Friday, September 3, 2010
ഖത്തര്‍ : ഗതാഗതസൗകര്യങ്ങള്‍ക്കായി 22 പദ്ധതികള്‍
ദോഹ: രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വരുന്ന അഞ്ച് വര്‍ഷത്തിനകം പബ്ലിക് വര്‍ക്‌സ് അതോറിറ്റി (അശ്‌ഗാല്‍ ) 22 പദ്ധതികള്‍ നടപ്പാക്കുന്നു.പുതിയ റോഡുകളുടെ നിര്‍മാണം, നിലവിലുള്ള റോഡുകളുടെ വികസനം, അനുബന്ധസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് 200 കോടി ഡോളറിന്റെ പദ്ധതികളാണ് അഞ്ച് വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ രണ്ട് പദ്ധതികള്‍ക്ക് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
ദോഹയിലേക്കുള്ള പ്രധാന റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ട് പദ്ധതികളുടെ ടെണ്ടര്‍ നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. വക്‌റ മുനിസിപ്പാലിറ്റിയിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തലും ചില ഭാഗങ്ങളില്‍ താല്‍ക്കാലികവും മറ്റ് ചില ഭാഗങ്ങളില്‍ സ്ഥിരവുമായ റോഡുകളുടെ നിര്‍മാണവുമാണ് ഇതില്‍ ആദ്യത്തേത്.
ദോഹയുടെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ , നടപ്പാതകള്‍ , ട്രാഫിക് സിഗ്‌നലുകള്‍ , ഡ്രൈയ്‌നേജ് സംവിധാനം എന്നിവ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് രണ്ടാമത്തെ പദ്ധതി. രാജ്യത്തിന്റെ ഭാവി വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികള്‍ക്കാണ് ഗതാഗതരംഗത്ത് അശ്ഗാല്‍ രൂപം നല്‍കിയിരിക്കുന്നത്. രാജ്യത്തെ തിരക്കേറിയ റോഡുകളിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് അശ്ഗാല്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കും.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായായിരിക്കും ഈ പദ്ധതി നടപ്പാക്കുക. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അല്‍ഖോറിനും ന്യൂ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ വാഹനങ്ങളുടെ യാത്രാദൂരം 35 മിനിറ്റായി കുറയും. അശ്ഗാലിന്റെ മറ്റൊരു പ്രധാന പദ്ധതിയായ അല്‍ മുംതസ ഹൈവേയുടെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.
നിര്‍ദിഷ്ട ദോഹ ബേ അണ്ടര്‍ഗ്രൗണ്ട് ക്രോസിംഗുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആര്‍ക് റിട്‌സ് റൗണ്ട്എബൗട്ട് ആണ് മറ്റൊരു പദ്ധതി. ഇന്റര്‍നാഷനല്‍ റൗണ്ട് എബൗട്ടിനെയും റാസ് അബു അബൂദിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റോഡ് മൂന്ന് പ്രധാന ഇന്റര്‍ചെയ്ഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ്.
വക്‌റ ബൈപാസും ലാന്റ്മാര്‍ക്ക് മാളില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് റോഡും നിര്‍മിക്കാനും അശ്ഗാലിന് പദ്ധതിയുണ്ട്. ഖത്തറില്‍ നിന്ന് ബഹ്‌റൈനിലേക്ക് 100 കിലോമീറ്റര്‍ നീളം വരുന്ന കോസ്‌വെയുടെ രൂപകല്‍പനാ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
1 comment:
രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വരുന്ന അഞ്ച് വര്‍ഷത്തിനകം പബ്ലിക് വര്‍ക്‌സ് അതോറിറ്റി (അശ്‌ഗാല്‍ ) 22 പദ്ധതികള്‍ നടപ്പാക്കുന്നു.പുതിയ റോഡുകളുടെ നിര്‍മാണം, നിലവിലുള്ള റോഡുകളുടെ വികസനം, അനുബന്ധസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് 200 കോടി ഡോളറിന്റെ പദ്ധതികളാണ് അഞ്ച് വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ രണ്ട് പദ്ധതികള്‍ക്ക് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
Post a Comment