ദോഹ: വിശുദ്ധിയുടെ മാസമായ റംസാനിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് വിപുലമായ പരിപാടികള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ രൂപം നല്കി. ബിന്‍ മഹ്മൂദിലെ സെന്റര്‍ ആസ്ഥാനത്ത് റംസാനിലെ എല്ലാ ദിവസവും ഇഫ്താര്‍ സംഗമങ്ങള്‍ നടക്കും. വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പ്രതിനിധികളെ ഓരോദിവസത്തെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. ഖത്തര്‍ ഗസ്റ്റ് സെന്ററുമായി സഹകരിച്ച് നടത്തുന്ന ഈ സംഗമങ്ങളില്‍ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍ നടക്കും. കൂടാതെ വക്റ, അല്‍ഖോര്‍, ദുഖാന് എന്നിവിടങ്ങളിലും ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
കേരളത്തിലെ തീരപ്രദേശങ്ങളിലും മറ്റും പ്രയാസമനുഭവിക്കുന്നവര്‍ക്ക് റംസാന് മാസത്തില്‍ നോമ്പ് തുറക്കുന്നതിനാവശ്യമായ വിഭവങ്ങളടങ്ങിയ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. കോഴിക്കോട് മര്ക്കസുദ്ദഅ്വയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
വിശുദ്ധ ഖുര്‍ആനിന്റെ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്താമത് ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ 27ന് ബിന്‍ മഹ്മൂദിലെ ഹംസബിന് അബ്ദുല്‍ മുത്ത്വലിബ് സ്കൂളില്‍ നടക്കും. പ്രായഭേദമന്യേ എല്ലാ മതക്കാര്‍ക്കും പങ്കെടുക്കാവുന്ന പരീക്ഷയുടെ അപേക്ഷാഫോറവും സിലബസും ഇസ്ലാഹി സെന്റര്‍ ഓഫീസില്‍ ലഭ്യമാണ്.
ഖത്തര്‍ ഗസ്റ്റ് സെന്ററുമായി സഹകരിച്ചുകൊണ്ട് 17ന് ലുലു സെന്ററിനടുത്തുള്ള പ്രത്യേക ടെന്റില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ സി.എം. മൗലവി ആലുവ മുഖ്യാതിഥിയായി പങ്കെടുക്കും.
20ന് ബിന്‍ മഹ്മൂദിലെ ഹംസബിന് അബ്ദുല്‍ മുത്ത്വലിബ് സ്കൂളില്‍ നടക്കുന്ന സമ്പൂര്‍ണ കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന് മടവൂര്‍, സെക്രട്ടറി അമീനുദ്ദീന്‍ ഫൈദി (ബംഗാള്‍) എന്നിവര്‍ സംബന്ധിക്കും.
റംസാനില്‍ അസര്‍ നമസ്കാരശേഷം വിവിധ പള്ളികളില്‍ ലഘുപ്രഭാഷണങ്ങള്‍ നടക്കും. തറാവീഹ് നമസ്കാരശേഷം പള്ളികളിലും ടെന്റുകളിലും നടക്കുന്ന പരിപാടികളില്‍ ഇന്ത്യയില്‍ നിന്നുള്ള പണ്ഡിതന്മാരും പ്രഭാഷണങ്ങള്‍ നടത്തും. കൂടാതെ റംസാന് പ്രഭാഷണങ്ങളുടെയും മറ്റു പരിപാടികളുടെയും പ്രത്യേക സി.ഡി.യും റംസാന് ഗിഫ്റ്റായി തയ്യാറാക്കുന്നുണ്ട്.
ഇസ്ലാഹി സെന്റര്‍ പോഷകസംഘടനകളായ എം.ജി.എം., ഫോക്കസ്, സി.ഐ.എസ്. എന്നിവയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കും വിദ്യാര്‍ഥി യുവജനങ്ങള്‍ക്കുമായി തര്‍ബിയത്ത് ക്യാമ്പ്, ക്വിസ് മത്സരങ്ങള്‍ തുടങ്ങി പ്രത്യേക പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം പരിപാടികള്‍ക്ക് അന്തിമരൂപം നല്കി. വൈസ് പ്രസിഡന്റ് മുനീര്‍ സലഫി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് നല്ലളം, ബഷീര്‍ അന്‍വാരി, എം.എ. റസാഖ്, അലി ചാലിക്കര, സന്‍ജബീല്‍, റഷീദ് അലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം
1 comment:
ശുദ്ധിയുടെ മാസമായ റംസാനിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് വിപുലമായ പരിപാടികള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ രൂപം നല്കി. ബിന്‍ മഹ്മൂദിലെ സെന്റര്‍ ആസ്ഥാനത്ത് റംസാനിലെ എല്ലാ ദിവസവും ഇഫ്താര്‍ സംഗമങ്ങള്‍ നടക്കും. വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പ്രതിനിധികളെ ഓരോദിവസത്തെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. ഖത്തര്‍ ഗസ്റ്റ് സെന്ററുമായി സഹകരിച്ച് നടത്തുന്ന ഈ സംഗമങ്ങളില്‍ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങള്‍ നടക്കും. കൂടാതെ വക്റ, അല്‍ഖോര്‍, ദുഖാന് എന്നിവിടങ്ങളിലും ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
Post a Comment