ദോഹ: റംസാനില്‍ ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ വൊഡാഫോണ്‍ തീരുമാനിച്ചതായി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.വൊഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് റംസാനില്‍ നമസ്കാരസമയം സൗജന്യമായി ലഭിക്കും. ഇംഗ്ലീഷിലോ അറബിയിലോ ലഭിക്കും. ഇംഗ്ലീഷ് അല്ലെങ്കില്‍ അറബിക് എന്ന് ടൈപ്പ് ചെയ്ത് 97220 എന്ന നമ്പറില്‍ എസ്.എം.എസ്. ചെയ്താല്‍ നമസ്കാര സമയം ലഭ്യമാവും.
പോക്കറ്റ് കലണ്ടര്‍ വൊഡാഫോണ്‍ സൈറ്റുകളിലും ഓണ്‍ലൈനിലും ലഭിക്കും. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് റംസാന് പരിപാടികളില്‍ സഹായങ്ങളെത്തിക്കാനും വൊഡാഫോണ്‍ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇഫ്താര്‍ തമ്പുകള്‍ സ്പോണ്സര് ചെയ്തും പാവങ്ങള്‍ക്ക് ഇഫ്താര്‍ ഭക്ഷണം നല്‍കിയുമാണ് സഹകരിക്കുക.വാഹനയാത്രക്കാര്‍ക്ക് നോമ്പു തുറക്കാന്‍ നോമ്പുതുറ സമയത്ത് ഈത്തപ്പഴവും വെള്ളവും ഉള്‍പ്പെടുന്ന ഇഫ്താര്‍ ബോക്സുകള്‍ റോഡരികില്‍ വിതരണം ചെയ്യും.
റംസാനില്‍ സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും സൗഹൃദം പുലര്‍ത്താന്‍ അന്താരാഷ്ട്ര കോളുകള്‍ക്ക് ചാര്‍ജ് കുറയ്ക്കും. 'അജീബ്' എന്ന പേരിലും 'സൂപ്പര്‍ സണ്‍ഡേ' എന്ന പേരിലുമാണീ ഓഫറുകള്‍ നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിനിറ്റിന് 69 ദിര്‍ഹവും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മിനിറ്റിന് 55 ദിര്‍ഹവും ചാര്‍ജ് ഈടാക്കുന്ന ഓഫറുകളുണ്ട്.
ഡബ്ല്യു ഹോട്ടലില്‍ നോമ്പുതുറയും സുഹൂറും വൊഡാഫോണ്‍ പതിവുപോലെ ഈ വര്‍ഷവും ഏര്‍പ്പെടുത്തും.
1 comment:
റംസാനില്‍ ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ വൊഡാഫോണ്‍ തീരുമാനിച്ചതായി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.വൊഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് റംസാനില്‍ നമസ്കാരസമയം സൗജന്യമായി ലഭിക്കും. ഇംഗ്ലീഷിലോ അറബിയിലോ ലഭിക്കും. ഇംഗ്ലീഷ് അല്ലെങ്കില്‍ അറബിക് എന്ന് ടൈപ്പ് ചെയ്ത് 97220 എന്ന നമ്പറില്‍ എസ്.എം.എസ്. ചെയ്താല്‍ നമസ്കാര സമയം ലഭ്യമാവും.
Post a Comment