ദോഹ:പരിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി. ആരാധനാലയങ്ങള്‍ നവീകരിച്ചും മറ്റുമാണ് മതകാര്യ വിഭാഗവും പുണ്യ മാസത്തെ വരവേല്‍ക്കുന്നത്.
പവിത്രമായ റമസാനെ സ്വീകരിക്കാന്‍ മനസിനെയും ശരീരത്തെയും സജ്ജമാക്കിയിരിക്കുകയാണ് വിശ്വാസികള്‍ . ഇനിയുള്ള ഒരു മാസം വിശ്വാസിക്ക് ഭക്തിനിര്‍ഭരമായ പകലും പ്രാര്‍ഥനാ നിരതമായ രാവുകളുമായിരിക്കും.
ഖുത്തുബ പരിഭാഷകന്‍ റമസാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വര്‍ധിക്കുന്നതുകൊണ്ടുതന്നെ കൂടുതല്‍ പേരെ സ്വീകരിക്കാനുള്ള സംവിധാനങ്ങളും പലയിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള നോമ്പുതുറയും പ്രഭാഷണങ്ങളുമാണ് മറ്റ് പ്രധാന പരിപാടികള്‍ . ഖത്തറില്‍ ഇപ്രാവശ്യവും വിവിധ മത സംഘടകളും പ്രഭാഷണങ്ങളും നിശാക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
വ്രതത്തിലൂടെയും അനുബന്ധ കര്‍മങ്ങളിലൂടെയും ശരീരത്തെയും ആത്മാവിനെയും സംസ്കരിച്ചെടുക്കുകയാണ് വിശ്വാസികള്‍ . ജോലി സമയത്തിലും കുറവുണ്ട്. ഖത്തറില്‍ രണ്ട് മണിക്കൂറാണ് ഇളവ്. റസ്റ്ററന്റുകള്‍ പകല്‍ സമയത്ത് അടച്ചിടും. എന്നാല്‍ വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് ഉപാധികളോടെ അനുമതി നല്‍കിയീടുണ്ട്.
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം
1 comment:
പരിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി. ആരാധനാലയങ്ങള്‍ നവീകരിച്ചും മറ്റുമാണ് മതകാര്യ വിഭാഗവും പുണ്യ മാസത്തെ വരവേല്‍ക്കുന്നത്.
Post a Comment