ദോഹ: വാര്‍ത്തക്കും ആനുകാലിക സംഭവവികാസങ്ങള്‍ക്കുമുള്ള അന്താരാഷ്ട്ര എമ്മി അവാര്‍ഡിനുള്ള നോമിനേഷന് പട്ടികയില്‍ അല്‍ജസീറ ഇംഗ്ലീഷ് ചാനലും.ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് അല്‍ജസീറക്ക് എമ്മി അവാര്‍ഡ് നോമിനേഷന് ലഭിക്കുന്നത്. അന്താരാഷ്ട്ര ടെലിവിഷന്‍ ആര്‍ട്സ് ആന്റ് സയന്‍സ് അക്കാദമിയാണ് അടുത്തിടെ ന്യൂയോര്‍ക്കില്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്.
ഗാസ യുദ്ധത്തിന്റെ റിപ്പോര്‍ട്ടിംഗിന് വാര്‍ത്താ വിഭാഗത്തിലേക്കാണ് ഖത്തര്‍ ആസ്ഥാനമായ ചാനല്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.ന്യൂസ് ആന്റ് കറന്റ് അഫയേഴ്സ് വിഭാഗത്തില്‍ ഖത്തറിന് പുറമെ അര്‍ജന്റീന , ബ്രസീല്‍ , കാനഡ, ഹോംഗ്കോംഗ്, ചൈന, റഷ്യ, ബ്രിട്ടന് എന്നിവിടങ്ങളില്‍ നിന്നുള്ള ചാനലുകള്‍ക്കാണ് നോമിനേഷന് ലഭിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘര്‍ഷമേഖലകളിലെ മനുഷ്യരുടെ ജീവിതാവസ്ഥകള്‍ അനാവരണം ചെയ്യുന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടുകളാണ് ഈ വര്‍ഷം എമ്മി അവാര്‍ഡിന് പരിഗണിക്കുന്നതെന്ന് അക്കാദമി പ്രസിഡന്റും സി.ഇ.ഒയുമായ ബ്രൂസ് എല്‍ . പെയ്സ്നര് പറഞ്ഞു. ഈ രംഗത്ത് ചാനലുകള്‍ കൈവരിച്ച നേട്ടം ശ്ലഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
2009 ജനുവരി അഞ്ചിന് ഇസ്രായേല്‍ ഗസ്സക്ക് നേരെ നടത്തിയ ആക്രമണമാണ് അല്‍ജസീറ അവാര്‍ഡിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.22 ദിവസം നീണ്ടുനിന്ന ആക്രമണം റിപ്പോര്‍ട്ട് ചെയ്യാന്‍ അതിര്‍ത്തിയുടെ ഇരു വശങ്ങളിലും അല്‍ജസീറ റിപ്പോര്‍ട്ടര്‍മാരെ നിയോഗിച്ചിരുന്നു.
1 comment:
വാര്‍ത്തക്കും ആനുകാലിക സംഭവവികാസങ്ങള്‍ക്കുമുള്ള അന്താരാഷ്ട്ര എമ്മി അവാര്‍ഡിനുള്ള നോമിനേഷന് പട്ടികയില്‍ അല്‍ജസീറ ഇംഗ്ലീഷ് ചാനലും.ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് അല്‍ജസീറക്ക് എമ്മി അവാര്‍ഡ് നോമിനേഷന് ലഭിക്കുന്നത്. അന്താരാഷ്ട്ര ടെലിവിഷന്‍ ആര്‍ട്സ് ആന്റ് സയന്‍സ് അക്കാദമിയാണ് അടുത്തിടെ ന്യൂയോര്‍ക്കില്‍ അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്.
Post a Comment