Wednesday, December 17, 2008

“ദോഹാകൂട്ടം” സംഘടിപ്പിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ നാളെ



ദോഹ:ക്യാമറച്ചില്ലുകള്‍ നെഞ്ചോട് ചേര്‍ത്തുവക്കുന്ന ഒരുപറ്റം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ദോഹയിലെ കൂട്ടായ്മയായ “ദോഹാകൂട്ടം” സംഘടിപ്പിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ നാളെ നടക്കും.

ഖത്തരിലെ പ്രമുഖ ഷോപ്പിങ്ങ് മാളായ ഹയ്യാത്ത് പ്ലാസയില്‍ നാളെ രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ വെള്ളി,ശനി എന്നീ‍ ദിവസങ്ങള്‍ വരെ ഉണ്ടായിരിക്കും.



“ദോഹാകൂട്ടം” സംഘടിപ്പിക്കുന്ന ഫോട്ടൊ എക്സിബിഷന്‍റ്റെ ക്ഷണപത്രം

പ്രകൃതിയുടെ സ്പന്ദനങ്ങളെ ഒറ്റക്കണ്ണിലൂടെ ഫ്രെയിമിലേക്കാവാഹിക്കുന്ന സഞ്ചാരിക്കൂട്ടം. പകലോന്റെ വേനല്‍ക്കാഴ്ചകളിലേക്കും, ചാറ്റല്‍മഴയുടെ ചെറുനനവിലേക്കും, പുലര്‍‌പുല്‍നാമ്പിലിറ്റുന്ന മഞ്ഞുതുള്ളിയിലേക്കും, ക്യാമറക്കണ്ണുകള്‍ തുറന്നുവച്ചവര്‍.മഴയെ, കാറ്റിനെ,കടലിനെ,വിണ്ണിനെ,പറവകളെ,പുലരികളെ നിഴല്‍പോലെ കൂടെക്കൂട്ടിയവര്‍.



“ദോഹാകൂട്ടം” സംഘടിപ്പിക്കുന്ന ഫോട്ടൊ എക്സിബിഷനില്‍ പങ്കെടുക്കുന്ന ഫോട്ടൊഗ്രാഫേഴ്സ്

ഹരിതഭംഗികളുടെ സമൃദ്ധിയില്‍ നിന്ന് വന്യമായ മണല്‍ക്കാഴ്ചകളിലേക്ക് ചേക്കേറിയവര്‍. നിറങ്ങളേയും വെളിച്ചക്കീറുകളെയും മാത്രം ഹൃദയത്തില്‍ സൂക്ഷിച്ചവര്‍.
ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയുടെ മായക്കാഴ്ചകള്‍ക്കപ്പുറം ജീവിതത്തെ അടുത്തുനിന്നു കാണാന്‍ ശ്രമിക്കുന്ന ഒരു കൂട്ടായ്മ.

സഹജീവിയുടെ വേദനയിലേക്കുകൂടി ഫോക്കസ് ചെയ്യുന്ന ക്യാമറക്കണ്ണുകളെ ഹൃദയത്തോടേറ്റവും അടുത്ത് സൂക്ഷിക്കുന്നവര്‍.
പിറന്ന മണ്ണിനേപ്പോലെതന്നെ പോറ്റുന്ന മണ്ണിനേയും സ്നേഹിക്കുന്നവര്‍.ജീവിതവഴിത്താരയില്‍ തണലായ് നിന്ന ഖത്തറിനായ് ഒരു നിവേദ്യം.ഖത്തറിന്റെ ഉഷ്ണവും ഉണര്‍വ്വും നൊമ്പരങ്ങളും ഹൃദയത്തിലേറ്റുവാങ്ങിയത് ചിത്രങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു.

പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി മണിവരെ പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് ദോഹാകൂട്ടം” ഭാരവാഹികള്‍ അറീച്ചു.

1 comment:

Unknown said...

ക്യാമറച്ചില്ലുകള്‍ നെഞ്ചോട് ചേര്‍ത്തുവക്കുന്ന ഒരുപറ്റം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ദോഹയിലെ കൂട്ടായ്മയായ “ദോഹാകൂട്ടം” സംഘടിപ്പിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ നാളെ നടക്കും.

ഖത്തരിലെ പ്രമുഖ ഷോപ്പിങ്ങ് മാളായ ഹയ്യാത്ത് പ്ലാസയില്‍ നാളെ രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന ഫോട്ടൊ എക്സിബിഷന്‍ വെള്ളി,ശനി എന്നീ‍ ദിവസങ്ങള്‍ വരെ ഉണ്ടായിരിക്കും.