Saturday, September 18, 2010

ങ്ങള്‍ സംതൃപതര്‍ : ഫിഫ പരിശോധക സംഘം


ദോഹ: ഫുട്ബോള്‍ ലോകകപ്പ് 2022ന് ആതിഥ്യം വഹിക്കാനുള്ള ഗുണങ്ങളും ശേഷിയും ഖത്തറിനുണ്ടെന്ന് ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ഫിഫ പരിശോധക സംഘം പറഞ്ഞു.

നിലവിലെ സൌകര്യങ്ങളിലും പുതിയതായി ഖത്തര്‍ പ്രഖ്യാപിച്ച പദ്ധതികളിലും തൃപ്തരാണെന്നു മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ആറംഗ സംഘം അറിയിച്ചു. ലോകകപ്പിനു വേദിയാകാന്‍ ഓസ്ട്രേലിയ, യുഎസ്, ജപ്പാന്‍ , കൊറിയ എന്നീ രാജ്യങ്ങളുമായാണു ഖത്തറിന്റെ മല്‍സരം. ഡിസംബര്‍ രണ്ടിനാണു ഫിഫയുടെ പ്രഖ്യാപനം വരിക.

ലോകകപ്പിനോടനുബന്ധിച്ച് അടിസ്ഥാന സൌകര്യ വികസനത്തിനായി 4300 കോടി ഡോളറാണു ഖത്തര്‍ ചെലവഴിക്കുക. അതില്‍ 400കോടി ഡോളര്‍ ശീതീകരണ സംവിധാനങ്ങള്‍ക്കായി ചെലവഴിക്കും. കൂടാതെ 50കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ പുതിയ ദോഹ രാജ്യാന്തര വിമാനത്താവളം, പരിശീലന, താമസസൌകര്യങ്ങളോടെ ലുസൈല്‍ സിറ്റി എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്.

ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 86,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ലുസൈല്‍ സിറ്റിയില്‍ നിര്‍മ്മിക്കുമെന്നു ഖത്തര്‍ അറിയിച്ചു.

1 comment:

Unknown said...

ഫുട്ബോള്‍ ലോകകപ്പ് 2022ന് ആതിഥ്യം വഹിക്കാനുള്ള ഗുണങ്ങളും ശേഷിയും ഖത്തറിനുണ്ടെന്ന് ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ഫിഫ പരിശോധക സംഘം പറഞ്ഞു.