Friday, January 7, 2011

2015 ലെ ഏഷ്യന്‍ കപ്പ് ഫുഡ്‌‌ബാളിനു ആസ്‌ത്രേലിയ വേദിയാകും


ദോഹ: 2015 ലെ ഏഷ്യന്‍ കപ്പ് ഫുഡ്‌‌ബാളിനു ആസ്‌ത്രേലിയ വേദിയാകും. നാളെ ആരംഭിക്കുന്ന ഏഷ്യന്‍ കപ്പിന് മുന്നോടിയായി ദോഹയില്‍ നടന്ന ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) യോഗമാണ് 2015 ഏഷ്യന്‍കപ്പിന് ആതിഥ്യമരുളാന്‍ ആസ്‌ത്രേലിയ സമര്‍പ്പിച്ചിരുന്ന ബിഡിന് അംഗീകാരം നല്‍കിയത്.

ആസ്‌ത്രേലിയ മാത്രമാണ് 2015 ഏഷ്യന്‍ കപ്പിന് ബിഡ് സമര്‍പ്പിച്ചിരുന്നത്. എ.എഫ്.സി പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമ്മാം ബിഡിനെ പിന്താങ്ങി. ഫുട്ബാളിന്റെ വളര്‍ച്ചക്കായി ആസ്‌ത്രേലിയ നല്‍കിയ സംഭാനവനകള്‍ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും ആസ്‌ത്രേലിയയില്‍ ഏഷ്യന്‍ കപ്പ് സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മുഹമ്മദ് ബിന്‍ ഹമ്മാം പറഞ്ഞു.

ഞങ്ങള്‍ക്ക് ഒട്ടേറെ കായികപരിപാടികള്‍ സംഘടിപ്പിച്ച അനുഭവസമ്പത്തുണ്ടെന്നും ബിഡിന് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നെന്നും ആസ്‌ത്രേലിയന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഫ്രാങ്ക് ലോവി പറഞ്ഞു.

1 comment:

Unknown said...

2015 ലെ ഏഷ്യന്‍ കപ്പ് ഫുഡ്‌‌ബാളിനു ആസ്‌ത്രേലിയ വേദിയാകും. നാളെ ആരംഭിക്കുന്ന ഏഷ്യന്‍ കപ്പിന് മുന്നോടിയായി ദോഹയില്‍ നടന്ന ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) യോഗമാണ് 2015 ഏഷ്യന്‍കപ്പിന് ആതിഥ്യമരുളാന്‍ ആസ്‌ത്രേലിയ സമര്‍പ്പിച്ചിരുന്ന ബിഡിന് അംഗീകാരം നല്‍കിയത്.