Tuesday, September 14, 2010

സാംക്രമികരോഗം : വിസിറ്റ് വിസക്ക് കൂടുതല്‍ ജാഗ്രത.


ദോഹ: രാജ്യത്ത് സാംക്രമികരോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും വിദേശികളാണെന്നും അതിനാല്‍ സന്ദര്‍ശക വിസ അനുവദിക്കുമ്പോള്‍ ഇത്തരക്കാര്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിരം ജനസംഖ്യാ സമിതി ശിപാര്‍ശ ചെയ്തു. സമിതി കഴിഞ്ഞദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ ശിപാര്‍ശയുള്ളത്.

രാജ്യത്തെ ക്ഷയരോഗികളില്‍ 95 ശതമാനവും ഹെപ്പറ്റെറ്റിസ് ബി രോഗികളില്‍ 86 ശതമാനവും ഹെപ്പറ്റെറ്റിസ് സി രോഗികളില്‍ 84 ശതമാനവും വിദേശികളാണെന്നാണ് സമിതി നടത്തിയ പഠനത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകവിസ അനുവദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടുള്ളത്.

ഓരോ വര്‍ഷവും രാജ്യത്ത് പുതുതായി പത്ത് എച്ച്.ഐ.വി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മെഡിക്കല്‍ കമീഷന്‍ പ്രവാസികള്‍ക്കായി നടത്തുന്ന നിര്‍ബന്ധ വൈദ്യപരിശോധനയില്‍ കണ്ടെത്തുന്നവക്ക് പുറമെയാണിത്.

1 comment:

Unknown said...

രാജ്യത്ത് സാംക്രമികരോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും വിദേശികളാണെന്നും അതിനാല്‍ സന്ദര്‍ശക വിസ അനുവദിക്കുമ്പോള്‍ ഇത്തരക്കാര്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിരം ജനസംഖ്യാ സമിതി ശിപാര്‍ശ ചെയ്തു. സമിതി കഴിഞ്ഞദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ ശിപാര്‍ശയുള്ളത്.