Showing posts with label അപകടങ്ങൾ. Show all posts
Showing posts with label അപകടങ്ങൾ. Show all posts

Thursday, March 23, 2017

തൃശൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു.



ദോഹ: തൃശൂര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ സുലൈമാന്‍ (46) വുഖൈറില്‍ വാഹനാപകടത്തില്‍ മരിച്ചു. സ്വന്തമായി നിര്‍മാണ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹത്തിന്റെ വുകൈറിലെ ജോലി സൈറ്റിൽ കാറ്റിലിരിക്കവേ ഇന്നലെ ഉച്ചയോടെ ട്രക്ക്‌ വന്നിടിക്കുകയായിരുന്നു.

റമളാനിൽ ദോഹയിലെ പ്രസിദ്ധ ഖാരി ആയ ശൈഖ് അബ്ദുറശീദ് സ്വൂഫിയുടെ സബ്ജി മസ്ജിദിൽ സ്ഥിര സാന്നിധ്യവും, നോമ്പ് തുറപ്പിക്കാനും മറ്റ് സേവനങ്ങൾക്കും ഓടിനടന്ന് കർമ്മനിരതനായിരുന്ന നല്ലൊരു വിശ്വാസിയായ ഈ എഞ്ചിനിയറെ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാനിടയില്ല.

പരേതനായ അബ്ദുര്‍റഹ്മാന്റെയും ഖദീജയുടെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ ജാസ്മിനും മക്കളായ സഫ്‌വാൻ, സിനാന്‍, സുഫ്‌യാന്‍ എന്നിവർക്കൊപ്പം അബൂ ഹമൂറിലെ സഫാരി മാളിനടത്തായിരുന്നു താമസം. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

Thursday, March 16, 2017

വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ മലയാളിക്ക് ആറ് ലക്ഷം ഖത്തരി റിയാല്‍ നഷ്ടപരിഹാരം.



ദോഹ: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം ഖത്തരി റിയാല്‍ ( ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ഒറ്റപ്പിലാവുളളത്തില്‍ അബ്ദുല്ലക്കാണ് ഖത്തര്‍ സുപ്രീം കോടതി ആറ് ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ചത്.

ദുഹൈലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അബ്ദുല്ലയെ 2014 മെയ് ഒന്നിന് ഒരു വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്നു അബ്ദുല്ല.

Thursday, August 1, 2013

റേഡപകട മരണിരക്കിലെ കുറവില്‍ ഖത്തര്‍ ഒന്നാമത്

ദോഹ: വാഹാപകടങ്ങളില്‍ ഉണ്ടാകുന്ന മരണിരക്ക് ഏറ്റവും കുറവുള്ള രാജ്യം ഖത്തര്‍. ആഗോള തലത്തില്‍ വാഹാപകടങ്ങളിലെ മരണനിരക്ക് ശരാശരി ഒരു ലക്ഷം പേര്‍ക്ക് 12 മരണമാണ്.

ഖത്തറിലാകട്ടെ മരണ നിരക്ക് ഒരു ലക്ഷം പേര്‍ക്ക് ഒമ്പതു മാത്രമാണ്. ഇത് അറബ് രാജ്യങ്ങളില്‍ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ്. ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് ആല്‍ഖറജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.റോഡപകടങ്ങളില്‍ മരണ നിരക്ക് കുറയുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം നിരക്ക് പൂജ്യത്തിലെത്തണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞു.

റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 30 മുതല്‍ 35 ശതമാം വരെ കാല്‍ടയാത്രക്കാരാണ്. അപകടങ്ങളില്‍ ഗുരുതരമായ പരുക്കേല്‍ക്കുന്നവരില്‍ 45 ശതമാവും കാല്‍ടയാത്രക്കാരാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ട്രാഫിക് അപകടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്തിയത് 2006 ലാണ്. ആവര്‍ഷം 270 പേരുടെ ജീവാണ് റോഡുകളില്‍ പൊലിഞ്ഞത്. പരിഹാരടപടികള്‍ സ്വീകരിക്കാതെ ഈ പ്രശ്നം അവഗണിക്കുകയായിരുന്നെങ്കില്‍ 2010 ആവുമ്പോഴേക്ക് മരണ നിരക്ക് 400 ആയി ഉയരുമായിരുന്നു. ഇതേ തുടര്‍ന്നാണ് 2007 ല്‍ ശക്തമായ ട്രാഫിക് ിയമം രാജ്യത്ത് നടപ്പാക്കിയത്. നിയമം നടപ്പാക്കി ആദ്യ വര്‍ഷമായ 2008 തന്നെ മരണ നിരക്ക് 230 ആയി കുറക്കാന്‍ കഴിഞ്ഞു. 2009 ല്‍ അത് 222 ആയി വീണ്ടും കുറഞ്ഞു.

Friday, May 6, 2011

ല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, രണ്ട് മലയാളികള്‍ രക്ഷപ്പെട്ടു


ദോഹ: മല്‍സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു,രണ്ട് പേര്‍ രക്ഷപ്പെട്ടു.മരിച്ചയാള്‍ പാകിസ്ഥാന്‍ സ്വദേശിയാന്. രക്ഷപ്പെട്ട രണ്ട് പേരും മലയാളി യുവാക്കളാണ്.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക