും ബഹ്റിനും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരയ ദക്ഷിണ കൊറിയയും ഇന്ത്യയുമാണ്‌ ഏറ്റുമുട്ടുന്നത്.വൈകീട്ട് 4 .15 ന് അല്‍ ഖറാഫാ സ്റ്റേഡിയത്തിലാണ്‌ ദക്ഷിണ കൊറിയയുടെയും ഇന്ത്യയുടെയും കളിയെങ്കില്‍ ഇതേ സമയത്തു തന്നെയാണ്‌ അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ ആസ്‌ത്രേലിയയും ബഹ്റിനും ഏറ്റുമുട്ടുന്നത്.ഗ്രൂപ്പിലെ അവസാന മത്സരം ബാക്കിനില്‍ക്കെ ഓരോ ജയവും സമനിലയുമായി ആസ്‌ട്രേലിയയും ദക്ഷിണ കൊറിയയും നാല് പോയന്‍റ്റോടെ ഒപ്പത്തിനൊപ്പമാണ്. ഗോള്‍ ശരാശരിയില്‍ ആസ്‌ത്രേലിയയാണ് മുന്നില്‍ ‍. ഇന്ത്യക്കെതിരായ ജയത്തോടൈ മൂന്ന് പോയന്റുമായി ബഹ്‌റൈന്‍ തൊട്ടുപിന്നിലുണ്ട്. രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിക്കഴിഞ്ഞു.ആസ്‌ത്രേലിയയും ബഹ്‌റിനും തമ്മിലുള്ള മത്സരമാണ് ഗ്രൂപ്പില്‍ നിന്നുള്ള ക്വാര്‍ട്ടര്‍ ടീമുകളെ ഉറപ്പിക്കുക.

1 comment:

Unknown said...

ഇന്ന് നടന്ന സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ബി'യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ജോര്‍ദ്ദാനും രണ്ടാം മത്സരത്തില്‍ ജപ്പാനും ജയിച്ച് ക്വാര്‍ട്ടറിലെത്തി.ജോര്‍ദ്ദാന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സിറിയയെ മറികടന്നപ്പോള്‍ ംറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ്‌ ജപ്പാന്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളെ മുട്ടുകുത്തിച്ചത്.ജോര്‍ദ്ദാനും ജപ്പാനും ക്വാര്‍ട്ടറിലെത്തുന്നത് തുല്യ പോയന്റുമായാണ്‌.രണ്ട് വിജയവും ഒരു സമനിലയുമടക്കം ഇരു ടീമുകള്‍ക്കും ഏഴുപോയന്റുകള്‍ വീതമാണൂള്ളത്.പുറത്തായ സിറിയക്ക് സൗദിയോട് നേടിയ മൂന്നുപോയന്റുണ്ടെങ്കില്‍ സൗദി കളിച്ച മൂന്നു കളികളും തോറ്റ് പൂജ്യം പോയന്റുമായാണ്‌ കളിക്കളം വിടുന്നത്.