Saturday, September 4, 2010
ഇഅതികാഫിനായി പള്ളികളില്‍ തിരക്കേറി
ദോഹ : റമദാന്റെ പൂണ്യരാപ്പകലുകള്‍ വിടപറയാനൊരുങ്ങിയതോടെ വിശ്വാസികള്‍ ഇഅതികാഫിനായും രാത്രിപ്രര്‍ഥനകക്കായും പള്ളിയില്‍ ജനങ്ങള്‍ എത്തുന്നതിന്നാല്‍ മസ്ജിദുകളില്‍ തിരക്കേറി.
പരിശുദ്ധ റമദാന്റെ മൂന്നാമത്തെ പത്തിലെ അവസാന ദിനങ്ങളിലേക്ക് കടന്നതോടെ വിശ്വാസികള്‍ നരകമോചനത്തിനായും ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്രര്‍ ദിനവും പ്രതീക്ഷിച്ച് സ്ജിദുകളിലേക്ക് വിശ്വാസികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്.
രാപ്പകല്‍ ഭേദമന്യെ നമസ്കാരത്തിലും അനുബന്ധ പ്രാര്‍ഥനകളിലും മുഴുകി പള്ളികളില്‍ ഭജനമിരിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചു. കൂടുതല്‍ നേരം നമസ്കരിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും അനുബന്ധ കര്‍മങ്ങളില്‍ ഏര്‍പെട്ടും റമദാന്റെ ദിനരാത്രിങ്ങളെ ഭക്തിസാന്ദ്രമാക്കുകയാണ് വിശ്വാസികള്‍ . ദാനധര്‍മങ്ങളും പ്രാര്‍ഥനയും വര്‍ധിപ്പിച്ച് നരക വിമോചനവും അതുവഴി സ്വര്‍ഗത്തില്‍ ഇടംതേടലുമാണ് വിശ്വാസികളുടെ ലക്ഷ്യം.
പ്രവാസികള്‍ക്ക് നോമ്പുകാലം ജോലിതിരക്കിന്റെത് കൂടിയായതിനല്‍ ഇഅതികാഫ് ഒരു രാവില്‍ പരിമിതമാക്കേണ്ട വ്യഥയിലാണ് പലരും. വ്യാഴം രാത്രിമുതല്‍ വെള്ളിയാഴ്ച്ചയുടെ പുലര്‍ച്ച വരെ ഉണര്‍ന്നിരുന്ന് ഉദ്‌ബോധന ഭാഷണങ്ങളും പ്രാര്‍ഥനകളും നിശാനമസ്‌കാരവും ഖുര്‍ആന്‍ പാരായണവുമായി അവര്‍ ആത്മ സായൂജ്യം നേടിയാണ് പല വിശ്വാസികളും ഇന്നലെ പുലര്‍ച്ചയില്‍ വീടുകളിലെത്തിയത്.
ആദ്യ പത്തില്‍ അല്ലാഹുവിന്റെ കാരുണ്യ വര്‍ഷം ഏറ്റുവാങ്ങിയ വിശ്വാസികള്‍ പാപമോചനത്തിനായി കേഴുകയായിരുന്നു രണ്ടാമത്തെ പത്തില്‍ . ഉപവാസത്തിലും ഉപാസനയിലും സ്ഫുടംചെയ്തെടുത്ത മനസുമായാണ് നരകവിമുക്തിക്കായി തേടുന്നത്.
റമദാന്റെ കൊഴിയുന്ന ഓരോ നിമിഷവും പ്രാര്‍ഥനയില്‍ മുഴുകി പള്ളികള്‍ക്കുള്ളില്‍ അനുഗ്രഹവര്‍ഷത്തില്‍ കഴിയുകയാണ് പലരും.
Subscribe to:
Post Comments (Atom)
2 comments:
റമദാന്റെ പൂണ്യരാപ്പകലുകള്‍ വിടപറയാനൊരുങ്ങിയതോടെ വിശ്വാസികള്‍ ഇഅ്തികാഫിനായും രാത്രിപ്രര്‍ഥനകക്കായും പള്ളിയില്‍ ജനങ്ങള്‍ എത്തുന്നതിന്നാല്‍ മസ്ജിദുകളില്‍ തിരക്കേറി.
aashamsakal.............................
Post a Comment