ദോഹ:അറബ് മേഖലയില്‍ മനുഷ്യാവകാശ അവബോധം വളര്‍ത്താന്‍ അറബ് ലീഗ് വിഭാവനം ചെയ്തിട്ടുള്ള പഞ്ചവല്‍സര പദ്ധതി ഏപ്രിലില്‍ ആരംഭിച്ചേക്കും.
മനുഷ്യാവകാശ സംരക്ഷണം മുന്‍നിര്‍ത്തി ദോഹയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച പ്രഥമ യോഗത്തില്‍ പദ്ധതി സംബന്ധിച്ച വിശദ ചര്‍ച്ചകള്‍ നടന്നു. അറബ് ലീഗിന്റെ അന്തിമാനുമതി ലഭിച്ച ശേഷമായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരികയെന്ന് സംഘടനാ പ്രതിനിധികളിലൊരാളായ താലിബ് അല്‍ താഖിഫ് പറഞ്ഞു.
മാര്‍ച്ച് 16 മനുഷ്യാവകാശങ്ങള്‍ക്കുള്ള അറബ് ദിനമായി അംഗീകരിക്കണമെന്ന നിര്‍ദേശം അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്നു താലിബ് അല്‍ താഖിഫ് പ്രത്യാശിച്ചു.
3 comments:
അറബ് മേഖലയില്‍ മനുഷ്യാവകാശ അവബോധം വളര്‍ത്താന്‍ അറബ് ലീഗ് വിഭാവനം ചെയ്തിട്ടുള്ള പഞ്ചവല്‍സര പദ്ധതി ഏപ്രിലില്‍ ആരംഭിച്ചേക്കും.
ബോധവല്‍ക്കരണം, അതും മനുഷ്യാവകാശങളെ കുറിച്ച്, നടത്താന്‍ പോണതോ അറബ് ലീഗും. ഈ അറബ് ലീഗില്‍ പെട്ട ഏതെങ്കിലും രാജ്യത്ത് മനുഷ്യാവകാശങള്‍ക്ക് എന്തെങ്കിലും വിലയുണ്ടോ?
അനോണി,എന്റെ അഭിപ്രായത്തില്‍,തീര്‍ച്ചയായും വിലയുണ്ട്.ഈ ഉള്ളവന്‍ കഴിഞ്ഞ ഏഴു കൊല്ലമായി ഖത്തറിലുണ്ട് എനിക്ക് ഇതേവരെ ഒരു മനുഷ്യാവകാശലംഘനവും നേരിടേണ്ടി വന്നിട്ടില്ല! അനോണി ഇതു വായിച്ചില്ലാല്ലേ?മനുഷ്യാവകാശ സംരക്ഷണത്തിന് ഊന്നല്‍ നല്‍കാന്‍ അറബ് മേഖല
Post a Comment