Friday, September 3, 2010
2800 കുടുംബങ്ങള്‍ക്ക് സക്കാത്ത്ഫണ്ട് കൈമാറി
ദോഹ : സാമൂഹികക്ഷേമ പദ്ധതികളുടെ പരിധിയില്‍ വരുന്ന 2700 ഖത്തരി കുടുംബങ്ങല്‍ക്കുള്ള സക്കാത്ത് ഫണ്ടായ 35 ലക്ഷം റിയാല്‍ സാമൂഹികകാര്യ മന്ത്രാലയത്തിന് കൈമാറി.റമദാനോടനുബന്ധിച്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍ക്കുന്ന സക്കാത്ത് ഫണ്ട് ഇനത്തില്‍ പെടുന്നതാണ് ഈ തുക.മൊത്തം 2800 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക.
അല്‍മീറ ഷോപ്പിംഗ് സെന്ററുകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനുള്ള കൂപ്പണുകളായും മൈനേഴ്‌സ് അഫയേഴ്‌സ് അതോറിറ്റിയുടെ പരിധിയില്‍ വരുന്ന 110 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാലുമാണ് വകയിരുത്തിയിട്ടുള്ളത്.
ഇതില്‍ 94 ഖത്തരി കുടുംബങ്ങളും 16 പ്രവാസി കുടുംബങ്ങളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്നോട്ടു കുതിക്കുമ്പോഴും ദരിദ്രരുടെ എണ്ണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുറഞ്ഞിട്ടില്ലെന്നണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തെ മുന്‍നിരക്കാരായ ഖത്തറില്‍ തന്നെ 2700 സ്വദേശി കുടുംബങ്ങള്‍ സക്കാത്ത് ഫണ്ടിന്റെ സഹായത്തെ ആശ്രയിക്കുന്നവരാണ്. സ്വദേശികളും വിദേശികളുമായി 13000ലധികം കുടുംബങ്ങളുടെ സഹായ അപേക്ഷ ലഭിച്ചതായി സക്കാത്ത് ഫണ്ടിലെ സോഷ്യല്‍ സേര്‍ച്ച് വിഭാഗം തലവന്‍ മുഹഹമ്മദ് ബിന്‍ യഅ്ഖൂബ് അല്‍ അലി പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
സാമൂഹികക്ഷേമ പദ്ധതികളുടെ പരിധിയില്‍ വരുന്ന 2700 ഖത്തരി കുടുംബങ്ങല്‍ക്കുള്ള സക്കാത്ത് ഫണ്ടായ 35 ലക്ഷം റിയാല്‍ സാമൂഹികകാര്യ മന്ത്രാലയത്തിന് കൈമാറി.റമദാനോടനുബന്ധിച്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍ക്കുന്ന സക്കാത്ത് ഫണ്ട് ഇനത്തില്‍ പെടുന്നതാണ് ഈ തുക.മൊത്തം 2800 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക.
Post a Comment