Thursday, August 25, 2016

ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.



ദോഹ:ഖത്തറില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് ഗവണ്‍മെന്‍റ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ഖത്തര്‍ പ്രവാസി താമസ കുടിയേറ്റ നിയമത്തിനു വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് നിയമ നടപടികളില്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിന് (താമസ കുടിയേറ്റ നിയമം 4/2009 പ്രകാരം) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര വകുപ്പ് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു.

മൂന്ന്മാസക്കാലത്തേക്കാണ് പൊതുമാപ്പ് കാലാവധിയെന്നും അറിയിപ്പില്‍ പറയുന്നു. 2016 സെപ്ററംബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെ കാലയളവിനുള്ളില്‍ സെര്‍ച്ച്ആന്‍റ് ഫോളോ അപ് ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട് (സമയം: ഞായര്‍ - വ്യാഴം 2.00 pm മുതല്‍ 8.00 pm വരെ) യാത്രാ നടിപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

വിസ കാലാവധി കഴിഞ്ഞും റസിഡന്‍്റ്സ് പെര്‍മിറ്റ് പുതുക്കാതെയും രാജ്യത്തു തങ്ങുന്നവര്‍ക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പു കാലത്ത് രേഖകള്‍ ശരിയാക്കി രാജ്യത്തു നിന്ന് പുറത്തു പോകാന്‍ സാധിക്കും.

താമസകുടിയേറ്റ നിയമം ലംഘിച്ചു എന്നതിന്‍്റെ നിയമനടപടികള്‍ ഒഴിവാക്കി ഇതിന്‍െറ പേരിലുള്ള കേസുകള്‍ ഒഴിവാക്കി നാട്ടിലേക്ക് പോകാനുള്ള അവസരമാണിത് എന്നതിനാല്‍ പൊതുമാപ്പ് പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്.

പൊതുമാപ്പ് പ്രഖ്യാപനം മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമായി മാറും എന്നാണ് കരുതുന്നത്. സ്പോണ്‍സര്‍മാരില്‍ നിന്നും മറ്റും വിവിധ പ്രശ്നങ്ങളുടെ പേരില്‍ അനിശ്ചിതാവസ്ഥ നേരിടുന്നവര്‍ക്കും പൊതുമാപ്പ് ഏറെ ആശ്വാസമായിരിക്കും എന്നാണ് വിലയിരുത്തുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് ഗവണ്‍മെന്‍റ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്.