ദോഹ : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ കെ.എം.സി.സി. അംഗങ്ങള്‍ക്ക് ഖത്തര്‍ കെ.എം.സി.സി. ഏര്‍പ്പെടുത്തിയ സഹായധനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ വിതരണംചെയ്തു.
കെ.എം.സി.സി. അംഗങ്ങളായിരുന്ന 60 പേര്‍ക്ക് 50,000 രൂപ വീതമാണ് നല്‍കിയത്. സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പത്തുലക്ഷം രൂപയുടെ സഹായധനം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിതരണംചെയ്തു.
ഖത്തര്‍ കെ.എം.സി.സി. പ്രസിഡന്റ് പി.എസ്.എച്ച്.തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെ.പി.എ.മജീദ്, ടി.പി.എം.സാഹിര്‍ , ജില്ലാ പ്രസിഡന്റ് പി.കെ.കെ.ബാവ, കെ.എം.സി.സി. ഭാരവാഹികളായ എ.പി.അബ്ദുറഹിമാന് , സി.വി.എം.വാണിമേല്‍ , താഴമ്പത്ത് കുഞ്ഞാലി, മമ്മു കമ്പില്‍ , പാറക്കല്‍ അബ്ദുള്ള, അബ്ദുന്നാസര്‍ നാച്ചി, സി.സി.ജാതിയേരി, ബാപ്പുട്ടി മുസ്ല്യാര്‍ , സി.കെ.വി.യൂസുഫ്, നിഅമത്തുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
1 comment:
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ കെ.എം.സി.സി. അംഗങ്ങള്‍ക്ക് ഖത്തര്‍ കെ.എം.സി.സി. ഏര്‍പ്പെടുത്തിയ സഹായധനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ വിതരണംചെയ്തു
Post a Comment