Friday, September 3, 2010
സക്കാത്ത് നല്‍കാന്നായുള്ള എ.ടി.എം സംവിധാനം ആയിരങ്ങള്‍ പ്രയോജനപ്പെടുത്തി
ദോഹ: ഖത്തര്‍ നാഷനല്‍ ബാങ്കിന്റെ (ക്യു.എന്‍ .ബി) എ.ടി.എം കൗണ്ടര്‍ വഴി സക്കാത്ത് നല്‍കാന്നായുള്ള എ.ടി.എം സംവിധാനം ആയിരങ്ങള്‍ പ്രയോജനപ്പെടുത്തി.ഔഖാഫ് മന്ത്രാലയവുമായി സഹകരിച്ചാണ് ക്യു.എന്‍ .ബി അല്‍ ഇസ്‌ലാമി ഈ നൂതന സംവിധാനം ഏര്‍പ്പെടുത്തിയത്.
പ്രതിമാസ സക്കാത്ത് വിഹിതം, സക്കാത്ത് ഫണ്ടിലേക്കുള്ള വിവിധ സംഭാവനകള്‍ , വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള തുകകള്‍ , അനാഥരുടെ സ്‌പോണ്‍സര്‍ഷിപ്പ് തുക, ചികില്‍സാ സഹായം, മറ്റ് ജീവകാരുണ്യ സംഭാവനകള്‍ എന്നിവയെല്ലാം ഈ സംവിധാനം വഴി നല്‍കാനായുള്ള സൌകര്യമുണ്ട്.
ഔഖാഫിന്റെ വിദ്യാഭ്യാസ,സാംസ്‌കാരിക വികസന പരിപാടികള്‍ , ഇസ്‌ലാമിക പഠനം, പ്രസിദ്ധീകരണം, പള്ളി പരിപാലനം, ഡയാലിസിസ് യൂണിറ്റ്, ആരോഗ്യ പദ്ധതി, കുടുംബങ്ങളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പദ്ധതികള്‍ എന്നിവക്കുള്ള സംഭാവനകള്‍ നല്‍കാനുമുള്ള സംവിധാനം വളരെ പ്രയോജനകരമായെന്ന് ഒരു സ്വദേശി പറഞ്ഞു.
ക്യു.എന്‍ .ബിയുടെയും മറ്റ് ബാങ്കുകളുടെയും ഇടപാടുകാര്‍ക്ക് 160ഓളം എ.ടി.എം കൗണ്ടറുകള്‍ വഴി ഒന്നു പോലെ ഈ സേവനം ലഭ്യമാണ്. ഈ സംവിധാനം ഉപയോഗിച്ച് ഇടപാടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഏത് ബാങ്കിന്റെയും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.കഴിഞ്ഞ ഫെബ്രുവരിയില്‍ ക്യു.എന്‍.ബി ഇസ്‌ലാമിയും ഔഖാഫ് മന്ത്രാലയവും ചേര്‍ന്ന് നടപ്പാക്കിയ ഇ.പെയ്‌മെന്റ് സംവിധാനത്തിന്റെ തുടര്‍ച്ചയാണ് പുതിയ സേവനം.
Subscribe to:
Post Comments (Atom)
1 comment:
ഖത്തര്‍ നാഷനല്‍ ബാങ്കിന്റെ (ക്യു.എന്‍ .ബി) എ.ടി.എം കൗണ്ടര്‍ വഴി സക്കാത്ത് നല്‍കാന്നായുള്ള എ.ടി.എം സംവിധാനം ആയിരങ്ങള്‍ പ്രയോജനപ്പെടുത്തി.ഔഖാഫ് മന്ത്രാലയവുമായി സഹകരിച്ചാണ് ക്യു.എന്‍ .ബി അല്‍ ഇസ്‌ലാമി ഈ നൂതന സംവിധാനം ഏര്‍പ്പെടുത്തിയത്.
Post a Comment