Thursday, August 1, 2013

റേഡപകട മരണിരക്കിലെ കുറവില്‍ ഖത്തര്‍ ഒന്നാമത്

ദോഹ: വാഹാപകടങ്ങളില്‍ ഉണ്ടാകുന്ന മരണിരക്ക് ഏറ്റവും കുറവുള്ള രാജ്യം ഖത്തര്‍. ആഗോള തലത്തില്‍ വാഹാപകടങ്ങളിലെ മരണനിരക്ക് ശരാശരി ഒരു ലക്ഷം പേര്‍ക്ക് 12 മരണമാണ്.

ഖത്തറിലാകട്ടെ മരണ നിരക്ക് ഒരു ലക്ഷം പേര്‍ക്ക് ഒമ്പതു മാത്രമാണ്. ഇത് അറബ് രാജ്യങ്ങളില്‍ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ്. ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് ആല്‍ഖറജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.റോഡപകടങ്ങളില്‍ മരണ നിരക്ക് കുറയുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം നിരക്ക് പൂജ്യത്തിലെത്തണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞു.

റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 30 മുതല്‍ 35 ശതമാം വരെ കാല്‍ടയാത്രക്കാരാണ്. അപകടങ്ങളില്‍ ഗുരുതരമായ പരുക്കേല്‍ക്കുന്നവരില്‍ 45 ശതമാവും കാല്‍ടയാത്രക്കാരാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ട്രാഫിക് അപകടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്തിയത് 2006 ലാണ്. ആവര്‍ഷം 270 പേരുടെ ജീവാണ് റോഡുകളില്‍ പൊലിഞ്ഞത്. പരിഹാരടപടികള്‍ സ്വീകരിക്കാതെ ഈ പ്രശ്നം അവഗണിക്കുകയായിരുന്നെങ്കില്‍ 2010 ആവുമ്പോഴേക്ക് മരണ നിരക്ക് 400 ആയി ഉയരുമായിരുന്നു. ഇതേ തുടര്‍ന്നാണ് 2007 ല്‍ ശക്തമായ ട്രാഫിക് ിയമം രാജ്യത്ത് നടപ്പാക്കിയത്. നിയമം നടപ്പാക്കി ആദ്യ വര്‍ഷമായ 2008 തന്നെ മരണ നിരക്ക് 230 ആയി കുറക്കാന്‍ കഴിഞ്ഞു. 2009 ല്‍ അത് 222 ആയി വീണ്ടും കുറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വാഹാപകടങ്ങളില്‍ ഉണ്ടാകുന്ന മരണിരക്ക് ഏറ്റവും കുറവുള്ള രാജ്യം ഖത്തര്‍. ആഗോള തലത്തില്‍ വാഹാപകടങ്ങളിലെ മരണനിരക്ക് ശരാശരി ഒരു ലക്ഷം പേര്‍ക്ക് 12 മരണമാണ്.