Sunday, December 22, 2013

ഹാജിക്ക വിട പറഞ്ഞു

സംസ്കാര ഖത്തര്‍ ഹാജിക്കയെ ആദരിച്ച വേളയില്‍.

ദോഹ : മുസ്‌ലിം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ എന്ന ഖത്തറുകാരുടെ ഹാജിക്ക (67) നിര്യാതനായി. തൃശൂര്‍ ജില്ലയിലെ ചാവക്കാട് ചക്കുംകണ്ടം എന്‍.ടി.കുഞ്ഞുമോന്റെയും എം.വി.ഖദീജയുടെയും മകനാണ്. നീണ്ട 48 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ശനിയാഴ്ച്ച വൈകുന്നേരം 6.30ന് ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ വെച്ചാണ്‌ മരണപെട്ടത്.

കുറേ നാളുകളായി നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ടി ആശുപത്രിയിലായിരുന്ന ഹാജിക്ക ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത കര്‍മ്മ സപര്യയാണ് ആ മനുഷ്യനെ ദേശ- ഭാഷ- ജാതി - മത - രാഷ്ട്രീയ അതിരുകള്‍ക്കപ്പുറം ഖത്തര്‍ പ്രവാസികളുടെ പ്രിയപ്പെട്ട ഹാജിക്കയാക്കി മാറ്റിയത് പ്രവാസത്തിന്റെ നാലര പതിറ്റാണ്ടും . മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ചായിരുന്നു.

ജാതിമതദേശ വ്യത്യാസമില്ലാതെ ഖത്തറില്‍ മരണപ്പെടുന്നവരുടെ ഭൗതികശരീരത്തെ മറവ് ചെയ്യുകയും സ്വദേശത്തേക്ക് കൊണ്ടുപോവേണ്ടവയെ അതിന്ന് സജ്ജമാക്കുകയും ചെയ്ത് സമാനകളില്ലാത്ത സേവനം നിര്‍വ്വഹിച്ച് ജനമനസുകളില്‍ സ്ഥാനം പിടിച്ച ഹാജിക്ക വാക്കുകള്‍ക്കപ്പുറത്തെ ജീവിതമാണ് എഴുതിച്ചേര്‍ത്തത്. മനുഷ്യ സ്‌നേഹത്തിന്റേയും സഹാനുഭൂതിയുടേയും ജീവിക്കുന്ന പ്രതീകമായിരുന്ന ഹാജിക്ക പലപ്പോഴും തന്റെ ആരോഗ്യ കാര്യങ്ങളേക്കാള്‍ സഹജീവികളുടെ പ്രശ്‌നങ്ങള്‍ക്കാരണ് മുന്‍ഗണന നല്കിയത്.

സുഹറയാണ് ഭാര്യ. ഖത്തര്‍ പെട്രോളിയത്തിലെ ഷഹീന്‍ അബ്ദുള്‍ ഖാദര്‍, ഹമദ് ഹോസ്പിറ്റലിലെ ഷഹന, സജിത, ഹഫ്‌സ എന്നിവരാണ് മക്കള്‍. മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും ഞായറാഴ്ച്ച അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മുസ്‌ലിം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ എന്ന ഖത്തറുകാരുടെ ഹാജിക്ക (67) നിര്യാതനായി. തൃശൂര്‍ ജില്ലയിലെ ചാവക്കാട് ചക്കുംകണ്ടം എന്‍.ടി.കുഞ്ഞുമോന്റെയും എം.വി.ഖദീജയുടെയും മകനാണ്. നീണ്ട 48 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ശനിയാഴ്ച്ച വൈകുന്നേരം 6.30ന് ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയില്‍ വെച്ചാണ്‌ മരണപെട്ടത്.