ദോഹ:എട്ടാമത് ലോക ചേംബേഴ്‌സ് കോണ്‍ഗ്രസ്സിന് ആതിഥേയത്വമരുളാനുള്ള ഖത്തറിന്റെ ആവശ്യം അംഗീകരിച്ചു കിട്ടുന്നതിനുള്ള മീഡിയാ കാമ്പയിന് തുടക്കം കുറിച്ചുകൊണ്ടുള്ള ലോഗോ പ്രകാശനം ചെയ്തു.
ഇസ്‌ലാമിക കലാമാതൃകയില എട്ടു കോണ്‍ഗ്രസ്സുകളെ സൂചിപ്പിക്കുന്ന ലോഗോവിന് ഖത്തര്‍ ദേശീയ പതാകയുടെ വര്‍ണമാണ് ചാര്‍ത്തിയിട്ടുള്ളത്. ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന വര്‍ണശമ്പളമായ ചടങ്ങില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ അലി അബ്ദുള്‍ ലത്തീഫ് അല്‍മിസ് നദ് പ്രകാശനം ചെയ്തു.
ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് 2013-ല്‍ ചേംബര്‍ ലോക കോണ്‍ഗ്രസ്സിന് ആതിഥേയത്വമരുളാനാണ് ഖത്തര്‍ ആവശ്യമുന്നയിച്ചത്. 42 ജഡ്ജിമാരാണ് വോട്ടെടുപ്പിലൂടെ തീരുമാനം കൈക്കൊള്ളുക. ഈ വര്‍ഷാവസാനത്തോടെ ഖത്തറിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോഗോ പ്രകാശനത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അലി അബ്ദുള്‍ ലത്തീഫ് അല്‍മിസ് നദ് അറിയിച്ചു.
വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഈ ലോക കോണ്‍ഗ്രസ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഖത്തറിലുണ്ട്. ദുബായിയാണ് കോണ്‍ഗ്രസ്സിനു വേണ്ടി ആവശ്യമുന്നയിച്ച മറ്റൊരു രാജ്യം. ലോകത്തുള്ള രണ്ടായിരത്തോളം ചേംബറുകളെ ഒരിടത്ത് സംഘടിപ്പിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നത്. ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ലോക രാജ്യങ്ങളിലെ ഉന്നതരുടെ സാന്നിധ്യം ഗുണകരമായിത്തീര്‍രമെന്നദ്ദേഹം പറഞ്ഞു.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ സമ്മേളനഹാളുകളാണ് ഖത്തറില്‍ ഉയര്‍ന്നുവരുന്നത്. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റും ദോഹാ കണ്‍വെന്‍ഷന്‍ സെന്ററും. പുതുതായി സ്ഥാപിക്കുന്ന ന്യൂ ദോഹാ അന്താരാഷ്ട്ര വിമാനത്താവളം പ്രതിനിധികളെ സ്വീകരിക്കാനുള്ള സൗകര്യങ്ങളാല്‍ നിബിഡമാണ്. ലോകത്തിലെ 120 കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസും നടത്തുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ റീമി റൂഹാനി ലോഗോ സംബന്ധിച്ച വിശദീകരണം നല്‍കി. ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗം സാലി ഹബിന്‍ ഹമദ് അല്‍ശര്‍ഖി നന്ദി പ്രകാശിപ്പിച്ചു.
ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം
1 comment:
എട്ടാമത് ലോക ചേംബേഴ്‌സ് കോണ്‍ഗ്രസ്സ് ലോഗോ പ്രകാശനം ചെയ്തു
Post a Comment