Thursday, August 5, 2010
പുണ്യങ്ങളുടെ പൂക്കാലത്തെ വരവേല്‍ക്കാന്‍ ഖത്തര്‍ വിപണി ഒരുങ്ങി
ദോഹ: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വിലക്കിഴിവും പലതരം സമ്മാനപദ്ധതികളുമുള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളൊരുക്കി ഖത്തര്‍ വിപണി റമദാനെ വരവേല്‍ക്കുന്നു.
വ്രതക്കാല വ്യാപാരം ലക്ഷ്യമിട്ട് ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ വിപുലവും വൈവിധ്യവുമാര്‍ന്ന ശേഖരവുമായാണ് നഗരത്തിലെ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉപഭോക്താകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
അവശ്യവസ്തുക്കള്‍ ന്യായമായ വിലയ്ക്ക് ലഭിക്കുന്നു എച്ച് ഉറപ്പാക്കാന്‍ വാണിജ്യ,വ്യവസായ മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃസംരക്ഷണ വകുപ്പ് വിലനിയന്ത്രണം പ്രഖ്യാപിച്ചത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
വിലനിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍ക്കൊളിക്കാത്തതിന്നാലാണ് പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വിലകുറഞ്ഞിട്ടില്ല.
തൃശൂര്‍, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നെല്ലാം ഖത്തറില്‍ പച്ചക്കറി എത്തുന്നുണ്ട്.
ചൂടുകൂടിയതോടെ മല്‍സ്യത്തിന്റെ ലഭ്യതയും പുറത്തുനിന്നുള്ള വരവും കുറഞ്ഞതിന്നാല്‍ മല്‍സ്യത്തിനെല്ലാം കൂടിയ വിലയാണ്.
വിലനിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ള ഇനങ്ങള്‍ കഴിഞ്ഞ മാസം 25 മുതല്‍ തന്നെ വ്യാപാരസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച വിലക്കാണ് വില്‍ക്കുന്നത്. ഭൂരിഭാഗം വിതരണക്കാരും സര്‍ക്കാര്‍ നിശ്ചയിച്ച വിലയനുസരിച്ച് തന്നെ സാധനങ്ങള്‍ നല്‍കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
വിപണിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും റമദാന്‍ കച്ചവടം ഇനിയും ചൂടുപിടിച്ചുതുടങ്ങിയിട്ടില്ല. അടുത്ത ആഴ്ചയോടെ റമദാന്‍ വിപണി കൂടുതല്‍ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷിക്കുന്നത്. ഒപ്പം അവധിക്കാലമായതിനാല്‍ ഒട്ടേറെ കൂടുംബങ്ങള്‍ നാട്ടിലേക്ക് പോയത് വ്യാപാരത്തെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്.
റമദാനില്‍ തന്നെ ഓണം കൂടി കടന്നുവരുന്നതിനാല്‍ കുറച്ചുദിവസങ്ങള്‍കൂടി കഴിഞ്ഞാല്‍ വിപണിയില്‍ ഓണസദ്യക്കായുള്ള ഒരുക്കവും തുടങ്ങുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം
Subscribe to:
Post Comments (Atom)
1 comment:
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വിലക്കിഴിവും പലതരം സമ്മാനപദ്ധതികളുമുള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളൊരുക്കി ഖത്തര്‍ വിപണി റമദാനെ വരവേല്‍ക്കുന്നു.വ്രതക്കാല വ്യാപാരം ലക്ഷ്യമിട്ട് ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ വിപുലവും വൈവിധ്യവുമാര്‍ന്ന ശേഖരവുമായാണ് നഗരത്തിലെ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉപഭോക്താകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
Post a Comment