Saturday, September 18, 2010

ത്തര്‍ - ബഹ്റൈന്‍ റെയില്‍പാത വരുന്നു

ദോഹ: ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റിയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാത ആരംഭിക്കുന്നു. ബഹ്റൈനിലെ വിദ്യാര്‍ഥികള്‍ക്ക് എജ്യുക്കേഷന്‍ സിറ്റിയിലെ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കൂടുതല്‍ സൌകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മെട്രോ റയില്‍ പദ്ധതിയും ജിസിസി റയില്‍ പദ്ധതിയും ഉള്‍പ്പെടെ 13,000 കോടി റിയാല്‍ ചെലവു വരുന്ന പദ്ധതിയുടെ ഭാഗമാണിത്.

എജ്യുക്കേഷന്‍ സിറ്റിയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റയില്‍ പദ്ധതി 2017നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ഖത്തര്‍ റയില്‍വേ പ്രോജക്ട് മാനേജര്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയായാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ബഹ്റൈനില്‍ നിന്ന് എജ്യുക്കേഷന്‍ സിറ്റിയില്‍ എത്തിച്ചേരാം. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. ദോഹയിലെ വിവിധ സ്ഥലങ്ങളെ എജ്യുക്കേഷന്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്നതായിരിക്കും ഗ്രേറ്റര്‍ ദോഹ മെട്രോ നെറ്റ്വര്‍ക്.

2022ലെ ലോകകപ്പ് ഫുട്ബോളിന് ഖത്തറിനെ വേദിയാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാനായി ഫിഫ ഭാരവാഹികള്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ ഇക്കാര്യം അറിയിച്ചത്. 2011മധ്യത്തോടെ മെട്രോ റെയില്‍ പദ്ധതികളുടെ നിര്‍മാണം ആരംഭിക്കും. ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവസരം ഖത്തറിനു ലഭിക്കുകയാണെങ്കില്‍ 90 ശതമാനം പണികളും 2021നകം പൂര്‍ത്തിയാക്കും. അല്ലെങ്കില്‍ 2026ല്‍ ആയിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക.

1 comment:

Unknown said...

ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റിയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാത ആരംഭിക്കുന്നു. ബഹ്റൈനിലെ വിദ്യാര്‍ഥികള്‍ക്ക് എജ്യുക്കേഷന്‍ സിറ്റിയിലെ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കൂടുതല്‍ സൌകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മെട്രോ റയില്‍ പദ്ധതിയും ജിസിസി റയില്‍ പദ്ധതിയും ഉള്‍പ്പെടെ 13,000 കോടി റിയാല്‍ ചെലവു വരുന്ന പദ്ധതിയുടെ ഭാഗമാണിത്.