ദോഹ: പ്രമുഖ വ്യാപാരസ്ഥാപനമായ എം.കെ. ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവ ആരംഭിക്കുന്നു. റീട്ടെയില്‍ വ്യാപാരമേഖലയില്‍ ജി.സി.സി. രാജ്യങ്ങളില്‍ കരുത്തരായ ലുലുവിന്റെ എണ്‍പത്തിയൊന്നാമത്തെ ഔട്ട്‌ലെറ്റായ ലുലു എക്സ്പ്രസ്സ് സൂപ്പര്‍മാറ്റക്കറ്റിന്റെ എണ്‍പത്തിരണ്ടാമത്തെ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ഇന്ന് (04/08/2010) ബുധനാഴ്ച ദോഹയിലെ ഖത്തര്‍ ഫൗണ്ടേഷന്‍ കോംപ്ലക്‌സില്‍ നടക്കും.
നാല്പതിനായിരം ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ പണിതുയര്‍ത്തിയ ലുലു എക്സ്പ്രസ്സ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു നിലകളിലായുള്ള ലുലു എക്സ്പ്രസ്സില്‍ ദൈനംദിനാവശ്യത്തിനായുള്ള എല്ലാ ഉത്പന്നങ്ങളും മിതമായ നിരക്കില്‍ ലഭിക്കുമെന്നും അതുപോലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ എം.എ. യൂസഫലി പറഞ്ഞു.
എക്‌സ്‌ചേഞ്ച്, ലുലു ഫാര്‍മസി, ജ്വല്ലറി, പെര്‍ഫ്യൂംസ്, ഒപ്റ്റിക്കല്‍സ്, വാച്ച് ഷോറൂം, അബായ ഷോപ്പ്, മൊബൈല്‍ ഷോപ്പ്, എ.ടി.എം. എന്നിവയും ഹൈപ്പര്‍മാര്‍ക്കറ്റിനോടനുബന്ധിച്ച് ഇവിടെയുണ്ട്.
2011 ആകുമ്പോഴേക്കും 100 ഷോപ്പിങ് സെന്ററുകള്‍ എന്ന തങ്ങളുടെ ലക്ഷം സാക്ഷാത്കരിക്കുമെന്നും എം.എ. യൂസഫലി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതോടുകൂടി കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കാനാകും. ജി.സി.സി. രാജ്യങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹകരണവും പിന്തുണയുമാണ് ഇവിടെയുള്ള ഭരണാധികാരികള്‍ നല്‍കുന്നതെന്നും അതില്‍ തങ്ങള്‍ ഏറെ നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
1 comment:
പ്രമുഖ വ്യാപാരസ്ഥാപനമായ എം.കെ. ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവ ആരംഭിക്കുന്നു. റീട്ടെയില്‍ വ്യാപാരമേഖലയില്‍ ജി.സി.സി. രാജ്യങ്ങളില്‍ കരുത്തരായ ലുലുവിന്റെ എണ്‍പത്തിയൊന്നാമത്തെ ഔട്ട്‌ലെറ്റായ ലുലു എക്സ്പ്രസ്സ് സൂപ്പര്‍മാറ്റക്കറ്റിന്റെ എണ്‍പത്തിരണ്ടാമത്തെ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ഇന്ന് (04/08/2010) ബുധനാഴ്ച ദോഹയിലെ ഖത്തര്‍ ഫൗണ്ടേഷന്‍ കോംപ്ലക്‌സില്‍ നടക്കും.
Post a Comment