Wednesday, December 17, 2008

മനുഷ്യാവകാശ സംരക്ഷണത്തിന് ഊന്നല്‍ നല്‍കാന്‍ അറബ് മേഖല

ദോഹ:സമൂഹത്തിന്റെ എല്ലാമേഖലയിലുമുള്ളവരുടെ മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്താന്‍ അറബ് മേഖലയിലെ രാജ്യങ്ങള്‍ ശ്രമിക്കണമെന്ന് ആഹ്വാനം.

ഇന്നലെ സമാപിച്ച ആദ്യ അറബ് മനുഷ്യാവകാശ സമ്മേളനത്തില്‍ ഓരോ രാജ്യവും ഇതിനായി പ്രത്യേക പദ്ധതി രൂപരേഖ തയാറാക്കണമെന്ന നിര്‍ദേശവുമുയര്‍ന്നു. ദേശീയ മനുഷ്യാവകാശ സമിതിയും അറബ് ലീഗും ചേര്‍ന്നാണു സമ്മേളനം സംഘടിപ്പിച്ചത്.

സ്ത്രീകള്‍, കുട്ടികള്‍, അഭയാര്‍ഥികള്‍, പ്രവാസികള്‍ എന്നീ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. 'സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്തമുള്ള മാധ്യമങ്ങളെ വളര്‍ത്തിയെടുക്കണം. പൌരസംഘടനകളെ മനുഷ്യാവകാശലംഘനങ്ങള്‍ കണ്ടെത്താന്‍ നിയോഗിക്കാം, തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നു.

മനുഷ്യാവകാശ സംരക്ഷണ മേഖലയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി അറബ് ലീഗിന്റെ കീഴില്‍ അറബ് ഫണ്ടിനു രൂപം നല്‍കാനും തീരുമാനിച്ചു. മനുഷ്യാവകാശ സമിതികള്‍ അതതു രാജ്യത്തു രൂപീകരിക്കണമെന്നും ഇൌ വിഭാഗ്ത്തിലെ കേസുകള്‍ പരിഗണിക്കാന്‍ അറബ് ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

1 comment:

Unknown said...

സമൂഹത്തിന്റെ എല്ലാമേഖലയിലുമുള്ളവരുടെ മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്താന്‍ അറബ് മേഖലയിലെ രാജ്യങ്ങള്‍ ശ്രമിക്കണമെന്ന് ആഹ്വാനം.